Image

മലയാള സിനിമയ്‌ക്ക്‌ കഥാ ദാരിദ്ര്യം: സുരേഷ്‌ ഗോപി

Published on 05 January, 2012
മലയാള സിനിമയ്‌ക്ക്‌ കഥാ ദാരിദ്ര്യം: സുരേഷ്‌ ഗോപി
മനാമ: മലയാള സിനിമയില്‍ ഇപ്പോല്‍ നല്ല കഥകളുടെ ദാരിദ്ര്യം അനുഭവപ്പെടുന്നതായി നടന്‍ സുരേഷ്‌ ഗോപി പറഞ്ഞു. സിനിമയുടെ പ്രതിസന്ധിക്ക്‌ സൂപ്പര്‍സ്റ്റാറുകളെ പഴിപറയുന്നതിന്‌ പകരം കേരളത്തിന്‌ പുറത്തും കാഴ്‌ചക്കാരെ വികസിപ്പിച്ചെടുക്കാനാണ്‌ ഭരണ നേതൃത്വം ശ്രമിക്കേണ്ടതെന്നും സ്വകാര്യ സന്ദര്‍ശനത്തിന്‌ ബഹ്‌റൈനിലെത്തിയ അദ്ദേഹം വെളിപ്പെടുത്തി.

പഴിചാരി ആളാവാന്‍ ശ്രമിക്കുന്നതാണ്‌ ഏറ്റവും വലിയ പിശാച്‌. തമിഴിലെയും ബോളിവുഡിലെയും പോലെ സൂപ്പര്‍ സ്റ്റാറുകളുടെ ഗുണ്ടായിസമൊന്നും കേരളത്തിലില്ല. കുറ്റം കണ്ടുപിടിക്കുകയയെന്നത്‌ ചിലരുടെ ശീലമാണ്‌.

മലയാള സിനിമയില്‍ ഇപ്പോള്‍ ജീവിതഗന്ധിയായ കഥ പോയിട്ട്‌ കഥയേ ഉണ്ടാകുന്നില്ലെന്നതാണ്‌ സത്യം. കുരുക്കിട്ട കയര്‍ വലിച്ചു നീട്ടാനാകില്ല. കുരുക്കഴിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. കാര്യത്തില്‍നിന്ന്‌ അകന്ന്‌ വിനോദം മാത്രമായി സിനിമയെ കാണാന്‍ തുടങ്ങിയിടത്തുനിന്നാണ്‌ മലയാള സിനിമയുടെ അപചയത്തിന്‍െറ തുടക്കമെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയ്‌ക്ക്‌ കഥാ ദാരിദ്ര്യം: സുരേഷ്‌ ഗോപി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക