Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on 05 January, 2012
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബര്‍ലിന്‍: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സിന്റെ വാര്‍ഷിക പൊതുയോഗം ഷ്വെല്‍മില്‍ കൂടി. യോഗത്തില്‍ ചെയര്‍മാന്‍ രാജന്‍ മേമടം അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ ജോസ്‌ കുമ്പിളുവേലില്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി മാത്യു ജോസഫ്‌ റിപ്പോര്‍ട്ടും അബ്രഹാം കുമ്പിളുവേലില്‍ കണക്കും അവതരിപ്പിച്ചു ഐക്യകണ്‌ഠേന പാസാക്കി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവികാര്യങ്ങളെപ്പറ്റിയും വിശദമായ ആശയവിനിമയം നടന്നു. കേരളത്തിലെ 35 ലക്ഷം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ഉയര്‍ന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നം സമാധാനത്തിലും സമവായത്തിലും പരിഹരിച്ച്‌ പുതിയ ഡാം എന്ന കേരളത്തിന്റെ സ്വപ്‌നം സാക്ഷാത്‌കരിയ്‌ക്കാന്‍ കേരളത്തിലെ ഉമ്മന്‍ ചാണ്‌ടി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ ഇനിയും സമ്മര്‍ദ്ദം ചെലുത്തണമെന്ന്‌ യോഗം ഐക്യകണ്‌ഠേന കേരളത്തിലെ യുഡിഎഫ്‌ മുന്നണിയോട്‌ അഭ്യര്‍ത്ഥിച്ചു.

ജര്‍മന്‍ ലുഫ്‌ത്താന്‍സാ പുതുതായി ആരംഭിയ്‌ക്കുന്ന യൂറോപ്പ്‌ കൊച്ചി ഫ്‌ളൈറ്റ്‌ സര്‍വീസിന്‌ എല്ലാവിധ പിന്തുണയും ആശംസകളും നേര്‍ന്നു. ഒരു പതിറ്റാണ്‌ടായി ഇക്കാര്യത്തില്‍ ഡബ്ല്യുഎംസി ജര്‍മന്‍ പ്രോവിന്‍സ്‌ പലഘട്ടങ്ങളിലായി ലുഫ്‌ത്താന്‍സയ്‌ക്കും കേന്ദ്രവ്യോമയാന മന്ത്രാലയത്തിനും കേരള സര്‍ക്കാരിനും നിരവധി തവണ മെമ്മോറാണ്‌ടവും നിവേദനവും നല്‍കിയ കാര്യം യോഗത്തില്‍ അനുസ്‌മരിച്ചു. ഇത്ര വൈകിയാണെങ്കിലും നടപ്പുവര്‍ഷം മാര്‍ച്ച്‌ 15 ന്‌ മുമ്പായി സര്‍വീസ്‌ തുടങ്ങുമെന്ന ലുഫ്‌ത്താന്‍സായുടെ ലക്ഷ്യം പൂവണിയട്ടെ എന്ന്‌ യോഗം ആശംസിച്ചു.യോഗത്തില്‍ തോമസ്‌ അറമ്പന്‍കുടി വരണാധികാരിയായി അടുത്ത രണ്‌ടു വര്‍ഷത്തേയ്‌ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ നടന്നു.

പുതിയ ഭാരവാഹികളായി ജോര്‍ജ്‌ ചൂരപ്പൊയ്‌കയില്‍(ചെയര്‍മാന്‍), ജോസഫ്‌ വെള്ളാപ്പള്ളി, ജോസുകുട്ടി തൈക്കാട്ടുതറ (വൈസ്‌ ചെയര്‍മാന്‍മാര്‍), ജോളി തടത്തില്‍ (പ്രസിഡന്റ്‌), രാജന്‍ മേമടം, ജോസ്‌ ആല്‍ബെത്ത്‌, സോമന്‍ മുല്ലശേരില്‍(വൈസ്‌ പ്രസിഡന്റുമാര്‍), ജോസ്‌ കുമ്പിളുവേലില്‍ (ജനറല്‍ സെക്രട്ടറി), അബ്രഹാം കുമ്പിളുവേലില്‍(ജോയിന്റ്‌ സെക്രട്ടറി), സാറാമ്മ ജോസഫ്‌ (ട്രഷറാര്‍), അച്ചാമ്മ അറമ്പന്‍കുടി(ജോയിന്റ്‌ ട്രഷറാര്‍) എന്നിവരെ എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയിലേയ്‌ക്കും, ആന്റണി തേവര്‍പാടം, ജോസ്‌ പുതുശേരി, മാത്യു ജോസഫ്‌, മേഴ്‌സി തടത്തില്‍, മാത്യു കൂട്ടക്കര, സോബിച്ചന്‍ ചേന്നങ്കര, ബാബു കുര്യന്‍, ചാക്കോ പുളിയ്‌ക്കല്‍, പോളി മാത്യു അറമ്പന്‍കുടി, തോമസ്‌ കണ്ണങ്കേരില്‍, തോമസ്‌ അറമ്പന്‍കുടി, ജോസഫ്‌ ഫീലിപ്പോസ്‌ എന്നിവരെ എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ അംഗങ്ങളായും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഈ വര്‍ഷം മേയ്‌ 25 മുതല്‍ 28 വരെ ഡാളസില്‍ നടക്കുന്ന ഡബ്ല്യുഎംസിയുടെ എട്ടാമത്‌ ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ (Marriot Hotel at Legacy Town Center, 7121 Bishop Road, Plano, TX 75024, Dallas,USA) ജര്‍മന്‍ പ്രോവിന്‍സ്‌ ഭാരവാഹികള്‍ പങ്കെടുക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മാത്യു ജോസഫ്‌ നന്ദി പറഞ്ഞു.
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക