Image

യോഗയില്‍ മതം കലര്‍ത്തരുത്: മോഹന്‍ലാല്‍

Published on 21 June, 2015
  യോഗയില്‍ മതം കലര്‍ത്തരുത്: മോഹന്‍ലാല്‍


കോഴിക്കോട്: യോഗാഭ്യാസത്തില്‍ മതം കൂട്ടിക്കലര്‍ത്തരുതെന്ന് നടന്‍ മോഹന്‍ലാല്‍. യോഗയെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ സമൂഹത്തെ കലുഷിതമാക്കുന്ന തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടായത് സങ്കടകരമാണെന്ന് തന്റെ ബ്ലോഗിലെഴുതിയ കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞു. മതങ്ങള്‍ പിറക്കുക കൂടി ചെയ്യാത്ത കാലത്ത് സൃഷ്ടിക്കപ്പെട്ട യോഗയില്‍ ഏത് മതത്തിന്റെ ഛായയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും യോഗ: മനസ്സിനും മതങ്ങള്‍ക്കുമപ്പുറത്തേക്ക് എന്ന പേരില്‍ അന്താരാഷ്ട്ര യോഗദിനം ആചരിക്കുന്നതിന്റെ തലേദിവസം എഴുതിയ കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞു.

രാഷ്ട്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും മത നേതാക്കളുമൊന്നും ഇല്ലാതിരുന്ന ചരിത്രാതീത സുന്ദര ഭൂതകാലത്തിരുന്ന് ഭാരതത്തിലെ ഋഷീശ്വരന്മാര്‍ രൂപം നല്‍കിയ യോഗ എന്ന ശാസ്ത്രീയ ജീവപദ്ധതിയെ ഏറെ വൈകിയാണെങ്കിലും ലോകം അംഗീകരിക്കുന്നു എന്നതില്‍ ഒരു ഭാരതീയനെന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ലോകത്തിന് ഭാരതം വഴികാട്ടും. കാട്ടണം എന്ന സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ശരിയായി വരുന്നു.

വ്യക്തിപരമായി എന്റെ ജീവിതത്തില്‍ എത്രയോ ഘട്ടങ്ങളില്‍ യോഗ കടന്നു വന്നിട്ടുണ്ട്. അപ്പോഴെല്ലാം ഈ മഹയായ പദ്ധതിയുടെ ആഴം മനസ്സിലാക്കി ഞാന്‍ അമ്പരന്നു പോയിട്ടുണ്ട്. അതിനെ ആദരിച്ച് അനുസരിച്ചപ്പോള്‍ പലപ്പോഴും ഞാന്‍ നല്ല യോഗ വിദ്യാര്‍ഥിയായി.

യോഗയെ നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അതിനെ പ്രചരിപ്പിക്കുകയും ചെയ്യാന്‍ തീരുമാനിച്ചപ്പോഴും സമൂഹത്തെ കലുഷിതമാക്കുന്ന തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടായി എന്നത് സങ്കടമാണ്. മതങ്ങള്‍ ഒന്നും പിറക്കുകകൂടി ചെയ്യാത്ത കാലത്ത് സൃഷ്ടിക്കപ്പെട്ട യോഗയില്‍ ഏത് മതത്തിന്റെ ഛായയാണ് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. ഇതിനെ ആന്തരിക ശരീരത്തിന്റെയും ബാഹ്യശരീരത്തിന്റെയും ഒരു അഭ്യാസപദ്ധതി എന്ന നിലയില്‍ എടുക്കുക. പല മതങ്ങളില്‍ ഉള്ള പ്രാര്‍ഥനാരീതികളില്‍ യോഗയുടെ സൂക്ഷ്മമായ പല ആസനങ്ങളും ഏകാഗ്രതയും കാണാം.

നമ്മള്‍ ഒരു വാക്ക് പറയുമ്പോള്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ ഏറെ ആലോചിക്കണം. വിവേകവും സത്യസന്ധതതയുമായിരിക്കണം നമ്മെ നയിക്കേണ്ടത്. ഏറെ എളുപ്പമാണ് നമ്മുടെ ചിന്തകളെയും സമൂഹത്തെയും ഇളക്കിവിടാനും കലക്കി മറിക്കാനും, എന്നാല്‍ അവയെ ശാന്തമായും സമാധാനപരമായും കൊണ്ടുനടക്കുക ഏറെ ദുഷ്‌കരമാണ്. ചുരുങ്ങിയപക്ഷം അറിയാത്ത വിഷയങ്ങള്‍ പഠിക്കുവാനും അവനവനോട് സത്യസന്ധരാവാനും നമ്മള്‍ തയ്യാറാവണം. അതേസമയം ഒരു കാര്യത്തിലും നിര്‍ബന്ധബുദ്ധിയും പാടില്ല. മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തെ നിലര്‍ത്തിക്കൊണ്ടുള്ള നവീകരണമാണ് വേണ്ടത്. മഹത്തായ ചിന്തകളിലും കണ്ടുപിടിത്തങ്ങളിലുമെങ്കിലും നമുക്ക് മതം കലര്‍ത്താതിരിക്കാം. ഒന്നിച്ചിരിക്കാം യോഗികളാവാം. സ്വാമി വിവേകാനന്ദന്റെ രാജയോഗ പ്രഭാഷണത്തിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കുന്ന കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞു.


Join WhatsApp News
thinker 2015-06-21 11:20:04
അതു ശരി. ഇഷ്ടമില്ലാത്തവര്‍ കൂടി യോഗയില്‍ പങ്കെടുക്കണമെനു പറഞ്ഞു രാഷ്റ്റ്രീയ നാടകത്തിന്‍ സര്‍ക്കാര്‍ യോഗയെ ഉപയൊഗിക്കുന്നതില്‍ തെറ്റില്ല. അതിനെ എതിര്ക്കുന്നതാണു തെറ്റ്. യൊഗ വെറും കായികാഭ്യാസമാണെങ്കില്‍ എന്തിനീ ബഹളം? സര്‍ക്കാര്‍ എന്തിനു അതില്‍ ഇടപെടണം? ഏതു കായികാഭ്യാസം കൊണ്ടും മന്‍സൈനു കുറെ ശാന്തി കിട്ടും. പിന്നെ യോഗക്ക് എന്തു പ്രത്യേകത?
indian 2015-06-21 21:21:05

            THE EMPIRE PEDDLES BACK
                By Badri Raina 

        When you came Bible-peddling,
        I was not numero uno;
        Now that I am, take back with
        Interest wages for that meddling,
        As a hundred and seventy nations
        Back my awesome, acrobatic show.

        Watch the thrusting of my leg,
        Chest inflated, arms akimbo,
        Fire in my eye, beard aflame,
        Heart raging with dream
        Of conquest, mind intent on
        Weeding out all such element
        That questions my abhiyan,
        Kicking up an anti-national row.
        Espy these legions of health,
        Backed by bushel-fulls of wealth,
        Retreat, and never again dare
        Come anywhere near Delhi,
        Lucknow, Jhansi, Agra,
        For Nagpur now insures Bharat
        With a prowess that will
        Not spare your imperial belly.
        Be warned: as I gyrate, twist, unwind,
        There is nothing spiritual on my mind.
        Our grand army of NRI Ninjas
        Is Enough to subdue your cool
        To contortions you never knew.
        And political dividends better follow,
        Such as your rotten dollar and Euro
        Without let, hindrance, delays
        To fuel my smart city-make-in-india craze.
        Should you do that without demur.
        We will not break another church door.

        Anti-Hindu carpers at home
        Will no doubt carry on their moan.
        But worry not, take a hint
        From what the discarded patriarch
        Has said: if need be, we will enforce
        Our right to Emergency. In fact
        Are we not already there,
        Without declaration or fanfare?
        Note that when our patriarch
        Be unduly grim, we do listen to him.
        We may jail even those who fail
        Us internationally, given that our
        Vikas rate now self-evidently shames
        Many a so-called advanced state. As
        To poverty and the poor, we
        Will leave that bother to those who
        Better undertake such chore;
        After all, what are the Congress
        And the Left parties for? As we
        Yog to golden blasts of growth,
        Poverty gives them something to do.
        Thus wily old Disraeli’s two nations
        Remain distinct, disparate, true.

        So, let Yog be the thin end of
        The wedge that makes the white
        Macaulay brown, and yields
        Many a manufacturing town,
        That teaches the swaggering Brit
        To quit his tainted  English for
        The profound beauties of Sanskrit —
        Minus, of course, the naughty things
        Therein, which apocryphal incursions
        Owe to the conquering Saracen.
        Such embarrassments as Kama Sutra,
        Kumar Sambhava, Mrichikatakam, or
        Mudra Rakhshasa, and other things
        Of that ilk, mere evidences of hacking
        Long before the computer was a-making.
        We mean the Sanskrit of the gods
        Alone, not of men who actually
        Used their human penchant, quill, or pen.
        All that of course, our learned ones
        Shall impart with a fee, as Bharat
        Will rise and the west go under
        The sea. Such is the meaning
        Of Yog, such is our ineluctable fantasy.

        Now gyrate, gyrate, do not miss
        The bus; even Wall Street knows
        The twenty first century belongs to us.
        So do thine Yog without snooty fuss.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക