Image

മുപ്പതു വര്‍ഷത്തെ ജയില്‍ ശിക്ഷക്കു ശേഷം നിരപരാധിത്വം തെളിഞ്ഞു വിട്ടയച്ചു.

പി.പി.ചെറിയാന്‍ Published on 06 January, 2012
മുപ്പതു വര്‍ഷത്തെ ജയില്‍ ശിക്ഷക്കു ശേഷം നിരപരാധിത്വം തെളിഞ്ഞു വിട്ടയച്ചു.

ഡാളസ് : 1980 ല്‍ സൗത്ത് ഡാളസിലെ വിജയമായ തെരുവില്‍വെച്ച് ഒരു സ്ത്രീയെ ക്രൂരമായി പീഢിപ്പിച്ചതിശേഷം കുത്തിമുറിവേല്‍പ്പിച്ചു എന്ന കുറ്റം ചുമത്തി 99 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്ന റിക്കി വയറ്റിനെ 31 വര്‍ഷത്തെ ജയില്‍ശിക്ഷക്കുശേഷം നിരപരാധിയാണെന്നു കണ്ടു കോടതി വെറുതെ വിട്ടു.

ഈ കേസില്‍ നിരപരാധിയാണെന്ന റിക്കി വയറ്റിന്റെ വര്‍ഷങ്ങളായുള്ള വാദം അംഗീകരിച്ച് സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോണ്‍ ക്രൂസോട്ട് ജനുവരി 4-ാം തീയ്യതി ബുധനാഴ്ചയായിരുന്നു ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്. 56 വയസ്സുള്ള റിക്കിയോട് കോടതി ക്ഷമാപണവും നടത്തി. ഡി.എന്‍.എ ടെസ്റ്റിനെ തുടര്‍ന്നാണ് വയറ്റ് കുറ്റക്കാരനല്ല എന്ന് തെളിയിക്കപ്പെട്ടത്. ഡാളസ് കൗണ്ടിയില്‍ മാത്രം 2001 മുതല്‍ 22 പേരാണ് ഇത്തര
ത്തില്‍ ജയില്‍ വിമോചിതരായത്.

മുപ്പതിലേറെ വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും, എന്നാല്‍ വിമോചിതനായതില്‍ ഈശ്വരനോട് പ്രത്യേകം നന്ദി പറയുന്നുവെന്നും വയറ്റ് പറഞ്ഞു.
മുപ്പതു വര്‍ഷത്തെ ജയില്‍ ശിക്ഷക്കു ശേഷം നിരപരാധിത്വം തെളിഞ്ഞു വിട്ടയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക