Image

ഈ സര്‍ക്കാര്‍ ഇങ്ങനെ എത്രനാള്‍? (ജോസ് കാടാപുറം)

Published on 24 June, 2015
ഈ സര്‍ക്കാര്‍ ഇങ്ങനെ എത്രനാള്‍? (ജോസ് കാടാപുറം)
ഈ സര്‍ക്കാരിന് മഴക്കാലത്തിനപ്പുറം ആയുസ്സില്ലെന്നു പറയുന്നത് പി.സി. ജോര്‍ജ്. വായ് പോയ കോടാലിയാണ് പി.സി. ജോര്‍ജെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹം പറയുന്നതൊന്നും വള്ളിപുള്ളി തെറ്റാറില്ലെന്നെല്ലാവര്‍ക്കുമറിയാം.

കെ.എം.മാണി സാറിനോട് അദ്ദേഹത്തിന്റെ മകനേക്കുറിച്ച് പറഞ്ഞത് കേട്ടിരുന്നുവെങ്കിലും മാണി സാറിന് ഈ ഗതികേട് വരില്ലായിരുന്നു. ഇതുപോലെ ചില കാര്യങ്ങളാണ് പി.സി. ജോര്‍ജ് ഉമ്മന്‍ ചാണ്ടിക്കെതിരെയും പറഞ്ഞത്.

ഉമ്മന്‍ ചാണ്ടി എല്ലാ രാഷ്ട്രീയ ഗൂഢാലോചനയിലും പങ്കാളിയാണെന്നും, അദ്ദേഹം അറിയാതെ ഒരഴിമതി കച്ചവടവും കേരളത്തില്‍ നടക്കുന്നില്ലെന്നും കരുണാകരനെയും കൂട്ടുകാരനെങ്കിലും എ.കെ.ആന്റണിയെയും വീഴ്ത്തിയ ഉമ്മന്‍ചാണ്ടി ആരെയും വീഴ്ത്താന്‍ പോന്നയാളാണെന്ന് പി.സി.ജോര്‍ജ് ഈയിടെ പറയുകയുണ്ടായി.

ഇവിടെ നിന്ന് നമുക്ക് തുടങ്ങാം. ഈയിടെ സലിം രാജ് എന്ന ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തത് കേരള പോലീസ് അല്ല, മറിച്ച് സിബിഐ യാണ്. അറസ്റ്റ് ചെയ്യപെട്ടത് സലിംരാജ് ആണെങ്കിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ സലിംരാജിനെ തന്റെ പേഴ്‌സണല്‍ സ്റ്റാഫിലേക്കെടുത്തതും, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രികരിച്ച് ഭൂമിതട്ടിപ്പും സോളാര്‍ തട്ടിപ്പും നടക്കുന്നതിനെ കുറിച്ച് അറിഞ്ഞിട്ടും അതിനൊക്കെ തണല്‍ വിരിച്ചു നിന്നതും നിയമസഭയുടെ മുമ്പില്‍പോലും സലിംരാജിനു വേണ്ടിവാദിച്ചതും ഇപ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്.

ഭൂമി തട്ടിപ്പിനിരയായ ആള് നേരിട്ട് പരാതി പറഞ്ഞിട്ടും നടപടി എടുക്കാതിരുന്നത്, സലിം രാജിന്റെ ഫോണ്‍വിളി വിവരങ്ങള്‍ ലഭ്യമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോതിപ്പിച്ചത്, സലിംരാജിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഹാജരായ സ്ഥിതി ഉണ്ടാക്കിയത്, ഭൂമിതട്ടിപ്പ് അന്വേഷണം നീട്ടാന്‍ അനുമതിക്കായ് വിജിലന്‍സിനെ ഹൈക്കോടതിയിലേക്ക് വിട്ടത് -- ഇങ്ങനെ ധാരാളം ഇടപെടലുകള്‍ മുന്‍കൂട്ടി നടത്തിയത് ഉമ്മന്‍ചാണ്ടിക്ക് സലിംരാജിനെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു.

ഇങ്ങനെ പോലീസ് സംവിതാനും അടക്കമുള്ള സമസ്ത ഭരണയന്ത്രങ്ങളും തകൃതിയായി കേസ് തേച്ചുമായ്ച്ചു കളയാനും പ്രതികളെ രക്ഷപ്പെടുത്തിയെടുക്കാനും ശ്രമിച്ചപ്പോളാണ് ,. സര്‍ക്കാരിനു കീഴീല്‍ നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്ന പരാമര്‍ശത്തോടെ ഹൈക്കോടതി സിബിഐക്ക് വിട്ടത്.

വ്യാജരേഖയുണ്ടാക്കി സലിംരാജ് തട്ടിയെടുക്കാന്‍ ശ്രമിച്ച ഭൂമിയില്‍ വര്‍ഷങ്ങളായി താമസിച്ചു പോന്നവരുടെ പക്കല്‍ നിന്നും വില്ലേജ് ഓഫീസ് കരം ഈടാക്കാതിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ്. സലിംരാജിനുവേണ്ടി ഭരണയന്ത്രത്തെ ദുരുപയോഗപ്പെടുത്തുകയായിരുന്നു. അവസാനം ഈ കോണ്‍സ്‌ററബിളിനെ ഡിജിപി യ്ക്കും പേടിയാണോ എന്നുവരെ കോടതി ചോദിക്കുകുണ്ടായി.

സലിംരാജിനെതിരെ പരാതിപ്പെട്ടാല്‍ 40 കോടി വിലമതിക്കുന്ന ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് തട്ടിപ്പിനിരയായ എ.കെ. നാസര്‍ പറഞ്ഞത്. ക്രിമിനലിനു വേണ്ടി ഭീഷണിയുമായി നടക്കുന്നവരില്‍നിന്ന് ധാര്‍മ്മികത പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. 425 കോടിയുടെ ഭൂമി തട്ടിപ്പിന് കുടപിടിച്ചുകൊടുത്തത്തത് കൂടുതല്‍ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു.

കൊടിയ അഴിമതിയും ജനദ്രോഹ നടപടികളും മൂലം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഭരണത്തെ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കൈയ്യൊഴിഞ്ഞു. വികസനവും കരുതലും എന്നായിരുന്നു ഇക്കാലമത്രയും സര്‍ക്കാര്‍ പറഞ്ഞ മുദ്രാവാക്യം.

സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കൊടുത്തിരുന്നതും ഇതു തന്നെ. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ല. വികസനം എന്നു മാത്രമേ പറയുന്നുള്ളൂ. പേരിനെങ്കിലും പറഞ്ഞിരുന്ന മുദ്രാവാക്യം പോലും ഇല്ലാതായി എന്നര്‍ത്ഥം. ഇത്രയും നാള്‍ ഉമ്മന്‍ചാണ്ടി കരുതല്‍ കാട്ടിയതാകട്ടെ ചിലരുടെ കാര്യത്തില്‍ മാത്രമാണ്. ഇവര്‍ക്കൊക്കെ ജനങ്ങളെ കൊള്ളയടിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കളമൊരുക്കി.

സരിതയും, തട്ടിപ്പുകാരും ജനങ്ങളെ പറ്റിച്ചിട്ടുണ്ട്. പറ്റിച്ചത് ഒതുക്കി തീര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ചില നേതാക്കള്‍ സോളാര്‍ കേസില്‍ തട്ടിപ്പിനിരയായ അമേരിക്കന്‍ മലയാളികളെയും സമീപിച്ചിരുന്നു. പകുതി ശരിക്കുള്ള നോട്ടും ബാക്കിയുള്ള ബ്ലാക്ക് മണിയും തരാമെന്ന് പറഞ്ഞെങ്കിലും അമേരിക്കയില്‍ കഷ്ടപ്പെട്ട പണം നീതിപൂര്‍വ്വം ഉണ്ടാക്കിയ പൈസയായതുകൊണ്ട് കോടതിയില്‍ വെച്ച് കാണാമെന്നു സധൈര്യം പറഞ്ഞവരെ നമിക്കുന്നു. അവരുടെ ഭാഗം ശരിയാണെന്ന് കോടതിക്ക് ബോധ്യമായപ്പോള്‍ സരിതയ്ക്കും കൂട്ടര്‍ക്കും കിട്ടിയത് 6 വര്‍ഷം കഠിന തടവ് .

തട്ടിപ്പ് നടത്തിയ പണം തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു. സരിതയ്ക്ക് ജയിലില്‍ കിടന്ന് കൊണ്ടു തന്നെ കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ കോടികള്‍ തരപ്പെടുത്തി നല്‍കിയത് ഏവര്‍ക്കും അറിവുള്ളതാണ്. അപ്പീല്‍ പോകാനും ഇങ്ങനെയുള്ള തട്ടിപ്പു പണം സരിതക്കുവേണ്ടി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം.

മറുവശത്ത് റോഡുകളൊക്കെ തകര്‍ന്നു. അറ്റകുറ്റപണി നടക്കുന്നില്ല. ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് 3000 കോടിയിലേറെ കുടിശ്ശികയുണ്ട് . ഇതുമൂലം നിര്‍മാണ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി സ്തംഭിച്ചു. നികുതിപിരിവ് മര്യാദയ്ക്ക് നടക്കാതെയും, ഇഷ്ടക്കാര്‍ക്ക് നികുതിയിളവ് ആവോളം നല്‍കുകയും ചെയ്ത് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി ഏതു നിമിഷവും ട്രഷറി പൂട്ടുമെന്ന അവസ്ഥയായി. ചുരുക്കത്തില്‍ കോണ്‍ഗ്രസിനു പോലും വേണ്ടാത്ത ഭരണമായി ഉമ്മന്‍ചാണ്ടി ഭരണം മാറി
ഈ സര്‍ക്കാര്‍ ഇങ്ങനെ എത്രനാള്‍? (ജോസ് കാടാപുറം)
Join WhatsApp News
Malayaalee American 2015-06-26 06:39:42
നമ്മൾക്ക് അമേരിക്കയുടെ ഭാവിയെ ഓർത്ത് വ്യാകുലപ്പെടാം . നമ്മളുടെ കുഞ്ഞുങ്ങൾ ഇവിടെ വളരണ്ടവരല്ലേ ?
രണ്ടായിരത്തി പതിനാറു വരുന്നു. ആരായിരിക്കും അടുത്ത പ്ര്സിടണ്ട്?  ഫ്രീ ട്രേഡ് എഗ്രിമെന്റ് അമേരിക്കയുടെ തൊഴിൽ സാധ്യതകളെ ഇല്ലാതാക്കുമോ?  ഒബാമ കെയെർ ഇൻഷുറൻസ് ഇല്ലാതിരുന്ന അനേകയിരങ്ങൾക്ക് ഇൻഷ്വറൻസ് വാഗ്ദാനം ചെയ്യുമ്പോൾ അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കും ?  ഇപ്പോൾ നാം കൊടുക്കുന്ന പ്രീമിയം കൂടുമോ?  ഒബാമയുടെ വിജയം നമ്മളുടെ വിജയമാണോ?  റിപ്പുപബ്ലി ക്കൻ പാർട്ടി അധികാരത്തിൽ വന്നാൽ മിഡിൽക്ലാസ്സ്കാരുടെ ജീവിത സാഹചര്യങ്ങൾക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ?  ഷാർലെട്ടെനിൽ നടന്ന  വംശത്തെ ചൊല്ലിയുള്ള കൂട്ടക്കുല , മറ്റുള്ളവരെ എങ്ങനെ ബാധിക്കും ? ഇത്തരം കാര്യങ്ങൾ കൂടി ഇടയ്ക്കു ചരച്ചാ വിഷയം ആക്കി കൂടെ? 

കേരള രാഷ്ട്രീയവും നേതൃത്വവും അനാഗരികമാണ്. അഴുമതികളുടെയും, പെണ്‍വാണിഭത്തിന്റെയും, തലവെട്ടു രാഷ്ട്രീയത്തിന്റെയും വിവാദങ്ങളിൽ കെട്ടു പിണഞ്ഞു കിടക്കുമ്പോൾ വരാൻപോകുന്ന തലമുറ നടന്നടുക്കുന്നത് കട്ടപിടിച്ചു കിടക്കുന്ന ഇരുണ്ട ഭാവിയിലെക്കാണ്, വാർദ്ധക്ക്യം ബാധിച്ച വി സ്, പ്രതീക്ഷക്ക് വകയില്ലാത്ത ഉമ്മൻ ചാണ്ടി, ദുരൂഹതകൾ നിറഞ്ഞ പിണറായി, ജാതിയുടെയും വര്ഗ്ഗീയതയുടെയും വിഷം വിത്തുകൾ വിധ്ക്കുന്ന രാഷ്ട്രീയക്കാർ ............ഇവരെക്കുറിച്ച് ഓർത്ത്‌ നിങ്ങൾ വിഷമിക്കാതെ കേരളത്തിൽ പോയി എന്തെങ്കിലും ചെയ്യ്.  ഇവിടെ ഞങൾ  അങ്ങ് അകലെ ചക്രവാലങ്ങളിൽ ഉദിച്ചുയരാൻ പോകുന്ന പുത് നഷത്രങ്ങളെ കാത്തിരിക്കട്ടെ . പ്രതീക്ഷകളോടെ! നിങ്ങൾ നാട്ടിൽ പോയി നാടിനെ നന്നാക്കു ഇങ്ങന ഇവിടെ മനോവേദനയോടെ ദിനരാത്രങ്ങൾ തള്ളി നീക്കാതെ. 
Anthappan 2015-06-26 07:38:15

Supreme Court rules that same sex marriage is legal nationwide.  How our communities in USA are going to deal with this decision?  How this decision is going to impact the life of our children? How parents are going to explain to the children about marriage and reproduction?  Are all the religious people waiting for the god to intervene? Do you think the entire priest immediately must start fasting prayer?   Do you think that it is ok to sit inside the house and let Black, White, and Hispanic fight for it?  What do you think about the metal health of the children growing under the same sex parents?   Do you believe that the marriage is between a woman and Man? What is your opinion about civil union?  Hey guys let us debate about this issue as the previous commentator said rather than worrying about the rotten politicians of Kerala.  I feel sorry for the people of Kerala who never take any responsibility and stand up against thieves those who are running the mafia politicians.  Let first worry about our adopted country first then worry about Kerala.   FOKKANA, FOAMA, and WORLD MALAYALEE COUCIL must move their headquarters from USA to KERALA and must conduct family conference and election there.  

John Varghese 2015-06-26 07:49:08

 All the Malayaalee Churches in USA must me autonomous and must run by the priests who grew up here.  When they select priests, they must select from people who recovered and rehabilitated from alcoholism, prostitution, stock market fraud, Divorced, etc.    Priest must be married (even after divorce) with children.     Keralam is a gone case. 

Concerned 2015-06-26 08:11:21

I agree with many commentators.  The organizations (FOAMA, FOKKANA, WMC)  must focus more on the generation growing here rather bringing rotten politicians from Kerala and make them talk nonsense which nobody wants to here.   I am adding some of the comments made by the supreme court judges made today in the land mark decision of Same Sex Marriage. 

“The far-reaching decision settles one of the major civil rights fights of this era -- one that has rapidly evolved in the minds of the American pubic and its leaders, including President Barack Obama. He struggled publicly with the issue and ultimately embraced same-sex marriage in the months before his 2012 re-election.

"No union is more profound than marriage, for it embodies the highest ideals of love, fidelity, devotion, sacrifice and family," Kennedy wrote. "In forming a marital union, two people become something greater than they once were."

In a dissent, Justice Antonin Scalia blasted the Court's "threat to American democracy."

"The substance of today's decree is not of immense personal importance to me," he wrote. "But what really astounds is the hubris reflected in today's judicial Putsch."

Chief Justice John Roberts wrote that the decision had "nothing to do with the Constitution.

"If you are among the many Americans—of whatever sexual orientation—who favor expanding same-sex marriage, by all means celebrate today's decision. Celebrate the achievement of a desired goal," he wrote. "Celebrate the opportunity for a new expression of commitment to a partner. Celebrate the availability of new benefits. But do not celebrate the Constitution. It had nothing to do with it."

The U.S. is now the 21st country to legalize same-sex marriage nationwide. Married same-sex couples will now enjoy the same legal rights and benefits as married heterosexual couples nationwide and will be recognized on official documents such as birth and death certificates.”

We must talk about this matter openly and discuss at home, churches, and communities.  Otherwise, you will be surprised one day when you see your son or daughter walking with same sex lover and asking you to bless them.  These are truth unfolding in front of us.  Forget about Ommen chandy, V.S. and Pinaraayi. Nobody can straighten out the crooked politicians of  Kerala to the core of their heart. 

Observer 2015-06-26 08:27:25
the issues of Modern generation living in the world.   The following is good for the politicians in Kerala since they lately deal with one women (Saritha)

The condom could, in theory, detect an infection both in the wearer and his partner. "People find it embarrassing to go to the clinic so this makes sure that their privacy is maintained," although they would still have to go to the clinic for treatment, Ali said.

Once in contact with an STI, antibodies in the condom would recognize the virus or bacteria and cause the condom to change color. The exact shade would depend on the STI, because reaction times vary. The condom could also have an intermediate layer that includes reactants to test for syphilis, chlamydia, herpes and genital warts.

വിക്രമൻ 2015-06-26 08:46:25
 നല്ല മസാലയുള്ള ചർച്ച. കടാപ്പുറം കേരളത്തെ ഉദ്ദേശ്യച്ചു തൊടുത്തത് വിട്ടത്  തിരിച്ചു ന്യുയോർക്കിൽ വന്നപോലെയുണ്ട് 
വായനക്കാരൻ 2015-06-26 09:28:34
കാടാപുറം എന്നും യു. ഡി.എഫ്-നെക്കുറിച്ച് തെറി പാടി പാടി രസിക്കും.
വായനക്കാരൻ 2015-06-26 10:45:19
യു. ഡി.എഫ്-നെക്കുറിച്ച് കാടാപുറം എന്നും പാടി പാടി രസിക്കും.
A.C.George 2015-06-26 20:20:29
My friend Jose Kadapuram, Please sing with me a Nadanpat. The Nadan pat for the Aruvikkara Election occassion is given in the following links. So please visit the link and sing along............. Every body can sing in their own tune......

പുറംകടൽ 2015-06-26 21:16:47
കൊല്ലക്കടവിൽ സൂചി വില്ക്കാൻ നോക്കല്ലേ തണുത്ത ജോർജ്ജെ 
വായനക്കാരൻ 2015-06-27 07:49:31
പരീക്കുട്ടിയെപ്പോലെ യു ഡി ഫി നെ ക്കുറിച്ച് കടാപ്പുറം പാടി പാടി നടക്കും
ANIYANKUNJU 2015-06-27 14:59:39
"കൊല്ലക്കടവിൽ" എന്നല്ല, "കൊല്ലക്കുടിയിൽ സൂചി വിലക്കാൻ നടക്കല്ലേ"
വായനക്കാരൻ 2015-06-27 21:33:09
അകലങ്ങളിൽ ഇടി- 
          മുഴക്കം കേൾക്കുമ്പൊഴും
അടുത്തു വരും കൊടും-
          കാറ്റിന്റെ മുരൾച്ചക്കും
ഗ്രാമത്തിൻ ഇടയന്റെ
          മൂക വിലാപത്തിന്നും
നീ പ്രതികരിക്കുമ്പോൾ
          ഉത്തരം കേൾക്കാറില്ല
മാറ്റൊലി ഒന്നു പോലും
          മടങ്ങി വരാറില്ല
ഇതല്ലേ കവീ, നിന്റെ
          സ്വഭാവികനുഭവം?
(റഷ്യൻ കവി പുഷ്കിന്റെ echo എന്ന കവിതയുടെ വിവർത്തനം)
ഇപ്പോൾ ദാ എന്റെ  കമന്റുകളുടെ മാറ്റൊലി കേട്ടുതുടങ്ങിയിരിക്കുന്നു. ഹായ് ഹായ്  ക്ഷ പിടിച്ചു, സന്തോഷം.

വായനക്കാരന്റെ വായനക്കാരൻ 2015-06-28 06:48:36
കവിത എനിക്ക് വരാത്തത്കൊണ്ട് താങ്കൾ രക്ഷപ്പെട്ടിരിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക