Image

ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടിന്‌ തീപിടിച്ചു; ആളപായമില്ല

Published on 05 January, 2012
ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടിന്‌ തീപിടിച്ചു; ആളപായമില്ല
ആലപ്പുഴ: ആലപ്പുഴയില്‍ ആലപ്പുഴയില്‍ ഹൗസ്‌ ബോട്ട്‌ തീപിടിച്ച്‌ നശിച്ചു. എന്നാല്‍ ആളപായമില്ല. ബോട്ട്‌ ജട്ടിയില്‍ നിര്‍ത്തിയിട്ടിരുന്ന ബോട്ടിനാണ്‌ തീപിടിച്ചത്‌. വള്ളംകളി നടക്കുന്ന ഫിനിഷിങ്‌ പോയിന്റില്‍ നങ്കൂരമിട്ടിരിക്കുയായിരുന്നു. ആലപ്പുഴ സ്വദേശി വിമല്‍ എന്നയാള്‍ വാടകയ്‌ക്കെടുത്ത ബോട്ടാണ്‌ നശിച്ചത്‌. ലേക്‌ ഷോര്‍ പാലസ്‌ എന്ന ഹൗസ്‌ ബോട്ടാണ്‌ നശിച്ചത്‌. അടുക്കള ഭാഗത്ത്‌ നിന്ന്‌ പടര്‍ന്ന തീയില്‍ ബോട്ടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന്‌ ഒരു മണിക്കുറിലേറെ നടത്തിയ ശ്രമത്തിനൊടുവിലാണ്‌ തീയണച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക