Image

മോദി സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം അട്ടിമറിച്ചു: കാനത്തില്‍ ജമീല

ഫോട്ടോ/റിപ്പോര്‍ട്ട്‌: ബഷീര്‍ അഹ്‌മദ്‌ Published on 15 June, 2015
മോദി സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം അട്ടിമറിച്ചു: കാനത്തില്‍ ജമീല
കോഴിക്കോട്‌: കേരളത്തിലെ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച്‌ റിലയന്‍സ്‌ പോലുള്ള കുത്തകകള്‍ക്ക്‌ വഴിയൊരുക്കുകയാണ്‌ മോദി സര്‍ക്കാര്‍ ചെയ്യുന്നത്‌. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ രണ്ടിരട്ടിയിലധികം വില വര്‍ധിച്ചിട്ടുണ്ടെന്നും കാനത്തില്‍ ജമീല പറഞ്ഞു.

വിലക്കയറ്റം തടയുക, വിദ്യാഭ്യാസം തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ആക്ഷന്‍ കൗണ്‍സില്‍ സമരസമിതി സെന്‍ട്രല്‍ ലൈബ്രറിക്കു സമീപം നടത്തിയ പ്രതിക്ഷേധ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. ജലീല. ടി.എഫ്‌ സജീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം. മുരളീധരന്‍, സുജാത കൂടത്തിങ്കല്‍, പി.കെ. സതീശന്‍, പി. ഉഷാദേവി, കെ.കെ. ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മോദി സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം അട്ടിമറിച്ചു: കാനത്തില്‍ ജമീലമോദി സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം അട്ടിമറിച്ചു: കാനത്തില്‍ ജമീല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക