Image

ഫ്രാങ്ക്ഫര്‍ട്ട് ഫ്രണ്ട്‌സ് ക്ലബ് പുതുവത്സരം ആഘോഷിച്ചു

ജോര്‍ജ് ജോണ്‍ Published on 06 January, 2012
ഫ്രാങ്ക്ഫര്‍ട്ട് ഫ്രണ്ട്‌സ് ക്ലബ് പുതുവത്സരം ആഘോഷിച്ചു

ഫ്രാങ്ക്ഫര്‍ട്ട് : ഫ്രാങ്ക്ഫര്‍ട്ട് ഫ്രണ്ട്‌സ് ക്ലബ് ബൊക്കന്‍ ഹൈമിലെ ഹെര്‍സ് ജീസു പള്ളി ഹാളില്‍ വച്ച് വര്‍ഷാന്ത്യ-പുതുവത്സരം ആഘോഷിച്ചു. ആഘോഷത്തിനായി എത്തിയ കലാകാന്മാരെയും, കലാകാരികളെയും സുഹ്യുത്തുക്കളെയും കോശി മാത്യു സ്വാഗതം ചെയ്തു. ലോകജനതയുടെ സമാധാനത്തിനും, സന്തോഷത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ കോശി ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

ഏഷ്യന്‍ കാള്‍ റസ്‌റ്റോറന്റ് കേരളീയ രീതിയില്‍ പാചകം ചെയ്ത അത്താഴത്തി
നു ശേഷം അര്‍ദ്ധരാത്രിയില്‍ ഷാംബെയിന്‍ നുകര്‍ന്ന് പരസ്പരം ആശംസകള്‍ നേര്‍ന്ന് പുതുവത്സരത്തെ വരവേറ്റു. തുടര്‍ന്ന് കരിമരുന്ന് കലാപ്രകടനം നടത്തി. 2012 ല്‍ ഫ്രണ്ട്‌സ് ക്ലബ് നടത്താനിരിക്കുന്ന പരിപാടികള്‍ക്ക് രൂപരേഖ നല്‍കി. തുടര്‍ന്ന് ഈ ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കും, സ്‌പോണ്‍സറന്മാരായ വേള്‍ഡ് മലയാളി കൗണ്‍സില്‍, രശ്മി, സുമാ ട്രാവല്‍സ് എന്നിവര്‍ക്ക് മാത്യു പൊക്കംതാനം നന്ദി പറഞ്ഞു. അടുത്ത പരിപാടിയില്‍ കാണുന്നതുവരെ എല്ലാവക്കും ഒരിക്കല്‍ കൂടി പുതുവത്സരാശംസകള്‍ നേര്‍ന്നു ആഘോഷം സമാപിച്ചു.
ഫ്രാങ്ക്ഫര്‍ട്ട് ഫ്രണ്ട്‌സ് ക്ലബ് പുതുവത്സരം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക