Image

ശമ്പളം പരിഷ്‌കരിച്ച് നേഴ്‌സുമാരുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നത് തടയുമെന്ന് ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്‌സസ് അസോസിയേഷന്‍

Published on 06 January, 2012
ശമ്പളം പരിഷ്‌കരിച്ച് നേഴ്‌സുമാരുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നത് തടയുമെന്ന് ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്‌സസ് അസോസിയേഷന്‍
തിരുവല്ല: പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേഴ്‌സുമാര്‍ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ സമരത്തിന്റെ വിജയകരമായ മറുപടി എന്നവണ്ണം കേരളാ ഗവണ്‍മെന്റ് അനുശാസിക്കുന്ന മിനിമം വേതനം ഹോസ്പിറ്റല്‍ അധികൃതര്‍ നടപ്പിലാക്കി. 2012 ജനുവരി 3-ാം തീയതി നേഴ്‌സുമാര്‍ പുതിക്കിയ ശമ്പളം കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ നേഴ്‌സസ് സംഘടനയായ ഓള്‍ ഇന്ത്യ നേഴ്‌സസ് അസോസിയേഷന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് നല്‍കിയ കരാര്‍ പ്രകാരം സമരത്തിന് പങ്കെടുത്ത നേഴ്‌സസ് സ്റ്റാഫിനെതിരെ യാതൊരുവിധ നടപടികളും സ്വീകരിക്കില്ല എന്നുള്ളതാണ്, എന്നാല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രതികാര നടപടി എന്നവണ്ണം കോട്രാക്റ്റ് വ്യവസ്ഥയില്‍ ജോലിചെയ്തിരുന്ന നേഴ്‌സുമാരെ പിരിച്ചുവിടല്‍ നടപടി തുടങ്ങിയിരിക്കുകയാണ്.

രണ്ട് നേഴ്‌സുമാരെ ഇതിനോടകം പിരിച്ചു വിടുകയുണ്ടായി. ഇത്തരം നടപടികള്‍ കണ്ടില്ല എന്ന് നടിക്കാന്‍ സാധിക്കില്ല എന്നും, നിമവിരുദ്ധമായി ട്രേയിനി എന്ന വ്യവസ്ഥയില്‍ 2000 രൂപ ശമ്പളം നല്‍കി നേഴ്‌സുമാരെ ജോലിയില്‍ പ്രവേശിപ്പിക്കുന്ന വ്യവസ്ഥയും ദിവസംപ്രതി ടി ഹോസ്പിറ്റര്‍ തുടര്‍ന്നു വരുകയാണ്. ട്രയിനി സ്റ്റാഫായി ജോലിയില്‍ പ്രവേശിക്കുന്ന സ്റ്റാഫിന് ശമ്പളം നല്‍കാത്ത വ്യവസ്ഥയും ഇവിടെ നിലനില്‍ക്കുന്നു ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്‌സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്
ലിജു വേങ്ങല്‍ അറിയിച്ചു.

 നേഴ്‌സുമാരോടുള്ള ഇത്തരം മാനുഷിക പരിഗണനപോലും ഇല്ലാത്ത നടപടി തുടര്‍ന്നാല്‍ വീണ്ടും മുന്‍കാലത്തെക്കാള്‍ ശക്തിയേറിയ സമരപരിപാടികളുമായി സംഘടന മുന്‍പോട്ട് വരുമെന്നും, ശനിയാഴ്ച (7/1/2012) കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കും എന്നു സംഘടന സെക്രട്ടറി ജിനു വര്‍ഗീസ് അറിയിച്ചു.

വാര്‍ത്ത അയച്ചത്: വിന്‍സന്റ് ഇമ്മാനുവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക