Image

കാണികളോട് മോശം പെരുമാറ്റം: കോഹ്ലിക്ക് പിഴ

Published on 05 January, 2012
കാണികളോട് മോശം പെരുമാറ്റം: കോഹ്ലിക്ക് പിഴ
സിഡ്‌നി: കാണികളോട് മോശമായി പെരുമാറിയതിന് ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിക്ക് മാച്ച് ഫീസിന്റെ അന്‍പതു ശതമാനം പിഴ. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്നലെയായിരുന്നു സംഭവം. കോഹ്‌ലി കാണികള്‍ക്കു നേരെ മധ്യവിരല്‍ ഉയര്‍ത്തി കാണിക്കുകയായിരുന്നു. ഇന്നു രാവിലെ ടീം മാനേജര്‍ ശിവ്‌ലാല്‍ യാദവിനൊപ്പം കൊഹ്‌ലി മാച്ച് റഫറി രഞ്ജന്‍ മധുഗല്ലെയ്ക്കു മുന്നില്‍ ഹാജരായി. 

ഐസിസി പെരുമാറ്റ ചട്ടത്തിന്റെ ലെവല്‍ രണ്ടില്‍ വരുന്ന കുറ്റമാണ് കോഹ്‌ലിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് മാച്ച് റഫറി വിലയിരുത്തി. ഇത്തരം കുറ്റങ്ങള്‍ക്ക് പരമാവധി നല്‍കുന്നത് മാച്ച് ഫീസിന്റെ അന്‍പതു ശതമാനം പിഴയോ ഒരു മല്‍സരത്തില്‍ നിന്നുള്ള വിലക്കോ ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക