Image

ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി നഴ്‌സുമാരുടെ സമരം: ചര്‍ച്ച പരാജയപ്പെട്ടു

Published on 05 January, 2012
ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി നഴ്‌സുമാരുടെ സമരം: ചര്‍ച്ച പരാജയപ്പെട്ടു
കൊച്ചി: അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സമരം നടത്തുന്ന നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ ഏപ്രില്‍ വരെയെങ്കിലും സമയം ആവശ്യമാണെന്നു മാനേജ്‌മെന്റ് അറിയിച്ചു. പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.

തുടര്‍ന്നു പ്രശ്‌നം പരിഹരിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്നു നഴ്‌സുമാരുടെ സംഘടന വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ നാലാം ദിവസവും സമരം തുടരുകയാണ്.

ശമ്പള വര്‍ധന നടപ്പാക്കുക, ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുക, തൊഴില്‍ സ്ഥിരത ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം രണ്ടിനു രാവിലെ എട്ടു മണിയോടെയാണ്   നഴ്‌സുമാര്‍ അനിശ്ചിതകാല സമരവുമായി രംഗത്തെത്തിയത്. യുണൈറ്റഡ് നഴ്്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.  

സമരം പരിഹരിക്കാന്‍ റീജിയനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ വിളിച്ച ചര്‍ച്ചയും നേരത്തെ   പരാജയപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക