Image

നീതി (ഖലീല്‍ ജിബ്രാന്‍) ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌

Published on 20 June, 2015
നീതി (ഖലീല്‍ ജിബ്രാന്‍) ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌
വിരുന്നൂണ്‌ നടന്ന ആ രാത്രിയില്‍പെട്ടന്ന്‌ ഒരു മനുഷ്യന്‍
കൊട്ടാരത്തിലേക്ക്‌ കടന്നുവന്ന്‌ യുവരാജാവിന്റെ മുന്നില്‍വണങ്ങി നിന്നു.
വിരുന്നുകാരെല്ലാം ആ മനുഷ്യനിലേക്ക്‌ നോക്കി. അവന്റെ ഒരുകണ്ണ്‌
നഷ്‌ടപ്പെട്ടിരിയ്‌ക്കുന്നതായും കണ്‍കുഴിയില്‍ നിന്ന്‌രക്‌തം ഒലിക്കുന്നതായും കണ്ടു. രാജകുമാരന്‍ അവനോട്‌എന്ത്‌ സംഭവിച്ചുഎന്ന്‌ ആരാഞ്ഞു.

അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു, പ്രഭോ, എന്റെ തൊഴില്‍മോഷണമാണ്‌,
ചന്ദ്രന്‍ ഇല്ലാത്ത ഈ രാത്രിയില്‍ ഞാന്‍ ഒരു നാണയവ്യാപാരിയുടെകടയില്‍
മോഷ്‌ടിക്കാന്‍കയറി. ജനാലയിലൂടെ കയറുമ്പോള്‍, തെറ്റുപറ്റി, ഞാന്‍
ഒരുനെയ്‌ത്തുകാരന്റെകടയില്‍കയറി. ഇരുട്ടായിരുന്നതുകൊണ്ട്‌,
ഒന്നും കാണാന്‍ കഴിയാതെ, ഞാന്‍ നെയ്‌ത്തുതറിയില്‍പെടുകയുംഎന്റെ കണ്ണ്‌ചുഴന്നെടുക്കപ്പെടുകയും ചെയ്‌തു. അല്ലയോരാജകുമാര, ഞാന്‍ ആവശ്യപ്പെുടുന്നത്‌,
അങ്ങ്‌ ആ നെയ്‌ത്തുകാരന്റെമേല്‍ അവുടുത്തെ നീതി നടപ്പാക്കണമെന്നാണ്‌.
രാജകുമാരന്‍ ഉടനെതന്നെ നെയ്‌ത്തുകാരനെ കൊണ്ടുവന്ന്‌
അവന്റെഒരുകണ്ണ്‌ ചുഴന്നെടുക്കുവാന്‍കല്‌പിക്കുകയുംചെയ്‌തു.
അപ്പോള്‍, നെയ്‌ത്തുകാരന്‍ പറഞ്ഞു, അല്ലയോരാജകുമാരാഅങ്ങയുടെ
ഉത്തരവ്‌ നീതിയുള്ളതാണ്‌, എന്റെഒരുകണ്ണ്‌എടുക്കുകതന്നെവേണം, എങ്കിലും
വസ്‌ത്രങ്ങള്‍ നെയ്യുമ്പോള്‍ രണ്ടുവശവും കാണേണ്ടതിലേക്ക്‌ എനിക്ക്‌
എന്റെ രണ്ട്‌ കണ്ണുകളുംആവശ്യമായിരിക്കുന്നു. പക്ഷെ എനിക്ക്‌, രണ്ടുകണ്ണുള്ള
ഒരുചെരുപ്പുകുത്തിയായ അയല്‍വാസിയുണ്ട്‌.അവന്റെ തൊഴിലില്‍ അവന്‌
രണ്ടുകണ്ണുകളുടേയും ആവശ്യം ഇല്ല. ഉടനെ തന്നെ രാജാവ്‌ അവനെ
കൊണ്ടവരുവാന്‍ ഉത്തരവിടുകയും, കൊണ്ടുവന്നുടനെ അവന്റെകണ്ണുകളിലൊന്ന്‌
ചുഴന്നെടുത്ത്‌ ത്യപ്‌തികരമാംവിധം നിതിനിവര്‍ത്തിക്കപ്പെട്ടു.

Justice (Khalil Gibran)

One night a feat was held in the palace, and there came a man and
prostrated himself before the prince, and all the feasters looked
upon him; and they saw that one of his eyes was out and that
the empty socket bled. And the prince inquired of him, ‘What has
befallen you?’ And the man replied, ‘O prince, I am by profession
a thief, and this night, because there was no moon, I went to rob
the money-changer’s shop, and as I climbed in through the window
I made a mistake and entered the weaver’s shop, and in the dark I
ran into the weaver’s loom and my eye was plucked out. And now,
O prince, I ask for justice upon the weaver.’
Then the prince sent for the weaver and he came, and it was decreed
that one of his eyes should be plucked out.

നീതി (ഖലീല്‍ ജിബ്രാന്‍) ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌
Join WhatsApp News
വിദ്യാധരൻ 2015-06-20 14:17:34
ഇതുപോലെ, കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്ന രാജാവിന്റെ നീതിയും, നീതിയുടെ കരങ്ങൾ നമ്മളുടെമേൽ നീളുമ്പോൾ അയൽവാസിയെ കാണിച്ചു കൊടുത്ത് രക്ഷപ്പെടുക എന്ന പ്രജകളുടെ നീതിയും, കാണാവുന്ന ഒരു രാജ്യം കേരളം മാത്രമായിരിക്കും. എന്തൊരു നീതി?  പാവം ചെരുപ്പുക്കുത്തി!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക