Image

കബന്ധ രാഷ്ട്രീയം (ജോസ്‌ തയ്യില്‍ കൈരളി ന്യുയോര്‍ക്ക്‌)

Published on 20 June, 2015
കബന്ധ രാഷ്ട്രീയം (ജോസ്‌ തയ്യില്‍ കൈരളി ന്യുയോര്‍ക്ക്‌)
പ്രതികളെ പൊത്തിനു മുകളില്‍ വെച്ചു പിടിച്ചു . അതില്‍ രണ്‌ടെണ്ണത്തിനെ പിണമായിട്ടും, ബാക്കിയുള്ളവരെ പരിക്കു കളോടെയും!

വളരെ അസാധാരണമായി സംഭവിക്കുന്ന ഒരു സംഭവമാണത്‌. സാധാരണ, നക്‌സല്‍ബാരികളുടെ മുഖം മൂടിയണിഞ്ഞ്‌ അട്ടിമറി നടത്തുന്ന സിപിഎം അനു

ഭാവികളെ പിടികൂടണമെങ്കില്‌ പോലീസും പട്ടാളവും ഇളകണം . അതി്‌നു ശേഷം കൈക്കൂലി ്‌നിര്‌ ന്ധമായി കൈപ്പറ്റിക്കൊണ്ട്‌ തളിവുകള്‍ പൂര്‌ണ്ണമായും നശിപ്പിക്കണം .

അതോടെ പാര്‌ട്ടിയും നേതാക്കന്മാരും പൂര്‍വ്വാധികം ശക്തന്മാരായി പ്രസ്‌താവനകളുമായി രംഗത്തെത്തും . പക്ഷെ ഈ ബോംബു സ്‌പോടനത്തില്‌ തെളിവുകള്‍ നശി പ്പിക്കാന്‍ പാര്‌ട്ടിക്ക്‌ അവസരം കിട്ടിയില്ല. തികച്ചും അപ്രതീക്ഷിതമായിരുന്നു.

വാര്‍ത്ത കഴിഞ്ഞയാഴ്‌ച കണ്ണൂരിലെ കമ്യൂണിസ്റ്റ്‌ ബോംബുവിദഗ്‌ധര്‍, പാര്‍ട്ടിയുടെ മൗനസമ്മതത്തോടെ, അരുവിക്കരയില്‌ പരീക്ഷിക്കാന്‍, പാതിരായ്‌ക്ക്‌ ന്യൂക്ലിയര്‍ ബോംബ്‌ ഉണ്ടാക്കുകയായിരുന്നു. മദ്യപിച്ചതിനു ശേഷം ന്യൂക്ലിയര്‍ ബാംബു ഉണ്ടാക്കിയാല്‍ എങ്ങിനിരിക്കും?

അവരുണ്ടാക്കിയ നാടന്‍ ന്യൂക്ലിയര്‍ അരുവിക്കരയിലെത്തും മുമ്പേ സ്വന്തം കൈകളിലിരുന്നു പൊട്ടി . രണ്ടു പേര്‍ തല്‌ക്ഷണം വിടപറഞ്ഞു. ബാക്കികൂടെയുണ്ടായിരു

ന്നവരുടെ കയ്യും കാലും മൂക്കുമെല്ലാം. ഒരു പരുവമായി!

`കബന്ധ രാഷ്ട്രീയം' പിറ്റേ ദിവസത്തെ പത്രങ്ങളിലെല്ലാം ന്യൂസ്‌ കണ്ണൂരില്‍ സി.പിഎം അനുഭാവികള്‍ ബോംബുണ്ടാക്കിക്കൊണ്ടിരിക്കെ ബോംബു പോട്ടി , രണ്ടു പേര്‍ തല്‌ക്ഷണം മരിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക്‌ മാറ്റി .സംഭവത്തിന്റെ പി്‌ന്നില്‌ പ്രവര്‌ത്തിച്ച സപിഎം പ്രവര്‌ത്തകരെ കയ്യോടെ പിടികൂടിയിട്ടും, സംഭവത്തെപറ്റി പ്രതികരിക്കാന്‍ സിഎമ്മിന്റെ മുന്‍ നിരക്കാരും തയ്യാറായില്ല.

എങ്ങനെയും തന്ത്രപൂര്‍വ്വം തടിതപ്പാന്‍ പാര്‌ട്ടിയും അണികളുമെല്ലാം രണ്ടു ദിവസത്തേയ്‌ക്ക്‌ മൗനികളായി .

ഒടുവില്‍ മൂന്നാം ദിവസം തള്ളാനോ കൊള്ളാനോ ആകാത്ത വിധം .. പുതിയ സെക്രട്ടറി തങ്ങള്‍ക്കീ രക്തത്തില്‌ പ്‌ങ്കില്ലെന്നുള്ള രീതിയില്‌ ഒരു പ്രസ്‌താവന ..

ലോക്കല്‍ സെക്രട്ടറി ജയരാജനും `അരി എത്രക്ക്‌ പയറഞ്ഞാഴി' എന്ന വിധം ഒരു അഴകുഴമ്പന്‍ പ്രസ്‌താവന അദ്ദേഹത്തിന്റെതായും വന്നു. .

അതിനു ശേഷം, ബോംബ്‌ സ്‌പോടനത്തില്‌ മരിച്ചവരെ, പാര്‌ട്ടിയുടെ ചിലവില്‍ , രക്തസാക്ഷിയാക്കി മാറ്റിക്കൊണ്ട,്‌ പാര്‍ട്ടിയുടെ സ്‌മശാനത്തില്‍ മറവു .ചെയ്‌തു

ഇവിടെ പ്രധാന ചോദ്യം ബോംബു സ്‌പോടനത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പാര്‌ട്ടി എന്തിന്‌ സ്‌പോടനത്തില്‍ മരിച്ചവരെ പാര്‌ട്ടിയുടെ ചിലവില്‍, പാര്‌ട്ടി ശ്‌മശാനത്തില്‍ ശവദാഹം നിര്‍വ്വഹിച്ചു? . എന്താണ്‌ ഇതില്‍ നിന്നുും മനസ്സിലാക്കേത ്‌ ? ഇതിനു മുമ്പും, അക്രമങ്ങള്‍ക്കു

ശേഷം , നക്‌സല്‍ ആക്രമണം എന്നു പേരിട്ടു വിളിച്ചവര്‍ ആരായിരുന്നു?

പാര്‌ട്ടി, അരുംകൊല രാഷ്ട്രീയത്തില്‍ നിന്നും അണുയിട വ്യതിചലിച്ചിട്ടില്ലെന്നുള്ളതിലുപരി . ഏതു കുത്സിത മാര്‍ഗ്ഗമുപയോഗിച്ചും അധികാരം പടിച്ചെടുക്കുകയല്ലെ

ഇക്കൂട്ടരുടെ നയം ? ഇത്തരുണത്തില്‍ യുഡിഎഫിനെ കുറിച്ചും, ബിജെപിയെ കുറിച്ചും ആരോപണങ്ങളുടെ പട്ടിക നിരത്തുന്ന ഇടതുപക്ഷത്തിന്റെ നീക്കങ്ങളെക്കുറിച്ച്‌, സമ്മതിദായകര്‍ ചിലതെല്ലാം മനസ്സിലാക്കേണ്ടതുണ്ട.

പണ്ടു പനമ്പള്ളി പറഞ്ഞതുപോലെ മാണി മൂന്നു കോടി കട്ടു, ബാബു പത്തു കോടി കട്ടു, അങ്ങനെ ആകെ പതിമൂന്നു കോടിയാണ്‌, റിപ്പോര്‍ട്ടുകളനുസരിച്ച്‌, തെളി

വില്ലാതെ, കട്ടതായിആരോപിക്കുന്നത്‌. ഈ കട്ട തുകയെ , കേരളത്തിലെ ആകെ ജനസംഖ്യയായ മൂന്നു കോടി കൊണ്ട്‌ ഹരിച്ചു കഴിയുമ്പോള്‍ ഓരോ കേരളീയനും എത്രരൂപയാണ്‌ നഷ്ടപ്പെട്ടത്‌ . വെറും നാലര രൂപ മാത്രം .

എന്നാല്‍ സി.പി. എമ്മിന്റെ അരുംകൊല രാഷ്ട്രീയം ഇഴകീറി വിശകലനം ചയ്യുമ്പോള്‍ എത്ര എത്ര കുടുംബങ്ങളാണ്‌ പാര്‌ട്ടി പ്രവര്‍ത്തനത്തിനു പോയി

നിരാലംബരാകുന്നത്‌ ? ടി.പി യുടെ വധം തന്നെ എടുക്കുക എത്ര പ്രതികളാണ്‌ പിടിക്കപ്പെട്ടത്‌ ? അവരുടെ എല്ലാം കുടുംബങ്ങള്‍ എത്രമാത്രം യാതനയോടെ ആയിരക്കും ജീവിതം തള്ളി നീക്കുക? പഠിപ്പിച്ചു കൊണടിരുന്ന വാദ്യാരെ കുട്ടികളുടെ മുമ്പില്‌ വെച്ചാണ്‌ വെട്ടി നുറുക്കയത്‌ !

അങ്ങനെ എത്ര എത്ര സംഭവമാണ്‌ സിപി എമ്മിന്റ മൗനാനുവാദത്തോടെ, കേരളത്തില്‌ ദിവസേന അരങ്ങേറുന്നത്‌ ? ഇവരെ യു.ഡി.എഫു മായി , തുലനം

ചെയ്യുമ്പോള്‍ കോണ്‍ഗ്രസ്‌ ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന നാലര രൂപ നഷ്ടമാണോ, സപിഎമ്മിന്റെ കബന്ധ ഭരണമാണോ സ്വീകാര്യം ?

സമ്മതിദായകര്‍ ചിന്തിക്കുക !

വാണിയനും വാണിയത്തിയും കളി്‌ച്ച്‌ ജനശ്രദ്ധ തിരിച്ചുവിട്ടുകൊണ്ട്‌, സമൂഹത്തില്‍ അരക്ഷിതാവസ്‌ത സ്രുഷ്ടിച്ച്‌, കുളം കലക്കുന്ന, ഇക്കൂട്ടരുടെ നയം,

സംസ്‌കാരവും മനുഷ്‌ത്വവുമുള്ള ഒരു പാര്‍ട്ടിയും, പ്രത്യയശാസ്‌ത്രത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തില്ല !!.

അരുവിക്കരയില്‍ സമ്മതിദാനത്തിനു പോകുന്നവര്‍ രണ്ടുവട്ടം ചന്തിക്കുക ഇനിയും *അമ്പൊത്തൊന്നാ*വര്‍ത്തിക്കാനുള്ള അവസരം ഇടതുപക്ഷ ത്തിനു

നല്‌കണോ ? കേരളരളത്തിന്റെ പുരോഗതിയില്‌ അശേഷം താല്‍പര്യമില്ലാത്ത ഇക്കൂട്ടരെ ജയിപ്പിച്ചിട്ടു കാര്യമുണ്ടോ.

പാര്‍ട്ടിയുടെ അഭിപ്രായത്തോട്‌ യോജി ക്കാത്തവരെ ഉന്മൂലനാശം ചയ്യുന്നവരെ കേരളത്തിനാവശ്യമുണ്‌ടോ ? മാറി മാറിയുള്ള ഭരണത്തില,്‌ ആറോ ഏഴോ പ്രാവശ്യം, കേരളം ഭരിക്കാനുള്ള അവസരം , ഇടതു പക്ഷത്തിനു ജനങ്ങള്‌ നല്‌കി, അരക്ഷിതാവസ്ഥ സ്രുഷ്ടിച്ച തല്ലാതെ, ഭരണത്തില്‍, എന്തെങ്കിലും നേട്ടം

കൈവരിക്കാന്‍ ഇവര്‍ക്കു സാധിച്ചോ? ചിന്തിക്കുക..

ഇതെഴുതുന്നതിന്‌ മറ്റൊരു പ്രത്യേക കാരണംകൂടിയുണ്ട്‌. ഇടതുപക്ഷത്തിന്റെ ഭരണ വൈകല്യങ്ങള്‍ കേരളത്തിന്റെ വളര്‍ച്ചയില്‍ ആശാവഹമല്ലാതിരിക്കെ , വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ , പാര്‍ട്ടിക്കുപരി, സ്ഥാനാര്‍ത്ഥിയുടെ, കഴിവും, മികവും ജനപിന്തുണയും, അടിസ്ഥാനമാക്കി സമ്മതി ദാനം നിര്‍വ്വഹിക്കാന്‍ ജനങ്ങള്‍ തയ്യാറകണം. അതുപോലെ, അമേരിക്കന്‍ മലയാളികള്‍ തങ്ങളുടെ കേരളത്തിലുള്ള ബന്ധു മിത്രാതികളെ ബോധവാന്മാരാക്കാനും തയ്യാറാകണം.

മറ്റൊന്ന്‌ , പ്രവാസിള്‍ക്ക്‌ വോട്ടവകാശം നല്‍കാനുള്ള നീക്കങ്ങള്‌ നടന്നുകൊണ്ടിരിക്കെ , വോട്ട്‌ ബാങ്ക്‌ തിരിച്ചുവിടാന്‍, തങ്ങള്‍ വിചാരിച്ചാലും സാധിക്കും, എന്നു

മനസ്സിലാക്കിക്കൊടുക്കാന്‍, നമുക്കു സാധിച്ചാല്‌ ആ നീക്കം ആഗോള പ്രവാസികള്‍ക്കെല്ലാം മുതല്‍ക്കൂട്ടായിരിക്കും

കേരളത്തില്‍ നിന്നും, ഇങ്ങകലെയാണ്‌ ജീവിക്കുന്നതെന്നു കരുതി കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ വിഘ്‌നം വരുത്തെരുത്‌. നന്മകള്‍ നേര്‍ന്നു കൊണ്‌ ട്‌

നന്ദി, നമസ്‌കാരം
കബന്ധ രാഷ്ട്രീയം (ജോസ്‌ തയ്യില്‍ കൈരളി ന്യുയോര്‍ക്ക്‌)
Join WhatsApp News
jep 2015-06-21 05:14:26

മനുഷ്യന്, എങ്ങനെ ഇത്രയും മാനസിക  അന്ധത സൃഷിട്ട്യ്ക്കാൻ കഴിയുന്നു !

jep 2015-06-21 06:27:17

ഇതിൽ  ലേഖകനും ഉൾപെടുന്നു

Johny Kutty 2015-06-21 13:19:24
ഇത് വീക്ഷണം പത്രത്തിനെ കടത്തിവെട്ടുമല്ലോ.  കമ്മുനിസ്റ്കാർ ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല പക്ഷെ എത്ര നിസ്സാരമായി ആണ് ലേഖകൻ പൊതു പ്രവർത്തകരുടെ അഴിമതിയെ കാണുന്നത്. അപ്പൊ ഈ പിണറായി വിജയൻ നടത്തിയ ലാവ്‌ലിൻ കേസ് ഇതുപോലെ ആളോഹരി ഒരു 25 രൂപ അല്ലെ വരൂ. അങ്ങ് വിട്ടേക്കാം അല്ലെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക