Image

ബ്രിസ്ബയ്‌നില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ മൂന്നു മുതല്‍ ആറു വരെ തീയതികളില്‍

Published on 15 June, 2015
ബ്രിസ്ബയ്‌നില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ മൂന്നു മുതല്‍ ആറു വരെ തീയതികളില്‍

 ബ്രിസ്ബയ്ന്‍: സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂട്ടായ്മയുടെ മസ്ഥനായ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ മൂന്ന്, നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ ആഘോഷിക്കുന്നു.

മൂന്നിനു വൈകുന്നേരം ആറിന് അക്വേഷ്യ റിഡ്ജ് ഔവര്‍ ലേഡി ഓഫ് ഫാത്തിമ പള്ളിയില്‍ ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം തിരുനാളിനു തുടക്കംകുറിച്ചു കൊടിയേറ്റും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ ഹോളണ്ട് പാര്‍ക്ക് സെന്റ് ജോവാകിം പള്ളി വികാരി ഫാ. ജോസഫ് തോട്ടന്‍കര മുഖ്യകാര്‍മികത്വം വഹിക്കും.

നാലിന് (ശനി) കമ്യൂണിറ്റിയിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക പ്രാര്‍ഥനയും ദിവ്യബലിയും ഉണ്ടായിരിക്കും. അക്വേഷ്യ റിഡ്ജ് പള്ളി വികാരി ഫാ. ടെറന്‍സ് സുവ മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ വിവിധ സീറോ മലബാര്‍ വൈദികര്‍ സഹകാര്‍മികരായിരിക്കും. സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ക്വയര്‍ പ്രത്യേക ഗാനങ്ങള്‍ ആലപിക്കും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ അഞ്ചിന് (ഞായര്‍) ഉച്ചകഴിഞ്ഞു മൂന്നിനു തിരുസ്വരൂപങ്ങള്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ പ്രതിഷ്ഠിക്കും. ചടങ്ങുകള്‍ക്ക് ഫാ. പോള്‍ ചക്കാനിക്കുന്നേല്‍ സിഎംഐ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം പ്രസുദേന്തികളെ വാഴിക്കും. തുടര്‍ന്നു നടക്കുന്ന ഭക്തിനിര്‍ഭരമായ റാസയ്ക്ക് വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയുടെ നേതൃത്വത്തില്‍ 15ല്‍പരം വൈദികര്‍ പങ്കെടുക്കും. ഫാ. ജോസഫ് കാനാട്ട് തിരുനാള്‍ സന്ദേശം നല്‍കും. വിശുദ്ധ കുര്‍ബാനക്കു ശേഷം നടക്കുന്ന തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തിനു ഫാ. തോമസ് അരീക്കുഴി എംസിബിഎസ് നേതൃത്വം നല്‍കും. തുടര്‍ന്നു സ്‌കൈലൈറ്റര്‍ ബ്രിസ്‌ബെയ്ന്‍ ഒരുക്കുന്ന ആകാശ വിസ്മയവും സ്‌നേഹവിരുന്നും നടക്കും.

ആറിനു (തിങ്കള്‍) വൈകുന്നേരം ആറിനു നടക്കുന്ന ദിവ്യബലിക്കു ഫാ. ആന്റണി വടകര സിഎംഐ കാര്‍മികത്വം വഹിക്കും.

തിരുനാളിന്റെ വിജയത്തിനായി സോണി കുര്യന്‍, ജൂഡിന്‍ ജോസ്, സിബി തോമസ്, ജോസ് കണ്ണൂര്‍, ജയിംസ് പെരുമാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫാ. പീറ്റര്‍ കാവുംപുറം ചെയര്‍മാനായി നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേരാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനും ഏവരെയും സ്വാഗതം ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക