Image

പ്രവാസി ഭാരതീയ ദിവസില്‍ ട്രിനിഡാഡ് പ്രധാനമന്ത്രി മുഖ്യാതിഥി

Published on 05 January, 2012
പ്രവാസി ഭാരതീയ ദിവസില്‍ ട്രിനിഡാഡ് പ്രധാനമന്ത്രി മുഖ്യാതിഥി
ന്യൂഡല്‍ഹി: ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസില്‍ കരീബിയന്‍ ദ്വീപുരാഷ്ട്രമായ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഇന്ത്യന്‍ വംശജയായ പ്രധാനമന്ത്രി കമലാപ്രസാദ് ബിസേസര്‍ മുഖ്യാതിഥിയാവും. ജയ്പൂരില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് ചടങ്ങില്‍ അവര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരവും സമ്മാനിക്കും.

ഇന്നു മുതല്‍ പത്തു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ബിസേസറിനൊപ്പം ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ മന്ത്രിസഭയിലെ ചില അംഗങ്ങളും ബ്രയന്‍ ലാറ, ഡാരന്‍ ഗംഗ തുടങ്ങി രാജ്യത്തിന്റെ കായിക യശസുയര്‍ത്തിയ ക്രിക്കറ്റ് താരങ്ങളുമുണ്ട്. സാങ്കേതിക വിദ്യാഭ്യാസം, പാരമ്പര്യചികിത്സ തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യയുമായി ചില കരാറുകള്‍ ഒപ്പിടാനും ബിസേസറിന് പദ്ധതിയുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റിന്‍ഡീസില്‍ ഒരു ആയുര്‍വേദ ചെയര്‍ തുടങ്ങാനുളള കരാറും ഇതില്‍ ഉള്‍പ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക