Image

ഡാലസില്‍ കേരള അസോസിയേഷന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷം നാളെ.

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 06 January, 2012
ഡാലസില്‍ കേരള അസോസിയേഷന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷം നാളെ.

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ ഡാലസ് മലയാളികള്‍ ക്രിസ്മസ്- ന്യൂ ഇയര്‍ സംയുക്തമായി ആഘോഷിക്കുന്നു. ജനുവരി 7 ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ഗാര്‍ലാന്റിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണശബളമായ വിവിധ പരിപാടികളോടെയാണ് ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ . തിരുപിറവി ആസ്പദമാക്കി ദൃശ്യപരിപാടികളും, കരോളും, ഗാനമേളയും കൂടാതെ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും.

ഗ്ലോബ് റേന്‍ജര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റും സിഇഓ യുമായ ജോര്‍ജ് ബ്രോഡി പരിപാടിയില്‍ മുഖ്യസന്ദേശം നല്‍കും.

2012 ലെ ഹൂസ്റ്റണില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫും ആഘോഷപരിപാടികളോടനുബന്ധിച്ചു നടക്കും. ഹൂസ്റ്റണിലെ കിര്‍ബി റോഡിലുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ജൂണ്‍ മുപ്പത് ശനിയാഴ്ച മുതല്‍ ജൂലൈ മൂന്നു ചൊവ്വാഴ്ച വരെ നാല് ദിവസങ്ങളിലായാണ് കണ്‍വന്‍ഷന്‍ നടക്കുക. കേരള അസോസിയേഷന്‍ നടത്തിയ ആര്‍ട്ട് മത്സരങ്ങളുടെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും ആഘോഷവേളയില്‍ നല്‍കും.
ഡാലസില്‍ കേരള അസോസിയേഷന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷം നാളെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക