Image

പരിയാരം മെഡിക്കല്‍ കോളജും ഹോസ്റ്റലും തുറക്കാന്‍ ധാരണ

Published on 05 January, 2012
പരിയാരം മെഡിക്കല്‍ കോളജും ഹോസ്റ്റലും തുറക്കാന്‍ ധാരണ
പരിയാരം: സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ച പരിയാരം മെഡിക്കല്‍ കോളജും ഹോസ്റ്റലും തുറക്കും. കോളജ് അധികൃതരും വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയിലാണു തീരൂമാനം. റാഗിങ് നടത്തിയ രണ്ട് എംബിബിഎസ് വിദ്യാര്‍ഥികളെയും കോളജില്‍ സംഘര്‍ഷമുണ്ടാക്കിയതിനു രണ്ടു ജീവനക്കാരെയും പുറത്താക്കും.

ചൊവ്വാഴ്ച രാത്രിയാണ് പരിയാരം മെഡിക്കല്‍ കോളജില്‍ എസ്എഫ്‌ഐക്കാരും സ്റ്റാഫും ചേര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ഹോസ്റ്റല്‍ അടിച്ചുതകര്‍ക്കുകയും ചെയ്തത്.   ഇരുപത്തഞ്ചോളം എസ്എഫ്‌ഐക്കാരും സ്റ്റാഫും ചേര്‍ന്നാണു അക്രമം നടത്തിയതെന്നാണു വിദ്യാര്‍ഥികള്‍ പറയുന്നത്.  

അക്രമത്തില്‍ ഹോസ്റ്റലിന്റെ ജനല്‍ ഗ്ലാസും ഫര്‍ണിച്ചറും തകര്‍ന്നിരുന്നു. 10 വിദ്യാര്‍ഥികള്‍ക്കും രണ്ട് ഡോക്ടര്‍മാര്‍ക്കും പരുക്കേറ്റിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ കയറി ആക്രമിച്ച ജീവനക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ബി.രാധാകൃഷ്ണന്‍, എംഡി കെ.രവി, ഡയറക്ടര്‍ എ.സി.മാത്യു എന്നിവരെ വിദ്യാര്‍ഥികള്‍ ഇന്നലെ പുലര്‍ച്ചെ വരെ കോളജില്‍ തടഞ്ഞു വച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക