Image

പ്രവാസി ദിനാഘോഷം: കൃഷ്ണകുമാര്‍ സിലിക്കന്‍വാലിയെ നയിക്കും

ജോയിച്ചന്‍ പുതുക്കുളം Published on 06 January, 2012
പ്രവാസി ദിനാഘോഷം: കൃഷ്ണകുമാര്‍ സിലിക്കന്‍വാലിയെ നയിക്കും


സാന്‍്
ഫ്രാന്‍സിസ്‌കോ: പത്താമത് പ്രവാസി ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വിശിഷ്ട പാനല്‍ ചര്‍ച്ചയില്‍ സിലിക്കന്‍വാലിയെ പ്രശസ്ത മലയാളി പത്രപ്രവര്‍ത്തകനും പ്രസാധകനുമായ വി.ഇ കൃഷ്ണകുമാര്‍ പ്രതിനിധീകരിക്കും.

ജനുവരി 7 മുതല്‍ 10വരെ ജയ്പൂരില്‍ നടക്കുന്ന പ്രവാസി സമ്മേളനത്തില്‍ ''സോഷ്യല്‍ എന്റര്‍പ്രൂണര്‍ഷിപ്പ്- വാട്ടര്‍'' എന്ന വിഷയത്തില്‍ സംസാരിക്കാനാണ് കൃഷ്ണകുമാറിന് ക്ഷണം. ബോള്‍ഡ് എന്റര്‍പ്രൂണര്‍ മാഗസിന്റെ എഡിറ്റര്‍- ഇന്‍- ചീഫും ഇന്ത്യന്‍ അമേരിക്കന്‍ മാഗസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് മികച്ച സംരംഭകന്‍ കൂടിയായ കൃഷ്ണകുമാര്‍.

കാലിഫോര്‍ണിയായിലും അയല്‍ സംസ്ഥാനങ്ങളിലും അവലംബിച്ചുവരുന്ന നൂതന വിദ്യകള്‍, ജലസ്രോതസ്സുകളുടെ സംരക്ഷണം, കുടിവെള്ളം ലഭ്യമാക്കാനുള്ള സാമൂഹ്യ സംരംഭകന്മാരുടെ പുതിയ മുന്നേറ്റം തുടങ്ങി സിലിക്കന്‍വാലിയില്‍ പ്രാവര്‍ത്തികമാക്കിയ ജലസംഭരണ സവിശേഷതകള്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കും.

ഭൂരിഭാഗവും ഭൂഗര്‍ഭ ജലത്തില്‍ ആശ്രയിക്കുന്ന ഇന്ത്യയില്‍ മറ്റു മാര്‍ഗങ്ങളുടെ ആശയം വിതയ്ക്കുക എന്നതാണ് പാനലിന്റെ മുഖ്യലക്ഷ്യം. ''ഇന്ത്യയില്‍ മഴവെള്ളം പാഴാക്കാതെ ഉപയോഗിക്കാനും, ശുദ്ധജലം ലഭ്യമാക്കാനും സാമൂഹ്യ പ്രതിബന്ധതയുള്ള സ്ഥാപനങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഈ പാനലിലൂടെ ശ്രമിക്കുക,'' കൃഷ്ണകുമാര്‍ പറഞ്ഞു.

പത്തു വര്‍ഷമായി സിലിക്കണ്‍വാലിയുടെ
സാങ്കേതിക, സംരംഭകത്വ സ്പന്ദനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന കൃഷ്ണകുമാര്‍ നിരവധി ജേര്‍ണലിസം അവാര്‍ഡ് നേടിയിട്ടുണ്ട്. സാജ അവാര്‍ഡ്, ന്യൂ അമേരിക്ക മീഡിയ അവാര്‍ഡ്, ഇതിനു പുറമെ മഹാത്മാഗാന്ധി ഫൗണ്ടേഷന്റെ പ്രശസ്തി പത്രവും ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ജലവിഭവം, കൃഷി എന്നീ മേഖലകളിലെ സാേങ്കതിക മുന്നേറ്റത്തെക്കുറിച്ച് ഏറെ എഴുതിയ കൃഷ്ണകുമാര്‍ റോട്ടറി ഇന്റര്‍ നാഷണലിന്റെ കമ്്യുണിക്കേഷന്‍ ചെയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സി.എന്‍.എന്‍ (CNN)- ഇന്ത്യയുടെ യു.എസ് വെസ്റ്റ് കോസ്റ്റ് ബ്യൂറോ ചീഫ് ബി.ബി.സിയുടെ അമേരിക്കന്‍ പ്രതിനിധി, എം.എസ്.എന്റെ അഡ്‌വൈസര്‍, ടായി ഓര്‍ഗനൈസേഷന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്നീ നിലകളില്‍ മാറ്റുരച്ച കൃഷ്ണകുമാര്‍ 2000-ല്‍ ഇന്ത്യാ പോസ്റ്റ് പത്രത്തിന്റെ എഡിറ്ററുമായാണ് അമേരിക്കന്‍ ജേര്‍ണലിസത്തില്‍ എത്തിയത്.

കണ്ണൂര്‍ ജില്ലയിലെ പ്രധാന അധ്യാപിക ദമ്പതികളായ കെ.പി
കേശവന്റേയും രുഗ്മിണി ടീച്ചറുടെയും മൂത്തമകനാണ് കൃഷ്ണകുമാര്‍. 16ാം വയസ്സില്‍ 'സ്റ്റാര്‍ ഓഫ് മലബാര്‍' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്ററായാണ് കൃഷ്ണകുമാറിന്റെ ജേര്‍ണലിസം കരിയര്‍ ആരംഭിക്കുന്നത്.

സൈനിക സ്‌കൂള്‍ വിദ്യാഭ്യാസവും പത്രപ്രവര്‍ത്തത്തില്‍ അതിയായ ഇഷ്ടവും ആണ് അടിത്തറ. ഇന്ത്യന്‍ എക്‌സ്പ്രസ്, ദീപിക, പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) എന്നീ പ്രമുഖ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ടറായും എഡിറ്ററായും പ്രവര്‍ത്തിച്ചു. 1999-ല്‍ റൂപര്‍ട്ട് മര്‍ഡോക്ക് തുടക്കംകുറിച്ച ഐടിസ്‌പേസ്.കോം (ITSPACE.COM) ന്റെ ഡല്‍ഹി ഓഫീസ് സ്ഥാപിച്ചതാണ് കൃഷ്ണകുമാറിന്റെ ഒരുനേട്ടം. പി.ടി.ഐയില്‍ ടെക്‌നോളജി റിപ്പോര്‍ട്ടിംഗിന് നാന്ദികുറിച്ചതും കൃഷ്ണകുമാര്‍ തന്നെ.

മധുര കാമരാജില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ജേര്‍ണലിസം കരസ്ഥമാക്കി ദീപികയിലെ പത്രപ്രവര്‍ത്തന കോഴ്‌സിലെ റാങ്ക് ജേതാവുംകൂടി ആണ്.

സോഫ്റ്റ്‌വേയര്‍ എന്‍ജിനീയറായ സജിതയാണ് ഭാര്യ. ധ്രുപദ് ഏകമകനും. ജേസീസിന്റെ സോണ്‍ പ്രസിഡന്റായി വി.ഇ ജയചന്ദ്രനാണ് സേഹാദരന്‍. നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറിയിലെ ലക്ചര്‍ അനുരാധയാണ് ഏക സഹോദരി.


കൂടുതല്‍ വിവരങ്ങള്‍ക്ക്: കൃഷ്ണകുമാര്‍ ഫോണ്‍ :- 510-213-1223. ഈ മെയി
ല്‍ ‍: vekrishnakumar@gmail.com
പ്രവാസി ദിനാഘോഷം: കൃഷ്ണകുമാര്‍ സിലിക്കന്‍വാലിയെ നയിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക