Image

പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസിനും സഭാ ചര്‍ച്ചുകള്‍ക്കും നേരെ ആക്രമണം

Published on 15 June, 2015
പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസിനും സഭാ ചര്‍ച്ചുകള്‍ക്കും നേരെ ആക്രമണം
ന്യൂയോര്‍ക്ക്: ലൈറ്റ് ഓഫ് എഷ്യ ബ്രോഡ്കാസ്റ്റിംഗ് സ്ഥാപകനും ചാനല്‍മേധാവിയുമായ പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസിനു നേരെ ആക്രമണം.

പരാതി പറയാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വകാര്യഫോണ്‍ നമ്പറില്‍ നിരവധി തവണ വിളിച്ചെട്ടും ഫോണെടുത്തില്ലെന്നും ആക്ഷേപം. രമേശ് ചെന്നിത്തല അമേരിക്കയില്‍ എത്തിയപ്പോള്‍ എന്ത് ആവശ്യത്തിനും വിളിക്കാം എന്നുപറഞ്ഞു നല്‍കിയ നമ്പറില്‍ വിളിച്ചിട്ടാണ് ഒരു പ്രതികരണവും ഉണ്ടാകാത്തതെന്നു പാസ്റ്റര്‍ പറയുന്നു. ഔദ്യോഗിക ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ തിരക്കുമൂലം ലഭിക്കില്ലെന്നും വേഗത്തില്‍ ലഭിക്കാന്‍ സ്വകാര്യ നമ്പറാണ് നല്ലതെന്നും പറഞ്ഞാണ് അമേരിക്കയിലെത്തിയ രമേശ് ചെന്നിത്തല സ്വകാര്യ ഫോണ്‍ നമ്പര്‍ നല്‍കിയത്.

എന്നാല്‍, ആക്രമണത്തിനിടെ ജീവന്‍ അപകടത്തില്‍പ്പെടുമെന്ന സാഹചര്യത്തില്‍, വേഗത്തില്‍ സഹായം ലഭിക്കാനാണ് ചെന്നിത്തലയുടെ സ്വകാര്യ നമ്പറില്‍ തന്നെ വിളിച്ചത്. അനവധി തവണ വിളിച്ചെട്ടും ഫോണ്‍ റിംഗ് ചെയ്ത് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് സിപിഎം നേതാക്കളോട് സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെത്തി രക്ഷപെടുത്തുകയായിരുന്നു.
അവരെത്തിയില്ലായിരുന്നെങ്കില്‍ തന്റെ ജീവന്‍ തന്നെ അപകടത്തില്‍ ആകുമായിരുന്നുവെന്ന് പാസ്റ്റര്‍ പറയുന്നു.

ജൂണ്‍ ഒന്നിനാണ് ആദ്യ സംഭവം. നാട്ടിലെത്തിയ പാസ്റ്റര്‍ ആറ്റിങ്ങലിനു സമീപത്തെ മണമ്പൂരിലെ ചര്‍ച്ചില്‍ പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ചര്‍ച്ച് വളഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്്. പാസ്റ്റര്‍ക്കു നേരെയും വിശ്വാസികള്‍ക്കുനേരെയും തെറിവിളിയുമായി പാഞ്ഞടുത്ത ആക്രമികളില്‍ നിന്ന് ജീവന്‍ രക്ഷിക്കണമെന്ന ആവശ്യവുമായാണ് പാസ്റ്റര്‍ ചെന്നിത്തലയുടെ ഫോണില്‍ വിളിക്കുന്നത്. അനവധി തവണ വിളിച്ചെട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സിപിഎം നേതാക്കളുമായി ബന്ധപ്പെട്ടു. പിന്നീട് സിപിഎം പ്രവര്‍ത്തകരെത്തി തലനാരിഴയ്ക്ക് പാസറ്ററുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.

ആക്രമണം സംബന്ധിച്ച് ചര്‍ച്ചിനു സമീപത്തെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. പോലീസ് അക്രമികളെ സഹായിക്കുകയാണെന്നും പാസ്റ്റര്‍ ആരോപിച്ചു. പാസ്റ്റര്‍ ചര്‍ച്ചില്‍ ഉണ്ടാകുമെന്നു കരുതി ആറ്റിങ്ങലിലെ ചര്‍ച്ച് ജൂണ്‍ 14 ന്  ആക്രമിച്ചു. അവിടത്തെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. ഒപ്പം, പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് വിശ്വാസികളെയും മറ്റ് പാസ്റ്റര്‍മാരെയും ഇവര്‍ അസഭ്യം പറയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥരും അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് മോശമായാണ് പെരുമാറിയത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി സഭയ്ക്കും സഭയിലെ പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെ ആറ്റിങ്ങല്‍ പ്രദേശത്ത്  ആക്രമണം അഴിച്ചുവിടുകയാണ്. സംസ്ഥാനത്ത് സ്വതന്ത്രമായി പ്രാര്‍ഥന നടത്താന്‍ അനുവദിക്കാത്ത പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ സംസ്ഥാന പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പാസ്റ്റര്‍ പറയുന്നു.

അമേരിക്കയിലെത്തുമ്പോള്‍ എന്തുസഹായവും ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു പോകുന്നവരില്‍ മിക്കവും നാട്ടിലെത്തിയാല്‍ തിരിഞ്ഞുനോക്കാത്തനിന് ഉദാഹരണമാണ് ഈ സംഭവം.

ജീവന്‍ അപകടത്തില്‍പ്പെടുമ്പോഴല്ലാതെ ഏതു സമയത്താണ് ഒരാളുടെ സഹായം തേടേണ്ടതെന്നു പാസ്റ്റര്‍ ചോദിക്കുന്നു. ഇത്തരക്കാരെ ഇനിയെങ്കിലും പ്രവാസികള്‍ മനസിലാക്കണം.

അമേരിക്കയിലെത്തുമ്പോള്‍ പറയുന്നതൊന്നും നാട്ടിലെത്തുമ്പോള്‍ അവര്‍ ഓര്‍ക്കുക  പോലുമുണ്ടാകില്ലെന്നതിന്റെ തെളിവാണ് സംഭവമെന്നും അദ്ദേഹം പറയുന്നു.

പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസിനും സഭാ ചര്‍ച്ചുകള്‍ക്കും നേരെ ആക്രമണം
Join WhatsApp News
SchCast 2015-06-15 10:19:22
Where is Andrews and Anthappan? Are their remarks aginst Christainas and churches alone? Would you please read and send your remarks on this incident. Thank you.
A.C.George 2015-06-15 10:49:07
Many of our community leaders, organizations, mega community organizations, convention organizers, writers, thinkers, most of the time they spent lot of money and bring the so called Indian celebrities from politicial, field cinema fileld, cultural field as if here in USA we do not have no body to conduct such functions. We have to change our attitude. We have talented, most able people from among us. Our young and old are better in many ways. Why spent so much money and energy for such celebrities from India, from any field. Just look at the story, what is the use of carrying those kinds of big political shots. This is the case from almost from any type of celebrities from any field. Especially our new immigrant community are after this type of celebrities. 
സരസന്‍ 2015-06-15 10:58:44

ചെന്നിത്തല ഉടെ ഫോണ്‍ ന്യൂ യോര്കിലെ ഗര്ബെജില്‍ ആയിരിക്കാം .

അപകടം അത്ര രൂക്ഷം എങ്കില്‍ ചെന്നിത്തലയെകാള്‍ പോലീസ് സഹായം ആയിരുന്നു നല്ലത്. '' അനവദി വിശ്വാസികളും പസ്റെര്മാരും'' കൂടി മുണ്ട് ഒന്ന് മടക്കി കുത്തിയാല്‍, അക്രമികള്‍ ഓടുമായിരുന്നു.

കൊതുകിനെക്കാലും ഈച്ചയെകാലും കൂടുതല്‍ പസ്റൊര്‍ ഉള്ള കേരളത്തില്‍ എന്തിനു താങ്കള്‍ പോയി. അവര്‍ ആയിരിക്കാം ആക്രമണത്തിനു പിന്നില്‍.

യേശുവില്‍ വിശ്വാസം കുറയുന്നു എന്നു തോന്നുന്നു.

അടുത്ത തവണ ആദ്യം യേശുവേ എന്നു വിളിക്കുക. പിന്നെ തന്നെ ഒന്ന് കൈകാര്യം ചെയുക. പിന്നെ പോലീസിനെ വിളിക്ക് .

സരസന്‍

observer 2015-06-15 11:11:05
Dear Brother '' sch cast".
looks like you need a job. wonder even with your special privileges you have not got a job yet. why don't you join pastor and help him if you are so much concerned.
Anthappan 2015-06-15 11:34:47

Religion is where all the factions (Hindus, Christians, Muslims, and other hundreds of groups) draw energy to be violent against each other.   When Hindus argue that India should be called a Hindu nation and make Bhargavat Geetha the national Scripture, Christians argue that there is only one God and that is Jesus Christ.   Then come Muslims comes with their Allah.   All these nonsense confuses the ordinary people who want live here, fulfill their responsibility of bringing their children by providing basic necessities like food, cloth, and shelter.  But religious leaders won’t allow that to happen because they can only have their comfortable life by having this kind of incidents.  They will further incite this and make some people to die for it.   They will drag politicians into this and ignite violence by pouring oil into fire.  SchCast sounds like a pig that wants role in the mud and never wants to escape.  Your brain cells have been eaten away by religion and their watch dogs.  The key to escape from this confusion is within you and that is free thinking.   Think prudently and brake the shackles you have in your ankle. 

SchCast 2015-06-15 11:41:02
Dear Observer, I am writing from the USA. Maybe you are not aware, we give credence to democratic values not your narrow minded and cheap relgious fervor. And about job, don't worry about me. Find a better job for yourself.
Jutice 2015-06-15 14:29:53
I told you forget about indian cheap politician.Today start with American politics and work with them.forget Remesh or Vayalar or mani. We are proud an American.Beleive our politician .
Today tell your children go and join with American politics.
Forget and throw INOC.What kind of power they have in American politics.
വാസുദേവ് 2015-06-15 17:52:26
Hey ! Sch Cast
 how come you did not  challenge or invite  Mathulla to the dirt pit you are rolling.
bijuny 2015-06-15 19:53:38
Actually, what was pastor doing there to invite so much trouble?
SchCasr 2015-06-15 20:16:14
Dear Anthappan,
I am not going to address you as you did because I believe in the philosophy that in a civic discussion has no place for name-calling. If I stoop to the level you exhibited, then the essence of my message is lost.
You believe that God and religion shackles the mind. You have all the freedom to do that.However, you have no right to pour your belief down my throat. I believe that an atheist society will lose the purpose of life and self-destruct because it is not governed by everlasting principles such as love, faith and truth that the hold and sustain life in tact on this earth. True religion teaches and practices theses principles. In a world of your conception, there can only be men and women and animals, not fathers, mothers, sons and daughters. Strive harder - you may be enlightened as 'Sri Budha' one day.
JOHNY KUTTY 2015-06-16 12:22:43
ഇവിടെയാണ് അന്തരിച്ച ശ്രീ ഇ കെ നായനാർ നിയമ സഭയിൽ 1980-81 ൽ പറഞ്ഞത് ഓർമ വരുന്നത്. ഏറ്റുമാനൂർ വിഗ്രഹ മോഷണം സഭയിൽ ഉന്നയിച്ചപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ നർമം പുരണ്ട കമന്റ്. ദൈവത്തിനു എന്തിനാടോ പാറാവ്. പാവം പാസ്റ്റെർ തല്ലു കൊള്ളാതെ എങ്കിലും നോക്കാമായിരുന്നു. ക്ഷമിക്കൂ പാസ്ടരെ, ഇവർ ചെയ്യുന്നത് എന്ത് എന്ന് ഇവർ അറിയുന്നില്ലല്ലോ.
Aniyankunju 2015-06-17 13:17:05
********************************************** .........സംഘപരിവാര്‍ ക്രൈസ്തവ വിദ്യാലയങ്ങള്‍ വ്യാപകമായി തകര്‍ക്കുകയുണ്ടായി. ആ വിദ്യാലയങ്ങള്‍ കുട്ടികളെ ക്രിസ്തുമതത്തിലേക്ക് മതംമാറാന്‍ പ്രേരിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ക്രൈസ്തവ വിദ്യാലയങ്ങള്‍ യഥാര്‍ഥത്തില്‍ മതം മാറ്റാന്‍ പ്രേരിപ്പിക്കുന്നവയായിരുന്നെങ്കില്‍ ബിജെപിക്ക് നേതാക്കന്മാരേ ഉണ്ടാകുമായിരുന്നില്ല എന്നതാണ് സത്യം. L K അദ്വാനിമുതല്‍ മിക്കവാറും എല്ലാ BJP നേതാക്കളും ക്രൈസ്തവ വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയവരാണ്. അവരൊക്കെ ഹിന്ദുമതം വിട്ട് ക്രിസ്തുമതത്തില്‍ ചേര്‍ന്നോ? L K അദ്വാനി കറാച്ചിയിലെ സെന്റ് പാട്രിക് ഹൈസ്കൂളിലാണ് പഠിച്ചത്. അരുണ്‍ ജെയ്റ്റ്ലി സെന്റ് സേവിയേഴ്സില്‍, മനേക ഗാന്ധി ലോറന്‍സ് സ്കൂളില്‍, മനോഹര്‍ പരീക്കര്‍ ലയോള സ്കൂളില്‍, ഹര്‍ഷവര്‍ധന്‍ വിക്ടോറിയ സ്കൂളില്‍. ക്രൈസ്തവ മാനേജ്മെന്റിന്റെ സ്കൂളുകളില്‍ പഠിച്ചിട്ട് ഇവരൊക്കെ ക്രിസ്ത്യാനികളായോ? അപ്പോള്‍പിന്നെ, ഇവര്‍ നടത്തുന്ന ഈ പ്രചാരണത്തിന് എന്താണ് അടിസ്ഥാനം? ********************************************** അരുവിക്കര മണ്ഡലത്തില്‍ അക്രമം നടത്തിയാല്‍ വിപരീതഫലം ഉണ്ടാകുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് അരുവിക്കരയ്ക്കടുത്തുള്ള പ്രദേശം തെരഞ്ഞെടുത്തു. അവിടെ ആക്രമണം നടത്തിയാല്‍ അരുവിക്കരയില്‍ ഇളക്കമുണ്ടാകുമെന്നും ഹിന്ദുവര്‍ഗീയ വികാരമുണരുമെന്നുമാണ് കണക്കുകൂട്ടല്‍; അങ്ങനെ ജയിച്ചുകയറാമെന്നും. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ BJP നേതാവ് അമിത് ഷാ നേരത്തെ ഇവിടെ വന്നപ്പോഴാണ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലായാലും O രാജഗോപാലിനെ നിര്‍ത്തണമെന്നു പറഞ്ഞത്. രാജഗോപാല്‍ അവരുടെ പ്രധാനിയാണ്. പ്രധാനിയെ നിര്‍ത്തുമ്പോള്‍ ജയിക്കാന്‍ വേണ്ട അണിയറപ്രവര്‍ത്തനം നടത്തേണ്ടേ? അതാണ് ആറ്റിങ്ങലില്‍ കണ്ടത്. ******************************************* ആറ്റിങ്ങലില്‍ പെന്തക്കോസ്തുസഭയില്‍ ആള്‍ക്കാരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചത് "നിര്‍ബന്ധിത മതപരിവര്‍ത്തനം' എന്ന തങ്ങളുടെ ആരോപണം സമൂഹത്തെ വിശ്വസിപ്പിക്കാന്‍ അത് പ്രയോജനപ്പെടുത്താം എന്ന കണക്കുകൂട്ടലോടെയാണ്. പാസ്റ്റര്‍മാര്‍ സുവിശേഷം പ്രസംഗിക്കുന്നുണ്ടല്ലോ. ആ പ്രസംഗത്തെ മതപരിവര്‍ത്തനീക്കമാക്കി ചിത്രീകരിക്കാന്‍ എളുപ്പമുണ്ടെന്ന് അക്രമശക്തികള്‍ കണക്കുകൂട്ടിയിട്ടുണ്ടാകും. ഈ സഭക്കാര്‍ സംഘടിത ശക്തിയല്ല. താരതമ്യേന പാവപ്പെട്ടവരാണുതാനും. പ്രമുഖ ക്രൈസ്തവസഭകളടക്കം, പ്രധാന രാഷ്ട്രീയകക്ഷികളടക്കം ആരും ഇവരുടെ കാര്യം അന്വേഷിക്കാന്‍ ചെല്ലില്ലെന്നും തങ്ങളുടെ ഉദ്ദേശ്യം വലിയ പ്രതികരണമുളവാക്കാതെ ഫലപ്രാപ്തിയിലെത്തിക്കാമെന്നും അക്രമികള്‍ കണക്കുകൂട്ടി. എന്നാല്‍, ആറ്റിങ്ങലിലെ ആക്രമണം മതവിശ്വാസം പുലര്‍ത്താനുള്ള ഏവരുടെയും ഭരണഘടനാ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള ആക്രമണമാണെന്ന് എല്ലാ ക്രൈസ്തവസഭകളും കാണണം. ഇന്ന് ഇത് അനുവദിച്ചാല്‍ നാളെ ഇതേ ആക്രമണം തങ്ങള്‍ക്ക് നേര്‍ക്കുമുണ്ടാകുമെന്ന് മനസ്സിലാക്കണം. മതനിരപേക്ഷതയ്ക്കാകെ എതിരായുള്ള നീക്കമാണ് ഇതെന്ന് എല്ലാ മതനിരപേക്ഷവിഭാഗങ്ങളും കാണണം. ആക്രമണത്തിന് ഇരയാകുന്ന വിഭാഗങ്ങള്‍ക്കൊപ്പംനില്‍ക്കാന്‍ എല്ലാവരും തയ്യാറാകണം. വര്‍ഗീയ ഫാസിസത്തിന്റെ ഇത്തരം അഴിഞ്ഞാട്ടങ്ങള്‍ അനുവദിക്കില്ലെന്നുറപ്പുവരുത്താനുള്ള ഏതു ശ്രമത്തിനുംമുമ്പില്‍ CPIM ഉണ്ടാകും. ആര്‍ക്ക് ഏത് മതവിശ്വാസം വച്ചുപുലര്‍ത്താനും ഈ രാജ്യത്ത് അവകാശമുണ്ട്. ആ അവകാശം ഹിന്ദുവര്‍ഗീയശക്തികളുടെ ഔദാര്യമല്ല. ********************************************* ഇത്തരം അക്രമപരമായ നീക്കങ്ങളെ ക്രിസ്ത്യാനികള്‍ തങ്ങളുടെമാത്രം കാര്യം എന്ന നിലയിലല്ല കാണേണ്ടത്. ഇതര ജനവിഭാഗങ്ങള്‍ ക്രിസ്ത്യാനികളുടെമാത്രം കാര്യം എന്ന നിലയിലുമല്ല കാണേണ്ടത്. വര്‍ഗീയതയുടെ വിപല്‍ക്കരമായ നീക്കങ്ങളെ മതനിരപേക്ഷമായ സംയുക്ത നീക്കങ്ങള്‍കൊണ്ടാണ് തിരുത്തിക്കേണ്ടത്. ആ സംയുക്തനീക്കത്തില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഹിന്ദുക്കളും എല്ലാം ഉണ്ടാകണം. ഒരു മതത്തിലും വിശ്വസിക്കാത്തവരും ഉണ്ടാകണം. കാരണം, ഇത് നമ്മുടെ ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താന്‍വേണ്ടിയുള്ള പോരാട്ടമാണ്. അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെമാത്രം കാര്യമല്ല, രാജ്യത്തിന്റെയും ജനങ്ങളുടെയും കാര്യമാണ്. എന്നാല്‍, അത്തരം സംയുക്ത ശ്രമങ്ങളുണ്ടാകേണ്ട ഘട്ടത്തില്‍ അതിനെ ക്ഷീണിപ്പിക്കുന്നവിധം ചില മതനേതാക്കള്‍തന്നെ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നുണ്ട്. "ഇത് ഞങ്ങളുടെ കാര്യം. ഞങ്ങള്‍ നോക്കിക്കൊള്ളാം' എന്ന മട്ടില്‍. " ഇതെല്ലാം ക്രിസ്ത്യാനികളുടെ കാര്യം; നിങ്ങള്‍ക്കിതിലെന്താ' എന്ന VHP സ്വരംതന്നെയാണ് ഇതിലും മുഴങ്ങുന്നത്. ക്രിസ്ത്യാനികളെ ഒറ്റതിരിച്ച് ആക്രമിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ സ്വയം ഒറ്റതിരിഞ്ഞ് ശത്രുവിന്റെ ഉദ്ദേശ്യം സാധിച്ചുകൊടുക്കുകയാണോ വേണ്ടത്, അതോ ഒരുമിച്ചുനിന്ന് അക്രമത്തെ ചെറുക്കുകയാണോ? ഏതാണ് ബുദ്ധി? ഏതാണു ഫലപ്രദം? മതനേതാക്കള്‍ അക്കാര്യം ആലോചിക്കട്ടെ........
bijuny 2015-06-17 18:29:28
A 1953 report :


Dr Katju, India's Minister for Home Affairs and Law, has told Parliament that, while everyone in India was free to propagate his religion, the Government of India did not want people from outside to come and do it. Dr Katju was answering a question on the work of foreign missionaries and said: "If they come here to evangelise, then the sooner they stop doing it the better."

This view faithfully reflects that which Mr Rajagopalachari, Premier of Madras, told me two years ago when he explained that Hindus are most tolerant but that this did not mean that missionaries could forever come and treat Hindus as heathen and expect Hindu tolerance to protect them against the rightful indignation of respectable people described as heathen.

Since April, 1951, four American missionary societies and one English one have applied for permission to operate in India, and Dr Katju informed the House that in one case permission had been refused while in others it was still under consideration. The normal procedure is for the National Christian Council of India and the Roman Catholic bishops' conference to recommend any such application. There are now 65 Catholic societies and fifty Protestant societies operating in India.

The Minister assured the House that missionaries are welcome to do educational, medical, philanthropic, and rural work, but they must not meddle in politics nor must they evangelise. Missionaries are missionaries precisely to evangelise either by word of mouth or by their living example, as one woman MP pointed out.

The future of foreign missionaries in secular India is now somewhat gloomy. The reason for this sudden interest and animosity against missionaries from a most tolerant Home Minister, himself a Sanskrit scholar, is perhaps to be found in the attitude of the Naga National Council who boycotted Mr Nehru's meeting in Kohima because they want independence (the Nagas are a hill tribe on the Burmese border) - it is widely believed that missionaries lie at the bottom of the Naga mischief. Indeed, Government officers in the Naga hills have already begun investigating missionary activities, and at least one search of a missionary's house has been reported in the Indian press.

If it is true that missionaries are overstepping their function and are guilty of politics then Dr Katju's warning will doubtless bring them effectively to heel for he has added the stern warning that the Government of India is keeping a close vigil on the activities of missionaries in India.

Justice For All 2015-06-18 08:05:14
If that is the argument by the home minister. then Matha amrithamayi must be barred from going to foreign countries and making disciples and collecting money.  
Sch Cast 2015-06-18 09:53:27
Mr. Bijunny's comments are thought provoking and apparently innocent. But what I fail to understand is that why should there be so much concern about a religous class which is ony <2% of the population? One thing agreeable about his article is, no religous or other classes should be opposing the integrity of a nation. On the other hand, the rulers are bound to protect the minority rights to the extent the Constitution guarantees them. For a democracy, freedom of thought and religion are the most fundamental elements. From the time of 'Vivekananda' (maybe before) Hindu preachers are coming to Western Europe and USA to preach and teach. It is welcomed and should be so because that is how a democracy effectively functions. It does not make any sense in arresting avenues of thoughts regarding genuine principles of life. India has shown a marvelous example to the world in religious tolerance and cooperation till recently. The facist forces now at work are trying to malign that image as well as the integrity of the nation.
ജോണിക്കുട്ടി 2015-06-18 12:20:19
ശ്രീ ബിജുനി എഴുതിയത് പൂർണമായും ശരിയാണ്. ശ്രീ അനിയൻ കുഞ്ഞു ടോം വടക്കന്റെ ചാനൽ ചർച്ച പോലെ ആണ് എഴുതിയിരിക്കുന്നത്. ഗ്രഹാം സ്റ്റൈനെസ് കേസ് അന്വഷിച്ച ജസ്റ്റിസ് വാധ്വ കമ്മീഷൻ റിപ്പോർട്ട് ഒന്നു വായിക്കാൻ പറ്റുമെങ്കിൽ വടക്കേ ഇന്ത്യയിൽ ഈ മിഷനറി മാര് (എല്ലാവരും അല്ല) ചെയ്തു വരുന്ന ചില കാര്യങ്ങൾ വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. അതിനു നല്ല പരിഹാരവും അദ്ദേഹം നിര്ടെസിച്ചിട്ടുണ്ട്. നിര്ഭാഗ്യവശാൽ അത് നടപ്പാക്കാൻ ആര്ജവം ഒരു സർകാരിനും ഇല്ലാതെ പോകുന്നു. ജസ്റ്റിസ് വാധ്വ ആര്ക്കും എതിരഭിപ്രായമില്ലാത ഒരു ന്യായധിപാൻ ആയിരുന്നു. എന്ത് കൊണ്ടോ നമ്മുടെ മീഡിയ അതൊന്നും കാണാതെ പുതിയ ചൂട് വാര്ത്ത തേടി പോകുന്നു. ക്രിസ്തുമതത്തിന് ഇന്ത്യയിൽ ഒരു സമാധാനപരമായ പ്രവേശനമാണു ലഭിച്ചത്. ലോകത്ത് ഭൂരിഭാഗമിടങ്ങളിലും ക്രിസ്തുമതത്തിന്റെ പ്രവേശനം വാളും തോക്കും രക്തപ്പുഴകളുമായിട്ടായിരുന്നു. ഇവിടെ ക്രിസ്തുമതം വന്നെത്തിയ വിവരംതന്നെ ആരും അന്ന് അറിഞ്ഞുപോലുമില്ല . ഇന്നു നാമറിയുന്ന രൂപത്തിലുള്ള ഒരു ഹിന്ദുമതം അന്നുണ്ടായിരുന്നില്ല. വൈദേശിക മിഷണറിമാരുടെ പ്രവര്ത്തനങ്ങളിലൂടെയാണ് കേരളത്തിലെ ക്രൈസ്തവര് ആദ്യം വിവിധ വിഭാഗങ്ങളായിത്തീര്ന്നത്. പിന്നീട് കേരളീയര്തന്നെ വിഭജിക്കല് അഭ്യസിച്ചു.
Double Edged Sword 2015-06-18 12:25:34
I don't know Bijunny's comment is thought provoking but it is good enough to provoke Ninan Matthulla 
നാരദർ 2015-06-18 19:07:36
പാരപണിയുമ്പോൾ രണ്ടുപേർക്കും കൊള്ളത്തക്ക രീതിയിൽ പണിയണം.  ഈ ഡബിൾ എഡ്ജ് സ്വാഡ് ബിജുണ്ണിക്കിട്ടും പണിതു മാത്തുള്ളക്കിട്ടും പണിതു . അതുകൊള്ളാം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക