Image

പ്രകൃതിയിലേക്ക് തുറന്നുവെച്ച ക്യാമറക്കണ്ണുകള്‍......

ബഷീര്‍ അഹമ്മദ് Published on 08 June, 2015
പ്രകൃതിയിലേക്ക് തുറന്നുവെച്ച ക്യാമറക്കണ്ണുകള്‍......
കൈക്കുമ്പിളില്‍ അഭയം തേടിയ കുഞ്ഞിതത്ത, വേട്ടയാടപ്പെട്ട കലമാനിന്റെ തലയോട്ടി, റോഡില്‍ വാഹനം കയറി ചതഞ്ഞരഞ്ഞ പാമ്പിന്‍ കുഞ്ഞ് ഈ ചിത്രങ്ങളൊക്കെ പറയുന്നത് മനുഷ്യന്‍ പ്രകൃതിക്കുമേല്‍ നടത്തിയ കടന്നാക്രമണത്തെക്കുറിച്ചാണ്. പ്രകൃതിസംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്ന ചിത്രങ്ങള്‍ക്കൊപ്പം അത്യപൂര്‍വ്വമായ മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങളും സാദില്‍ അലിയുടെ പ്രകൃതി ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിലുണ്ട്.

ഗീര്‍വനത്തില്‍ നിന്നും പകര്‍ത്തിയ കോട്ടുവായിടുന്ന സിംഹം, മുതുമല കാട്ടില്‍ നിന്നും പകര്‍ത്തിയ ബീറ്റര്‍ പക്ഷിക്കൂട്ടം, ബന്ദിപൂരില്‍ നിന്നും എടുത്ത പുള്ളിപുലി, കുരങ്ങുകളുടെ അപൂര്‍വ്വകുടുംബചിത്രം. കേരളത്തിലേയും തമിഴ്‌നാട്ടിലേയും കാടുകളില്‍ നാല് വര്‍ഷമെടുത്താണ് സാദില്‍ അലി നൂറോളം ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്.

'പ്രകൃതിയെ സ്‌നേഹിക്കുക പ്രകൃതിയെ സംരക്ഷിക്കുക' എന്ന സന്ദേശമുയര്‍ത്തി ലോകപരിസ്ഥിതി ദിനത്തിലാണ് അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനമൊരുക്കിയത്. 2012-2014 ല്‍ ബി.ബി.സി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ പക്ഷിയുടെ ചിത്രത്തിന് സമ്മാനം ലഭിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ ചിത്രപ്രദര്‍ശനത്തോടൊപ്പം പ്രകൃതി സംരക്ഷണസന്ദേശവും പ്രചരിപ്പിച്ച് യാത്ര തുടരുകയാണ് പുതിയ കാഴ്ചകളിലേക്ക് ……

പ്രകൃതിയിലേക്ക് തുറന്നുവെച്ച ക്യാമറക്കണ്ണുകള്‍......പ്രകൃതിയിലേക്ക് തുറന്നുവെച്ച ക്യാമറക്കണ്ണുകള്‍......പ്രകൃതിയിലേക്ക് തുറന്നുവെച്ച ക്യാമറക്കണ്ണുകള്‍......പ്രകൃതിയിലേക്ക് തുറന്നുവെച്ച ക്യാമറക്കണ്ണുകള്‍......പ്രകൃതിയിലേക്ക് തുറന്നുവെച്ച ക്യാമറക്കണ്ണുകള്‍......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക