Image

മത കൊതുകുകള്‍ (ലേഖനം: തോമസ് കുളത്തൂര്‍)

Published on 24 June, 2015
മത കൊതുകുകള്‍ (ലേഖനം: തോമസ് കുളത്തൂര്‍)
ഈയിടെ ടെലിവിഷനില്‍ കടന്നുവന്ന ഒരു “ഡോക്യുമെന്ററി”യാണ് ഈ ലേഖനത്തിന് പ്രചോദനമായത്. അതില്‍, ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഇന്നും നടമാടുന്ന അയിത്താചാരങ്ങളെപ്പറ്റിയുള്ള കാഴ്ചകളും തെളിവുകളുമായിരുന്നു. “തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍, ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍” ആയി കണക്കാക്കപ്പെടുന്ന ഒരു മനുഷ്യസമൂഹം ഈ കാലഘട്ടത്തിലും ജാതിയുടെപേരില്‍ ദുരിതമനുഭവിക്കുന്നു എന്നുള്ളത് ലജ്ജാകരമാണ്. അവരുടെ ദുഃഖത്തിന്റെ ശബ്ദങ്ങളില്‍ ചിലത് ഇപ്രകാരമൊക്കെയാണ്. “കാളയോ, പശുവോ വഴിയില്‍ ചത്തുവീണാല്‍, അവിടെ കിടന്നു ചീഞ്ഞുനാറിയാല്‍, അതിനെ മറവുചെയ്യേണ്ടത് താണജാതിയില്‍ ജനിച്ചുപോയതിനാല്‍ ഞങ്ങളുടെ ചുമതലയായി കണക്കാക്കപ്പെടുന്നു. ഗോക്കളുടെ സംരക്ഷണവും ശവമടക്കും ഒക്കെ ഈ തൊട്ടുകൂടാത്തവരെക്കൊണ്ടു തൊടീക്കാതെ, ഉന്നതകുലജാതര്‍ക്ക് തന്നെ ചെയ്തുകൂടെ?” പ്രൈമറി സ്കൂളിലെ കൊച്ചുകുട്ടികളുമായി നടത്തിയ അഭിമുഖത്തില്‍ കേള്‍ക്കാനും കാണാനും ഇടയായത് - കുറേ കുട്ടികളെ ചൂണ്ടിക്കൊണ്ട് മറ്റു കുട്ടികള്‍ - “അവരെ ഞങ്ങളുടെ വീട്ടില്‍ വരാന്‍ അനുവദിക്കില്ല, വീട് അശുദ്ധമാകും.” ഒരു സ്കൂളിലെ 6 - 7 വയസ്സുള്ള പെണ്‍കുട്ടികളുടെ സങ്കടം ഇപ്രകാരമാണ്, “താഴ്ന്ന ജാതിക്കാരായതിനാല്‍ സ്കൂളിലെ ശൗചാലയങ്ങള്‍ ഞങ്ങള്‍ വൃത്തിയാക്കിക്കൊടുക്കണം എന്നാണ് നിബന്ധന. ഈ സ്കൂളില്‍ താഴ്ന്ന ജാതിയിലുള്ള കുട്ടികളെ പുറകിലത്തെ ബഞ്ചുകളിലേ ഇരുത്തൂ.” കുട്ടികളോടുപോലും, സ്കൂളികളില്‍പ്പോലും ഇത്ര താണരീതിയില്‍ പെരുമാറിയാല്‍, വിവേചനം കാട്ടിയാല്‍ അതിനെ എതിര്‍ക്കേണ്ട ശബ്ദം എന്തേ ഉയര്‍ന്നു വരാത്തേ?  ഇത്തരം ദുഃസ്ഥിതികള്‍ കാണാന്‍ കണ്ണില്ലെങ്കില്‍ പിന്നെ രാഷ്ട്രീയക്കാര്‍ എന്തിനാണ്? മതങ്ങള്‍....?

ഇതിനെപ്പറ്റിയൊക്കെ സംസാരിച്ചപ്പോള്‍ ഒരു മതനേതാവില്‍നിന്ന് കിട്ടിയ അഭിപ്രായം ഇപ്രകാരമാണ്. “താഴ്ന്ന ജോലിക്കായിട്ട് ഈശ്വരന്‍ സൃഷ്ടിച്ച ജാതിക്കാര്‍, താഴ്ന്ന ജോലികള്‍ ചെയ്യണം. ഒരു കോടതിയില്‍ ശിപായിയായി എത്രകാലം ജോലി ചെയ്താലും അയാള്‍ ജഡ്ജി ആകില്ല.” ഇതുപോലുള്ള തുറന്ന പ്രസ്താവനകള്‍ നടത്തുന്ന മതനേതാക്കള്‍ അഥവാ വിവേചന വിഷം കുത്തിവയ്ക്കുന്ന “മത കൊതുകുകള്‍” ആര്‍ഷ ഭാരത സത്യത്തിന്റെ ഭാഗമായി നിലകൊള്ളുന്നു എന്ന ദുഃഖസത്യത്തിന് സമാന്തരമായി ഇപ്പോള്‍ പുതിയ പുതിയ പ്രസ്താവനകള്‍ പത്രങ്ങളിലും ചാനലുകളിലും സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ടല്ലോ, മേലേക്കിടയിലെ രാഷ്ട്രീയ നേതാക്കളില്‍ നിന്നു പോലും. ഈ മാതിരി ഉച്ചനീചത്വങ്ങള്‍ ഭരണഘടനാ വിരുദ്ധമായിരുന്നിട്ടു കൂടി നടപടിയെടുക്കുവാന്‍ ഗവണ്മെന്റുകള്‍ മുമ്പോട്ടു വരുന്നില്ലായെന്നത് ഇന്ത്യയുടെ തന്നെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്നു. അതുപോലെ ബാലവിവാഹങ്ങള്‍ പലരീതിയില്‍ ഇന്നും നടന്നു കൊണ്ടി രിക്കുന്നു. മതാന്ധതയുടെ അനാചാരങ്ങളും ക്രൂരതയും പൊതുമാദ്ധ്യമങ്ങളില്‍ കാണാറുണ്ടല്ലോ. മേല്‍പ്പറഞ്ഞ ഡോക്യുമെന്ററിയില്‍ വിവരിക്കുന്ന വിവേചനവും കഷ്ടപ്പാടുകളും അനുഭവിച്ചുവളരുന്ന കുട്ടികള്‍ ഭാവിയില്‍ ആരാകും, എന്താകും എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. വെറുപ്പിലും അസമത്വത്തിലും നിന്ന് ധിക്കാരികളും വിപ്ലവകാരികളും സാമൂഹികവിരുദ്ധരും കുറ്റവാളികളും സൃഷ്ടിക്കപ്പെടാം. അതിനാല്‍ വെറുപ്പും ഉച്ചനീചത്വങ്ങളും പരത്തുന്ന ഈ കൊതുകുകളെ നിര്‍മ്മാര്‍ജ്ജനം ചെയ്‌തേ മതിയാവൂ.

പൊതുമാധ്യമങ്ങളില്‍ കുറേ നാളായി കണ്ടുകൊണ്ടിരിക്കുന്ന മറ്റൊരു ദൃശ്യം, ഐ.എസ് (IS) മതഭ്രാന്തന്മാര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി നടത്തിക്കൊണ്ടിരിക്കുന്ന നരഹത്യകളാണ്. മനുഷ്യരുടെ കഴുത്തറുക്കുകയും പിഞ്ചുകുഞ്ഞുങ്ങളെ നിലത്തിട്ട് ചവുട്ടി കൊല്ലുകയും ഒക്കെ ചെയ്യുന്ന ക്രൂരകൃത്യങ്ങളാണ്. ഇത്തരം മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ തന്നെ കുഞ്ഞുങ്ങളെ കാഴ്ചക്കാരാക്കിക്കൊണ്ട് ചെയ്യുന്നതിന്റെ ഉദ്ദേശ്യം അവരേയും രക്തരക്ഷസ്സുകളാക്കി മാറ്റാനുള്ള സംരംഭമാണോ എന്ന് തോന്നും. മതഭ്രാന്തിന്റെ ചോരക്കൊതിയര്‍ക്ക് ചോരമണം ലഭിക്കാതെ വരുമ്പോള്‍ തന്നിലേക്കും തനിക്കുള്ളവരിലേക്കും തന്നെ തിരിയും. കാരണം അവര്‍ അംഗീകരിച്ചു വച്ചിരിക്കുന്ന പ്രശ്‌നപരിഹാരം രക്തച്ചൊരിച്ചിലില്‍ക്കൂടി മാത്രമാകും. കുട്ടികള്‍ സമൂഹത്തില്‍ കാണുന്നത് അവര്‍ വളര്‍ന്നുവന്ന കുടുംബത്തിലെ പ്രശ്‌നങ്ങളുടെതന്നെ പ്രതിബിംബങ്ങളാണ്. ചിലപ്പോള്‍ മറ്റൊരു രൂപത്തിലും ഭാവത്തിലുമായിരിക്കും. വ്യക്തികള്‍ ചേര്‍ന്ന് കുടുംബവും കുടുംബങ്ങള്‍ ചേര്‍ന്ന് സമൂഹവും നിര്‍മ്മിക്കപ്പെടുന്നു. ജനിപ്പിച്ചവരെയും സഹോദരങ്ങളെയും കൊന്ന്, പ്രശ്‌നപരിഹാരം കാണുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന മത കൊതുകുകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണ്. കാരണം, അവ പറന്നു നടന്ന് മതവിദ്വേഷത്തിന്റെ വിഷം കുത്തിവയ്ക്കുകയാണ്.

മദര്‍ തെരേസയുടെ കാരുണ്യപ്രവൃത്തികള്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ആയിരുന്നു എന്ന് പ്രസ്താവിച്ച രാജസ്ഥാനിലെ രാഷ്ട്രീയ സ്വയം സേവക് സംഘാധിപനോട് സഹതാപമാണുണ്ടായത്. “ക്ഷീരമുള്ളോടകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം” എന്ന കവിവാക്യം ഓര്‍ത്തുപോയി. രോഗികളുടേയും നിരാലംബരുടേയുമിടയില്‍ ആശ്വാസവും അത്താണിയുമായി പ്രവര്‍ത്തിച്ചതിന്, ലോകം നോബല്‍ സമ്മാനം നല്‍കി ആഗരിച്ച ഒരു സ്ത്രീ രത്‌നത്തിന്റെ മരണശേഷം, അവരുടെ ത്യാഗപ്രവൃത്തികളില്‍ കളങ്കം ചാര്‍ത്താന്‍ ശ്രമിക്കുന്ന അത്തരക്കാര്‍, പെറ്റ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്ന അമ്മമാരെയും ദുഷിക്കുമല്ലോ എന്നോര്‍ക്കുകയാണ്. മുസ്ലീം - ക്രിസ്ത്യന്‍ പള്ളികള്‍ വെറും കെട്ടിടങ്ങളാണെന്നും, ഈശ്വരന്‍ ക്ഷേത്രങ്ങളിലാണെന്നും പ്രസ്താവിച്ച ഡോക്ടര്‍ സുബ്രഹ്മണ്യസ്വാമിക്കെതിരെ മതവിദ്വേഷം പരത്തുന്നതിന് കേസ്സെടുത്ത ആസ്സാം മുഖ്യമന്ത്രിയേയും “കൃഷക്മുക്തി സംഗ്രാമി”നേയും മതസൗഹാര്‍ദ്ദ ശ്രമത്തിന്റെ പേരില്‍ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

വിദ്വേഷവും അക്രമങ്ങളും കൂടി വരുന്ന കാലഘട്ടത്തില്‍ നന്മയേയും സ്‌നേഹത്തേയും അംഗീകരിച്ച്, പ്രോത്സാഹിപ്പിച്ച് സമൂഹത്തെ നാശത്തില്‍നിന്നും കരകയറ്റേണ്ടതാണ്. അതിന് മുന്‍ നിരയില്‍ പ്രവര്‍ത്തിക്കേണ്ടത് മതവും രാഷ്ട്രീയവുമാണ്. വേലിതന്നെ വിളവ് നശിപ്പിക്കരുത്. “മനുഷ്യനും മനുഷ്യത്വവു”മാണ് സുപ്രധാനമെന്നും “മതവും രാഷ്ട്രീയവും” മനുഷ്യനുവേണ്ടി ആക്കിവച്ചിരിക്കുന്നു എന്നും മനസ്സിലാക്കിയിട്ടുള്ള അനേകര്‍ ഇന്ത്യയിലുണ്ട്. ഭൂരിഭാഗവും അങ്ങനെ വിശ്വസിക്കുന്നു. എന്നാല്‍ സമൂഹത്തില്‍ ഓളങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധ പിടിച്ചുപറ്റാന്‍വേണ്ടി, മതമൗലികവാദത്തിന്റെ വിഷവുമായി പറന്നുനടക്കുന്ന കൊതുകുകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യണം. ഈ കൊതുകു നിവാരണത്തിന് നിയമത്തിന്റെ ശക്തമായ നിര്‍മ്മാര്‍ജ്ജന മരുന്നുകള്‍ (നിയമം) തന്നെ ആവശ്യമാണ്. നിയമമുണ്ടായാല്‍ മാത്രം പോരാ, മുഖം നോക്കാതെ അവയെ നടപ്പില്‍ വരുത്തുകകൂടി വേണം.

ക്രിസ്തുമതത്തിലെ ചില വിഭാഗങ്ങളില്‍ കടന്നുകൂടിയിരുന്ന ധാരണ സുവിശേഷം അറിയിച്ച് കൂടുതല്‍ ആളുകളെ തങ്ങളുടെ വിഭാഗത്തില്‍ ചേര്‍ക്കണമെന്നതായിരുന്നു. മറ്റു ക്രിസ്തീയ വിഭാഗത്തിലുള്ളവരേയും തങ്ങളുടെ വിഭാഗത്തിലാക്കാന്‍ വ്യഗ്രതകാണിക്കാറുണ്ട്. എന്നാല്‍ ഒരു മതവും സ്ഥാപിക്കാതിരുന്ന ക്രിസ്തുവിന്റെ ഉപദേശം, താന്‍ പഠിപ്പിച്ച “സദ് വാര്‍ത്ത അഥവാ സുവിശേഷം ”- “സ്‌നേഹത്തിന്റെ തലങ്ങള്‍” - ലോകത്തെ അറിയിക്കുക എന്നതായിരുന്നു. മതപരിവര്‍ത്തനമല്ല, മനഃപരിവര്‍ത്തനമാണ് ക്രിസ്തു ലക്ഷ്യമിട്ടതെന്ന് “ക്രിസ്തീയ മത കൊതുകുകള്‍” മനസ്സിലാക്കണം. നിര്‍ബ്ബന്ധിച്ചോ, പ്രലോഭിപ്പിച്ചോ ആരെയെങ്കിലും മതം മാറ്റത്തിന് പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണ്. ഓരോ മതവും ഓരോ വ്യക്തിയെപ്പോലെ, തന്നെത്തന്നെ പുനഃപരിശോധിക്കണം, ഏതൊക്കെ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന്. പ്രകൃതിക്കും മനുഷ്യനും ദോഷമാവുന്നത്, ഗുണകരമല്ലാത്തത് ഒഴിവാക്കണം.

“എല്ലാമനുഷ്യരും സമന്മാരാണ്, സഹോദരങ്ങളാണ്” എന്നതാണ് മനുഷ്യമതം. താഴ്ന്ന സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ കൈപിടിച്ച് ഉയര്‍ത്തുമ്പോള്‍ സ്വര്‍ഗ്ഗം സന്തോഷിക്കും, ദേവന്മാര്‍ തൃപ്തരാകും. മതം മനുഷ്യനെ നിര്‍മ്മിച്ചില്ല, മറിച്ച് മനുഷ്യന്‍ മതങ്ങളെ നിര്‍മ്മിക്കുകയാണുണ്ടായത്. എല്ലാ മതത്തിലും ദേവന്മാരും പശാചുക്കളും അംഗങ്ങളായുണ്ട്. മതമല്ല മാറേണ്ടത്, മനുഷ്യരാണ്. മനുഷ്യരുടെ കാഴ്ചപ്പാടും ചിന്താസരണിയും മാറണം. അറിവും ബുദ്ധിയും കൈവരിക്കുകയും വേണം. ആരുടേയും ചട്ടുകമാകാതെ വ്യക്തിത്വമുള്ള മനുഷ്യരാവണം. ആദ്യം സ്വന്തം കുടുംബത്തില്‍ ഒരു പര്യവേഷണം നടത്തുക. കൂടുമ്പോള്‍ ഇമ്പം ഉണ്ടാകേണ്ട സ്ഥാനത്ത്, ഒരു ദിവസം എത്ര പ്രാവശ്യം മനസ്സുതുറന്ന് ചിരിക്കാന്‍ കഴിയുന്നു, മനസ്സുതുറന്ന് സംസാരിക്കാന്‍ കഴിയുന്നു?എത്ര സമയം ഒന്നിച്ചിരിക്കുന്നു, നടക്കുന്നു, സംസാരിക്കുന്നു? എത്ര സമയം അന്യോന്യം സ്‌നേഹവും അനുമോദനവും തമാശകളും ദുഃഖങ്ങളും പങ്കിടാന്‍ കഴിയുന്നു? സ്വയം സന്തോഷിക്കുക, സന്തോഷം സമൂഹത്തിലെത്തിക്കുക എന്ന സദുദ്ദേശ്യം പ്രാവര്‍ത്തികമാക്കാന്‍, മതത്തേയും രാഷ്ട്രീയത്തേയും മറന്നുകൊണ്ട് മുന്നേറണം. നമ്മുടേയും മറ്റുള്ളവരുടേയും സന്തോഷത്തെ നശിപ്പിക്കുന്നതൊന്നും ചെയ്യാതെയും പറയാതെയും ഇരിക്കുമെന്ന് ദൃഢപ്രതിജ്ഞ എടുക്കണം. അങ്ങനെ സമാധാനത്തിന്റെ ഒരു ലോകം സൃഷ്ടിക്കാം. എല്ലാ കൊതുകുകളേയും നിര്‍മ്മാര്‍ജ്ജനം ചെയ്യാം.
.
മത കൊതുകുകള്‍ (ലേഖനം: തോമസ് കുളത്തൂര്‍)
Join WhatsApp News
A.C.George 2015-06-24 18:52:44
You are right Mr. Thomas Kulathoor. I agree with you. You are writing a thought provoking message. Let these religious mosquitios (Kothukukal) listen these. Rise up and fight against such "Kothukukal". Need very strong, powerful Mosquito killer sparay.  
G. Puthenkurish 2015-06-24 20:51:05
Very good article Thomas Kulathoor.
andrew 2015-06-25 07:54:43

Thanks and salute to Sri.Thomas Kulathoor for well written thoughts and comments.

Religions has grown fat and ugly by drinking the blood of all for a while and a few now. The few {still a majority} now is trapped as victims of all these religions. Religious Mosquitoes has transformed due to centuries of exploitation. They are big blood suckers like Dracula clad in several colored clothes and living in castles. The faithful are like 'poor Lucy'.

Literature can influence change. But big political and legal changes are necessary to eliminate these exploitation. All religious organizations need to be taxed. They must be audited that can trim their fat a little bit.

Hope the new generation will fight against these evils and put racism, religion, faith, fanaticism under six feet.

Ninan Mathullah 2015-06-25 08:29:00
Is this article just name calling when you have no valid arguments.
Anthappan 2015-06-25 09:11:48

It is interesting to have a comparative study to find the common characteristics of mosquitos and religious leaders.   A list of the name of mosquitos are given below which has similarities with the names of the Bishops of various organizations.    Unfortunately I don’t have anything to give you guys on other religious leaders.  

Anophelinae

Culicinae

·          Aedini

·         Culicini

·         Culisetini

·         Ficalbiini

·         Hodgesiini

·         Mansoniini

·         Orthopodomyiini

·         Sabethini

·         Toxorhynchitini

·         Uranotaeniini

Habits

Mosquitoes hunt for food by detecting body heat and the carbon dioxide human’s exhale. However, only female mosquitoes suck our blood. Male mosquitoes feed on plant nectars.

Religious male leaders hunt for money by watching the church member’s house, car, and desire to maintain their identity in the society.  Despite the financial condition of the poor or rich, they suck blood from everyone.

Threats

Mosquitoes are vectors of numerous diseases including malaria, yellow fever, dengue fever, encephalitis and West Nile virus.

Confusion, coma, and eventually fanaticisms is the disease spread by the leaders of religion. Once you become a fanatic it can create problem for the society.   (Solution is to get out of the religion by hook or crook)  

GEORGE V 2015-06-25 09:13:05
ഈ മലയാളിയിൽ അടുത്തിടെ വായിച്ച ലേഖനങ്ങളിൽ ഇത്രയേറെ ഹൃദയ സ്പർശിയായ ഒന്നില്ല. രണ്ടു പ്രാവശ്യം വായിച്ചു. ശ്രീ തോമസിനെയും ഇ മലയാളിയെയും അഭിനന്ദിക്കുന്നു. മതം ചോര കുടിക്കുന്ന അട്ട എന്നാണ് പറയാറ് പക്ഷെ കൊതുക് തന്നെ ആണ് യോജിക്കുന്നത്. അട്ട ചോര കുടുച്ചാൽ കടി വിട്ടിട്ടു പോകും വേറെ ഉപദ്രവം ഒന്നുമില്ല. ഇത് ടെങ്കിയും, എലിയും തക്കാളിയും ജപ്പാനും കരിമ്പനിയും പോലെ തന്നെയോ അതിനേക്കാൾ കൂടുതൽ അപകടകാരിയാണ്. ശ്രീ ആണ്ഡ്രൂ എഴുതിയ പോലെ വരും തലമുറയെങ്കിലും രക്ഷപെടട്ടെ എന്ന് ആഗ്രഹിക്കുന്നു. എല്ലാ വിധ ആശംസകളും. തുടര്ന്നും എഴുതുക
Anthappan 2015-06-25 09:21:17

For religious slaves this article is about name calling for the freedom seekers it is the declaration of emancipation. 

Ninan Mathullah 2015-06-25 10:06:23
This article is highly misleading. Most of the readers do not analyze it or use critical thinking. The article starts with the racial hatred and discrimination in North India. All the people involved are of the same religion. So religion has nothing to do with it. Instead of staying on the subject of racial prejudice, now the author jump to the subject of religion and conversion. What is the big crime in conversion? Let people live and choose whichever religion they want to choose. When the Aryans the ancestors of the present BJP and RSS came to India the religion of the Dravidians or the South Indians was not the Hindu religion as is practiced now. They were all converted. Many were converted to Buddhism from the time of Asoka and they were all converted back to Hinduism. When Islam came to the Middle East, 99 percent Christian area became Muslims. That conversion is still going on. Will the author go to a Muslim country and say anything against it. Now the author turn to IS politics and use it to criticize religion. What is going on there is not a religious issue but a political one. United States to keep its supremacy there make two groups fight each other. The group that lost its power is fighting back. Religion is not the issue here. Since religion is part of life they happened to be of a particular religious sect. Appreciate mentioning Mother Theresa in this context. But the author failed to see the ‘Khar Vapasi’ politics here. There was no forced conversion in India before. Can the author bring a single person to this forum that was forced to convert? It is just propaganda or a tool BJP devised to bring religion into politics and thus come to power. They are trying to inject religious hatred and insecurity into the mind of majority and thus to unite the majority religion and come to power. If there was forced conversion after trying for 2000 years the Christians is still a miniscule of the total population. Instead of criticizing the perpetuators of injustice the personal prejudice of the writer must be the reason behind the article. The article ends with criticism of a very weak Christian group that preach gospel. They are weak in the society as they do not have politicians or officials in power. The tendency of bullies is to attack the weak in the society as they can win over them and there will not be many consequences. Jesus said to preach the gospel and make all his disciples. That is the right understanding (Dharana). Some of the so called writers want to lead a free and loose life. Religion is an obstacle to this goal. Religion still hold age old values up. To achieve their goal they try to destroy religion by pointing fingers at it for all the problems in the society. Is it not propaganda here? Anthappan also start with religion and end with criticizing a small Christian group.
Rt. Rev. Dr. Orthopodomyini Anophilinea 2015-06-25 10:20:27

This is Rt. Rev. Dr.  Orthopodomyini  Anophilinea .

Dear children in God almighty

Don’t be alarmed if you find my name in Anthappan’s list.  He is an Atheist who is determined to shake the foundation of our church that our forefathers built.  Our God is a living God and he guarded us in the difficult situations.   As you all know without money nothing can be done.   We are constanltyl under watch by atheist like Anthappan, and Adrew.  (മലയാളത്തിൽ പറഞ്ഞാൽ ഇവന്മാര്മൂലം ഞങ്ങൾക്ക് മൂത്രംപോലും ഒഴിക്കാൻ വയ്യാതായിരിക്കുന്നു).  This is devil interfearing in God’s work on earth.  We are chosen people of God to fulfill his mission on earth.  You all know how much difficult it is to build a simple house on earth.  It is very expensive nowadays. So, just imagine how much difficult it is going to be to build heaven on earth.  Nothing can get done in kerala without bribing the Ministeres of kerala.  They are asking us to deposit huge amount of money in Swiss bank.  We don’t have that kind of money in our hand.  So, we have to ask money from our believers to build the heaven on earth and have special room for you guys when you die.  Let us invest money now and then the experience is in heaven is going to be really ecstasy.  Let us all pray together to lord to protect us from the evil one (you know who I am talking about).  I believe in god and sure that the attack from seitan is going to be stopped.

“Hope in the Lordand keep his way.He will exalt you to inherit the land; when the wicked are destroyed, you will see it.”  (Psalms 37:34)

Don’t forget to send the check to my personal account

Rt. Rev. Dr.  Orthopodomyini  Anophilinea

Account No # 000063457218

Bank Of America. 

 

Yours in the Lord

Rt. Rev. Dr.  Orthopodomyini  Anophilinea

SchCast 2015-06-25 10:21:59
Mr. Kullathoor has revealed the evil effects of religious practices not based on love. When you present one side, you have to remember that there is another side to religion. It is true that the so-called religious leaders have made it into a circus for political manipulations and a profitable business. But there are still some people who belong to a religion and doing good for the human race. An example you yourself have mentioned, 'Mother Theresa', is a very good example. She said in each of the ailing person she sees the face of Christ. There are a number of charitable sociities that run 'Orphanages, hospitals and old-age homes' helping the weak and down-trodden of the society. Sri Ramakrishna Mission is a very good example. So do not put a blanket on religion as a whole and judge it to the gallows. What the progressive writers and leaders of the community should be doing is to find ways to root out the corruption and evil in the religious establishments and drive in a flow of fresh air of change. Just happened to remember the lines: 'Snehamanu akhila saram oozhiyil"....
GEORGE V 2015-06-25 10:54:21
മറ്റാരും ബൈബിൾ വായിച്ചിട്ടില്ല ചരിത്രവും അറിയില്ല. അഥവാ വായിചിട്ടുടെങ്കിൽ അത് താൻ മന്സ്സിലാക്കിയപോലെ തന്നെ ആയിരിക്കണം. താനൊഴികെ എല്ലാവരും പ്രോപോഗണ്ടകാര് എന്നാണ് ചില സ്ഥിരം കമന്റ് എഴുത്ത്കാരുടെ നിലപാട്. മതത്തിന്റെയും പുരോഹിതരുടെയും കൊള്ളരുതായ്മകൾ ചൂണ്ടിക്കാനിക്കുന്നവർ എല്ലാവരും ക്രിസ്ത്യൻ പേര് വച്ച് എഴുതുന്ന വെറും എഴുത്തുകാർ മാത്രം. രാഷ്ട്രീയക്കാര് പറയും പോലെ അരി ആഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയാവുന്ന കാര്യത്തിനും തെളിവ് കൊണ്ട് വരണം.
Anthappan 2015-06-25 12:12:59

I concur with Mr. George V’s observation on some of the commenters.  They think whoever against them are Hindu’s, RSS, Counterfeits, or propagandist.   I have been told many times that I am an RSS even though I born in Christian orthodox family brought up by loving parents.  But, when I started thinking independently, I decided to depart from the hypocritical teachings of the church and started learning about Jesus.  I don’t care whether he is a god or not.   All I know he was a lover of humanity and loved the human kind.  He never established any religion.  And, that is my basis.  I don’t think his teachings are only for Bible scholars, Ph.D.’s in theology, or priests.  There are thousands of ordinary people leading a simple life which reflects simple life of Jesus.  What religion did is that they have taken that simplicity out of life and made it complex.     

നാരദർ 2015-06-25 13:36:56
ഞാൻ സ്കെദ്യൂൽ കാസ്ടിനോട് മറ്റുള്ള സ്കെദ്യൂൽ കാസ്റ്റിൽ നിന്ന് അയാളുടെ പ്രത്യകത കാണിക്കാൻ പറഞ്ഞപ്പോൾ അതിന്റെ അർഥം മറ്റുള്ളവരുടെ ഐപ്പി അദ്ദ്രസ്സു ഈമലയാളിയെക്കൊണ്ട് വെളുപ്പെടുത്തി മിടുക്കനാകാനല്ല പറഞ്ഞത്. മുഖംമൂടി അവിടെ ഇരിക്കുകയും വേണം എന്നാൽ താൻ ആരാണെന്ന് തന്റെ വ്യക്തിത്വം കൊണ്ട് തിരിച്ചറിയുകയും വേണം 
വായനക്കാരൻ 2015-06-25 14:23:50
ഇതെന്താ ആൾമാറാട്ട ആഴ്ചയാണോ? ഒരേ ആളുതന്നെ പല പല പേരുകളിൽ(എന്റെയും ഉൾപ്പെടെ) കറങ്ങുന്നുണ്ടല്ലോ>
Jack Daniel 2015-06-25 16:08:24
അല്ല വാനയനാക്കാര. ഇതിനാണ് ബഹുമുഖ വ്യക്തിത്വം എന്ന് പറയുന്നത്.  ഇത് നൂറു ശതമാനം പരിശുദ്ധമായ സ്പിരിറ്റ്‌ അകത്ത് ചെല്ലുമ്പൊൾ സംഭവിക്കുന്ന ഒന്നാണ്. ഏതാണ്ട് 'മറുഭാഷ ' പോലിരിക്കും 
വായനക്കാരൻ 2015-06-25 16:10:49
എന്റെ പേരിലും ഒരു വായനക്കാരൻ കറങ്ങുന്നുണ്ട് 
ശകുനി 2015-06-25 16:17:39
ഇതതോന്നുംമല്ല സ്നേഹിതന്മാരെ.  മാത്തുല്ലയുടെ ദൈവം ഭാഷ കലക്കി കളഞ്ഞെന്ന് പറഞ്ഞെതുപോലെ, ദൈവത്തിന്റെ ആതമാവ് കമന്റുകാരെ തമ്മിൽ അടിപ്പിക്കാൻ ചെയ്യുന്ന പണിയാവാം അല്ലെങ്കിൽ വിദ്യാധരന്റെ ആതമാവു ആവാം. വിചാരവേദിക്കാര് അയാളെ ബലികഴിച്ചതിനു ശേഷം സംഭവച്ച്തായിരിക്കാം, ഈയെടെ ആയിട്ട് വിദ്യാധരനെ കാണാനും ഇല്ല.
വായനക്കാരൻ 2015-06-25 17:42:33
പിതൃദിനം വന്നപ്പോൾ അവർ അവരുടെ വീടുകളിൽ മക്കളോട് ഒന്നിച്ചുകൂടി. മക്കളുടെ നൂറു പ്രൂഫ് സ്നേഹം അവർ  കൊടുത്ത കുപ്പികളിൽ നിറഞ്ഞിരിക്കുന്നതായി പിതാക്കൾക്ക് തോന്നി. ആ സ്നേഹം അവർ പതിവിലേറെ നുകർന്നു. പെട്ടെന്ന്  ആശയങ്ങൾ കൊടുങ്കാറ്റുപോലെ വീശുകയും  അവരുടെ തലകൾ പല കുസൃതികളാൽ മുഖരിതമാവുകയും ചെയ്തു. അവർ ഇ-മലയാളിയിൽ ചെന്ന് വ്യത്യസ്ത പേരുകളിൽ കമന്റു ചെയ്യാൻ തുടങ്ങുകയും ചെയ്തു. മുന്തിയ സ്പിരിറ്റ് അവർക്കതിനുള്ള കഴിവ് നൽകിയിരുന്നു,  
 (ജാക്ക് ഡാനിയേലിന്റെ സ്പിരിറ്റ് വിശേഷം 2-1) 
SchCast 2015-06-26 10:11:02
Hellow Naradar, Margavasi Pathrose, and SchCast, the imposter (imposter because I started to use this pen name first)- If you want to change the pages of 'Emalayalee' into a conversation piece about who is who, it will be a pure waste of time. I first assume the pen name 'SchCast'. I do not think there is anything illegal or unethical about it. If another person wants to use the same pen name, it confuses the readers and the important aspect of the whole business of 'Emalayalee' will be lost. What we all want is to open up a truly democratic 'Open Forum' and discuss issues of the society. Let us do that in an orderly form. I hope 'Emalayalee' will maintain a standard and allow only real social issues to be discussed and not silly fracas on a meaningless subject.
SchCast 2015-06-26 11:05:06
SchCast- ഒന്ന് അടങ്ങു .  ഒരാളെപ്പോലെ ഏഴുപേരുണ്ടന്നാണ് പറയുന്നത്. ഇത് ആകസ്മികമായി സംഭവിച്ചതായിരിക്കാം. ഒരു പക്ഷെ നമ്മൾ കഴിഞ്ഞ ജന്മത്തിൽ സഹോദരങ്ങൾ ആയിരിന്നിരിക്കാം. കർമ്മ ഫലംകൊണ്ട് ഈ മലയാളിയുടെ ഈ താളിൽ കണ്ടുമുട്ടിയതാവം, അതിനു ഇത്ര കോപിക്കാൻ എന്തിരിക്കുന്നു? ഇതിന്റെ പേരിൽ ഈ മലയാളിയുടെ കടപൂട്ടണം എന്നൊക്കെ പറയുന്നത് ശരിയല്ല. അവർക്കറിയാമോ നമ്മൾ ആരാണെന്ന്.  താങ്കൾ വഴിയിൽ നിന്ന് ഏറ്റവും വിലകുറഞ്ഞ ഒരു മുഖം മൂടി വാങ്ങിച്ചു വച്ച് നിയമ വിരുദ്ധമായി വന്നു വഴക്ക് ഉണ്ടാക്കുന്നതിൽ എന്ത് ന്യായികരണമാണുള്ളത്. ഇത് കള്ളകമ്മട്ടങ്ങളുടെ കാലമാണ്. ഒരേ പേരുള്ള എത്ര പേര് ഈ ലോകത്തുണ്ട്. അവരെല്ലാം തന്നെപ്പോലെ വഴക്കുണ്ടാക്കുകയാണോ ചെയ്യുന്നത്? വായനക്കാരനെപ്പോലെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ഇത്തരം പ്രശനങ്ങളെ നേരിടണം.  ഒരു കാണാതിരുന്നപ്പോൾ ഞാൻ വിചാരിച്ചു താൻ മാനസാന്തരപ്പെട്ടെന്ന്? എവിടെ? ഈ മാനസാന്തരപെട്ടെന്ന് പറഞ്ഞു നദക്കുന്നവരെല്ലാം കണക്കാ. സമയമാകുമ്പോൾ കൂവാൻ തുടങ്ങും. പിന്നെ താനാണ് ആദ്യം ജനിചെതെന്നു ഒക്കെ പറയാൻ വരട്ടെ.  ബർത്ത് സെര്ടിഫിക്കെട്റ്റ് ആദ്യം കൊണ്ടുവാ എന്നിട്ട് തീരുമാനിക്കാം ബാക്കി കാര്യം. 
വിഭ്രമൻ 2015-06-26 11:21:10
സ്കെദ്യുൾ കാസ്റ്റിന്റെ മനസ്സിന്റെ തോന്നലായിരിക്കാം നിങ്ങളെപ്പോലെ മറ്റൊരാൾ ഇ-മലയാളിയിൽ എഴുതുന്നു തോന്നുന്നത്.  എനിക്ക് ആദ്യമായി ഈ വിഭ്രമം ആരംഭിച്ചത് വളരെ ചെറുപ്പത്തിലെയാണ്. അന്ന് ഞാൻ ആ കണ്ണാടിയുടെ മുന്നിൽ നിന്ന നാൾ, മറുവശത്ത്‌ നിന്ന് എന്നെ പരിഹസിച്ച എന്റ പ്രതി രൂപം.  എത്ര കണ്ണാടികൾ ഞാൻ തല്ലിപോട്ടിച്ചു ! എത്രപേരുമായി നിങ്ങളെപ്പോലെ ഞാൻ വഴക്കുണ്ടാക്കി.  അങ്ങനെയാണ് കുമാർ എന്ന് പേരുള്ള എനിക്ക് വിഭ്രമൻ എന്ന് പേര് കിട്ടിയത്. മനശാസ്ത്ര വിദഗ്ദന്റെ സഹായത്തോടെ എന്റെ രോഗം മാറ്റിയെങ്കിലും ജനം പേര് മാറ്റിയില്ല അവർ എന്നെ വിഭ്രമൻ എന്ന് വിളിക്കുന്നു.  ആദ്യമേ ചെയ്യേണ്ടത് താൻ അധമ ജാതിയിൽ പെട്ടവനാണെന്ന ആ ധാരണ മാറ്റുക. എന്നിട്ട് യഥാർത്ഥമായ പേര് വെളിപ്പെടുത്തുക. അങ്ങനെ വെളിപ്പെടുത്തിയാലും  മലയാളി നാറികൾ തന്നെ തന്റെ യഥാർത്ഥ പേര് വിളിക്കാൻ പോകുന്നില്ല. മലയാളിയെന്നും മറ്റുള്ളവരുടെ  വൃണത്തെ കുത്തി നോവിച്ചു സന്തോഷം കണ്ടെത്തുന്നവർ.  താൻ ഒരു പക്ഷെ തന്റെ നിഴലിനെ കണ്ടു പേടിക്കുന്നതായിരിക്കും.  ആ പേടിമാറ്റാൻ നട്ടുച്ചക്ക്, അതായത് സൂര്യൻ തലയ്ക്ക് മീതെ വരുമ്പോൾ പുറത്തു ഇറങ്ങി നില്ക്ക്ക്. അപ്പോൾ കാണം തന്റെ നിഴൽ സ്ഥലം വിടുന്നത്. തന്റെ നന്മക്ക് വേണ്ടിയാണ് ഇത്രയും എഴുതിയതാണ്. ഞാൻ വളരെ തിരക്കിലാണ്. വേറെ ഒത്തിരി അഭിപ്രായങ്ങൾ എഴുതാനുല്ലതാണ് 

സ്നേഹത്തോടെ 
വിഭ്രമൻ 
SchCast 2015-06-26 11:41:37
വട്ടില്ലാത്തവനെ മുഴു വട്ടു പിടിപ്പിക്കും വിഭ്രമൻ 
SchCast 2015-06-26 12:22:19
എനിക്ക് മുന്‍പേ  എഴുതിയവര്‍  എല്ലാം വ്യാജന്മാര്‍ . ഞാന്‍ ആണ്   ശരിക്കും  real SchCast.
I have no problem. I don't bark at my reflection.
നാരദർ 2015-06-26 12:37:36
നട്ടുച്ചയ്ക്ക് വെയില് കൊള്ളുന്നവനെ  സൂക്ഷിക്കണം 
SchCast 2015-06-26 12:42:44
Who the hell are you to ask me birth certificate; Donald Trump?
SchCast 2015-06-26 12:47:56

If you want to have a discussion on different topic , in a democratic fashion,  first you cast away your pen name and reveal your real name

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക