Image

മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവം: പ്രതികള്‍ ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന്‌ കോടതി

Published on 05 January, 2012
മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവം: പ്രതികള്‍ ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന്‌ കോടതി
മലപ്പുറം: മുസ്‌ലീം ലീഗ്‌ സംസ്ഥാന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക്‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ പ്രതികള്‍ക്ക്‌ നല്‍കിയ നാലേമുക്കാല്‍ വര്‍ഷം ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന്‌ കോടതി ഉത്തരവിട്ടു. പ്രതികളായ എസ്‌.ടി.യു സംസ്ഥാന സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ മജീദും ഉള്‍പ്പടെ 16 പേരേയും കോടതി ശിക്ഷിച്ചു.

കേസില്‍ 21 പേര്‍ കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ അഞ്ച്‌ പേര്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയതിനാല്‍ ഇവരുടെ ശിക്ഷ കോടതി പിന്നീട്‌ പ്രഖ്യാപിക്കും. ശിക്ഷിക്കപ്പെട്ട 16 പേരില്‍ മൂന്ന്‌ സി പിഎം പ്രവര്‍ത്തകരും ബാക്കി മുസ്ലിം ലീഗ്‌ പ്രവര്‍ത്തകരുമാണ്‌.

2004 നവംബര്‍ ഒന്നിനാണ്‌ കേസിനാസ്‌പദമായ സംഭവം. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട്‌ റജീന ചാനലിന്‌ നല്‍കിയ വെളിപ്പെടുത്തല്‍ വിവാദമായ പശ്ചാത്തലത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞെത്തിയത്‌. കേസ്‌ വിവാദമാക്കിയതിലുള്ള വിരോധം വെച്ച്‌ മാധ്യമ പ്രവര്‍ത്തകരെ ബോധപൂര്‍വം അക്രമിക്കുകയായിരുന്നുവെന്നാണ്‌ കേസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക