Image

തെറ്റായി രേഖപ്പെടുത്തിയ ഇന്ത്യയുടെ ഭൂപടം നീക്കം ചെയ്‌തു

എബി മക്കപ്പുഴ Published on 07 January, 2012
തെറ്റായി രേഖപ്പെടുത്തിയ ഇന്ത്യയുടെ ഭൂപടം നീക്കം ചെയ്‌തു
ഡാളസ്‌: യു.എസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വെബ്‌സൈറ്റില്‍ ജമ്മുകശ്‌മീരിലെ യഥാര്‍ഥ നിയന്ത്രണ രേഖ പുള്ളിക്കുത്തുകളോടെ രേഖപ്പെടുത്തിയ ഇന്ത്യയുടെ ഭൂപടത്തില്‍ അബദ്ധം സംഭവിച്ചതായി അമേരിക്കന്‍ പ്രതിനിധി പ്രസ്‌താവിച്ചു.

തെറ്റായ ഭൂപടം മാറ്റി ഇന്ത്യയുടെ പുതിയ ഭൂപടം ചേര്‍ത്തതായി യു.എസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വക്താവ്‌ വിക്ടോറിയ നുലന്ദ്‌ പറഞ്ഞു. തര്‍ക്കസ്ഥലമായി ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു നിയന്ത്രണ രേഖ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത്‌. അമേരിക്കയിലെ വിവിധ ഇന്ത്യന്‍ സംഘടനകള്‌ തെറ്റായ ഭൂപടം വെബ്‌സൈറ്റില്‌ നിന്നും മാറ്റണമെന്നു കാട്ടി സമര്‍പ്പിച്ച നിവേദനത്തില്‍ നുലന്ദ്‌ ഉറപ്പു നല്‌കിയിരുന്നു.
നവംബറില്‍ ജമ്മുകാശ്‌മീരിന്റെ ഒരുഭാഗം പാകിസ്ഥാനില്‍ കാണിച്ചുകൊണ്ടുള്ള ഭൂപടം വെബ്‌സൈറ്റില്‍്‌ വന്നത്‌ മാറ്റിയതിനു പിന്നാലെയാണ്‌ അടുത്ത ഭൂപട വിവാധമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക