Image

പിള്ള ജയിലില്‍ നിന്ന്‌ വിളിച്ച 410 ഓളം പേരുടെ ഫോണ്‍നമ്പര്‍ കോടതിയില്‍ ഹാജരാക്കി

Published on 05 January, 2012
പിള്ള ജയിലില്‍ നിന്ന്‌ വിളിച്ച 410 ഓളം പേരുടെ ഫോണ്‍നമ്പര്‍ കോടതിയില്‍ ഹാജരാക്കി
തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍.ബാലകൃഷ്‌ണപിള്ള ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയവെ വിളിച്ച 410 ഓളം പേരുടെ ഫോണ്‍നമ്പരുകള്‍ കോടതിയില്‍ ഹാജരാക്കി. 754 പേര്‍ പിള്ളയുടെ ഫോണിലേക്കും വിളിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോണ്‍ വിളിച്ചവരുടെ പട്ടികയില്‍ കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുടേയും പോലീസ്‌ അധികാരികളുടേയും നമ്പരുകളുണ്ട്‌. കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, കൊടിക്കുന്നല്‍ സുരേഷ്‌ എംപി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മ്മ, മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്‌ണ, മകന്‍ കെ.ബി ഗണേ്‌ഷ്‌കുമാര്‍ പോലീസ്‌ ഐജി, ഡിവൈഎസ്‌പി, അസിസ്റ്റന്റ്‌ കമ്മീഷണര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക