Image

ജര്‍മനിയില്‍ 2011 ല്‍ ജീവിതചെലവ്‌ 2.3 ശതമാനം കൂടി

ജോസ്‌ കുമ്പിളുവേലില്‍ Published on 05 January, 2012
ജര്‍മനിയില്‍ 2011 ല്‍ ജീവിതചെലവ്‌ 2.3 ശതമാനം കൂടി
ബര്‍ലിന്‍: ജര്‍മനിയിലെ ജീവിതചെലവ്‌ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 2011ല്‍ 2.3 ശതമാനം വര്‍ധിച്ചെന്നു വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച നാണ്യപ്പെരുപ്പ കണക്കുകളിലാണ്‌ ഇതു വ്യകക്കതമാകുന്നത്‌.

നവംബറില്‍ ചെവ്‌ 2.4 ശതമാനം കൂടിയപ്പോള്‍, ഡിസംബറില്‍ ഇത്‌ 2.1 ശതമാനമാണ്‌. വര്‍ഷത്തെ ശരാശരിയാണ്‌. 2.3 ശതമാനം. നാണ്യപ്പെരുപ്പവും ചെലവു വര്‍ധിക്കുന്നതിന്റെ നിരക്കും രണ്ടു ശതമാനത്തിനടുത്തായും അതിനു താഴെയായും നിലനിര്‍ത്തണമെന്നതാണ്‌ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യം.

17 യൂറോസോണ്‍ രാജ്യങ്ങളിലും ഈ ലക്ഷ്യം നേടാനാണ്‌ ഇസിബിയുടെ ശ്രമം. എന്നാല്‍, ഇതു ഫലപ്രാപ്‌തിയിലെത്തിയിട്ടില്ല. സെപക്കറ്റംബറില്‍ വര്‍ധന റെക്കോഡ്‌ നിരക്കായ 2.6 ശതമാനത്തിലെത്തുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക