Image

ജര്‍മനിയില്‍ അന്ത്രയ കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചു; ജനജീവിതം സ്‌തംഭിച്ചു

Published on 06 January, 2012
ജര്‍മനിയില്‍ അന്ത്രയ കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചു; ജനജീവിതം സ്‌തംഭിച്ചു
ജര്‍മനി: കഴിഞ്ഞദിവസം നൂറു മുതല്‍ 170 കിലോമീറ്റര്‍ വരെ വേഗതയില്‍ ജര്‍മനിയിലുടനീളം ആഞ്ഞടിച്ച അന്ത്രയ എന്ന കൊടുങ്കാറ്റ്‌ വന്‍ നാശനഷ്‌ടങ്ങള്‍ വിതച്ചതായി ജര്‍മന്‍ ആഭ്യന്തര കാര്യാലയം വെളിപ്പെടുത്തി.

ജനജീവിതം താറുമാറാക്കിയ കൊടുങ്കാറ്റു മൂലം തെക്കന്‍ സംസ്‌ഥാനമായ ബയേണില്‍ കാറില്‍ മരം വീണ്‌ നാല്‍പ്പത്തിമൂന്നുകാരി കൊല്ലപ്പെട്ടു. ബുധനാഴ്‌ച രാത്രി ആരംഭിച്ച അന്ത്രയയുടെ സംഹാരതാണ്ഡവം വ്യാഴാഴ്‌ച വൈകിട്ട്‌ വരെ നീണ്ടുനിന്നു.

വിമാനം, റെയില്‍, റോഡ്‌ ഗതാഗതം മണിക്കൂറുകളോളം സ്‌തംഭിച്ചു. മരങ്ങള്‍ മറിഞ്ഞുവീണു വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെട്ടും നൂറു കണക്കിനു റോഡപകടങ്ങള്‍ മൂലം അനേകര്‍ ആശുപത്രിയിലായി.

അള്‍ഗോവ്‌ നഗരത്തില്‍ മിന്നല്‍ മൂലം വ്യാഴാഴ്‌ച വൈകിട്ട്‌ ഒരു പള്ളിയ്‌ക്ക്‌ തീ പിടിച്ചതായും പൊലീസ്‌ റിപ്പോര്‍ട്ടുണ്ട്‌. നൂറുകണക്കിന്‌ രക്ഷാപ്രവര്‍ത്തകരും പൊലീസും വളരെ ശ്രമകരമായി ജനജീവിതം സാധാരണഗതിയിലാക്കിയിട്ടുണ്ട്‌. 2007ല്‍ കീറില്‍ എന്ന കൊടുങ്കാറ്റ്‌ ജര്‍മനിയില്‍ ആഞ്ഞടിച്ച്‌ വന്‍ നാശനഷ്‌ടങ്ങള്‍ വരുത്തിയിരുന്നു.
ജര്‍മനിയില്‍ അന്ത്രയ കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചു; ജനജീവിതം സ്‌തംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക