Image

സെന്റ് അല്‍ഫോന്‍സാ ഇടവകയ്ക്ക് പുതിയ ട്രസ്റ്റി നേതൃത്വം

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 06 January, 2012
സെന്റ് അല്‍ഫോന്‍സാ ഇടവകയ്ക്ക് പുതിയ ട്രസ്റ്റി നേതൃത്വം

ഡാലസ്: ഡാലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തിന്റെ 2012 നടപ്പുവര്‍ഷത്തിലെ പുതിയ കൈക്കാരന്‍മാരായി സിബി കല്ലൂരിനെയും വില്‍സണ്‍ ഇലഞ്ഞിക്കലിനെയും തിരഞ്ഞെടുത്തു. ജനുവരി ഒന്നിന് ഞായറാഴ്ച പുതുവത്സരദിനത്തില്‍ നടന്ന ദിവ്യബലി മധ്യേ ഇരുവരും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ഇടവക വികാരി ഫാ. മാത്യൂ ശാശ്ശേരില്‍ സത്യവാചകം ചൊല്ലികൊടുത്തു ഇരുവരെയും ആശീര്‍വദിച്ചു.

സിബി കല്ലൂര്‍ ഇടവകയുടെ നിലവിലെ പാരിഷ് കൗണ്‍സില്‍ ഫിനാന്‍സ് കമ്മിറ്റി അംഗവും കൂടാതെ മുന്‍
ക്കൗണ്ടന്റ്, ഓഡിറ്റര്‍ എന്നീ നിലകളില്‍ സേവനവും അനുഷ്ടിച്ചിട്ടുണ്ട്.

പാരിഷ് കൗണ്‍സില്‍ ഫിനാന്‍സ് കമ്മിറ്റിയംഗവും വിന്‍സന്റ് ഡിപോള്‍ യൂണിറ്റിന്റെ സജീവ പ്രവര്‍ത്തകനും മുന്‍ യൂത്ത് കോഓഡിനേറ്ററുമാണ് വില്‍സണ്‍ ഇലഞ്ഞിക്കല്‍ .
 
ഫാ.മാത്യൂ ശാശ്ശേരിയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ഇടവകയിലെ വിവിധ വാര്‍ഡുകളുടെ പ്രതിനിധികളും പുതിയ കൈക്കാരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.


സെന്റ് അല്‍ഫോന്‍സാ ഇടവകയ്ക്ക് പുതിയ ട്രസ്റ്റി നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക