Image

`മുല്ലപ്പെരിയാര്‍: പരസ്‌പര വിരുദ്ധ നിലപാടുകള്‍ കേരളത്തിന്റെ ശാപം'

ജോയിച്ചന്‍ പുതുക്കുളം Published on 07 January, 2012
`മുല്ലപ്പെരിയാര്‍: പരസ്‌പര വിരുദ്ധ നിലപാടുകള്‍ കേരളത്തിന്റെ ശാപം'
ന്യൂയോര്‍ക്ക്‌: കേരള നേതാക്കളുടെയും കേരളത്തെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥരുടെയും പരസ്‌പര വിരുദ്ധമായ നിലപാടുകള്‍ പ്രശ്‌നം പരിഹരിക്കാന്‍ സഹായകരമല്ല. ഡാം സുരക്ഷിതമാണെന്നും അല്ലെന്നും, മാധ്യമ സൃഷ്ടിയാണെന്നും അല്ലെന്നും, കേരളത്തിന്‌ നിയന്ത്രണം വേണമെന്നും അതല്ല സംയുക്ത മേല്‍നോട്ടം ആകാമെന്നും തുടങ്ങി ഒട്ടേറെ വൈരുധ്യം നിറഞ്ഞ നിലപാടുകള്‍ സ്വീകരിക്കുന്നത്‌ ഈ കാര്യത്തില്‍ സഹായകമല്ലെന്ന്‌ തോമസ്‌ റ്റി ഉമ്മന്‍, ന്യൂയോര്‍ക്ക്‌ പ്രസ്‌താവിച്ചു. ഈ ഒരു കാര്യത്തിലെങ്കിലും കേരള നേതാക്കള്‍ക്ക്‌ യോജിപ്പുണ്ടാകാത്ത്‌തത്‌ നിരാശാജനകമാണ്‌. ഈ പ്രശ്‌നങ്ങള്‍ക്ക്‌ വേണ്ടി ശക്തമായ ഭാഷയില്‍ സംസാരിച്ച നേതാക്കളുടെ ആവേശകരമായ നീക്കങ്ങള്‍ക്കെന്തുപറ്റി എന്ന്‌ ആരും ചിന്തിച്ചു പോകും. കേരളത്തിലെ പാര്‍ടികളും നേതാക്കളും ഒരേ ശബ്ദത്തില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ പരിഹാരത്തിനുള്ള മാര്‍ഗം തെളിയൂ എന്നും അദ്ദേഹം പറഞ്ഞു.
`മുല്ലപ്പെരിയാര്‍: പരസ്‌പര വിരുദ്ധ നിലപാടുകള്‍ കേരളത്തിന്റെ ശാപം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക