Image

നാടന്‍ പാട്ടിനൊപ്പം നൃത്തംചെയ്‌ത ശ്രീമതി ടീച്ചര്‍ വെട്ടിലായി

Published on 05 January, 2012
നാടന്‍ പാട്ടിനൊപ്പം നൃത്തംചെയ്‌ത ശ്രീമതി ടീച്ചര്‍ വെട്ടിലായി
തൃശൂര്‍: പാര്‍ട്ടി സമ്മേളനത്തിനിടെ നാടന്‍ പാട്ടിനൊപ്പം നൃത്തംചെയ്‌ത മുന്‍ മന്ത്രി ശ്രീമതി ടീച്ചറുടെ നടപടി വിവാദത്തില്‍. സമ്മേളന വേദിയിലുണ്‌ടായിരുന്ന പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണനടക്കമുള്ള സംസ്ഥാന നേതാക്കളുടെ മുന്നിലാണ്‌ ശ്രീമതി ടീച്ചര്‍ ചുവടുവച്ചത്‌. സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളന വേദിയാണ്‌ രംഗം.

അച്ചടക്കത്തോടെ നടന്നിരുന്ന സമ്മേളനത്തിന്റെ പകിട്ട്‌ ഒറ്റയടിക്ക്‌ ഇല്ലാതാകുന്ന രീതിയിലായി പോയി ശ്രീമതി ടീച്ചറുടെ ആടലെന്നാണ്‌ പല നേതാക്കളുടെയും അഭിപ്രായം. റെഡ്‌ വളണ്‌ടിയര്‍ മാര്‍ച്ച്‌ സമ്മേളന നഗരിയിലെത്തി സല്യൂട്ട്‌ സ്വീകരിച്ച്‌ മടങ്ങിയതിനുശേഷം പ്രകടനം എത്തിച്ചേരുന്നതിനുമുമ്പ്‌ നടത്തിയ ഗാനമേളയിലെ `നിന്നേക്കാണാന്‍ എന്നേക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ' എന്ന പാട്ടിനൊപ്പമാണ്‌ ശ്രീമതി ടീച്ചറിന്റെ നൃത്തം അരങ്ങേറിയത്‌.

അച്ചടക്കത്തിന്റെ കാര്യത്തില്‍ മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവു തന്നെ സാധാരണക്കാരെ പോലെ ആടിക്കളിച്ചത്‌ ശരിയായില്ലെന്ന അഭിപ്രായമാണ്‌ പല നേതാക്കള്‍ക്കും. എന്നാല്‍ സമ്മേളനത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന രീതിയില്‍ ഇത്‌ ഒരു വിവാദമാക്കി വളര്‍ത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ പലരും മൗനം പാലിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക