Image

കെ.എ.ജി.ഡബ്ല്യു ഒരുക്കുന്ന നവവത്സരത്തിലെ സ്‌നേഹതൂവല്‍സ്‌പര്‍ശം

ജോയിച്ചന്‍ പുതുക്കുളം Published on 07 January, 2012
കെ.എ.ജി.ഡബ്ല്യു ഒരുക്കുന്ന നവവത്സരത്തിലെ സ്‌നേഹതൂവല്‍സ്‌പര്‍ശം
വാഷിംഗ്‌ടണ്‍ ഡി.സി: കേരളാ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ (കെ.എ.ജി.ഡബ്ല്യു) ജനുവരി ഏഴാംതീയതി വാഷിംഗ്‌ടണ്‍ ഡി.സിയിലെ മലയാളി സമൂഹത്തെ ഒന്നിപ്പിച്ച്‌ മെഗാ ജീവകാരുണ്യ പരിപാടി ഒരുക്കുന്നു.

വാഷിംഗ്‌ടണ്‍ ഡി.സിയുടെ പ്രാന്തപ്രദേശങ്ങളില്‍ വസിക്കുന്ന ഭവനരഹിതരും, നിരാലംബരുമായ അമേരിക്കന്‍ പൗരന്മാര്‍ക്ക്‌ ഭക്ഷണം നല്‌കുവാന്‍, ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ (മേരീലാന്റ്‌, വെര്‍ജീനിയ, ഡി.സി) മലയാളി സമൂഹത്തിന്‌ അസുലഭ മുഹൂര്‍ത്തമാണ്‌ ഒരുക്കുന്നത്‌. ഡി.സി സെഡ്രല്‍ കിച്ചനാണ്‌ വേദി.

ഹതഭാഗ്യരായ ഈ അശരണര്‍ക്ക്‌ സ്‌നേഹതൂവല്‍സ്‌പര്‍ശം ഏകുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും അസോസിയേഷന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

എന്‍.എസ്‌.ജി.ഡബ്ല്യു, എസ്‌.എന്‍.എം.സി, ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച്‌, വെര്‍ജീനിയ, സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ സില്‍വര്‍സ്‌പ്രിംഗ്‌, മറുനാടന്‍ മുസ്ലീംസ്‌ എന്നിവര്‍ കെ.എ.ജി.ഡബ്ല്യുവിന്റെ സേവനപദ്ധതിയില്‍ പങ്കുചേരുവാന്‍ മുന്നോട്ടുവന്നിട്ടുണ്ട്‌.

ഒരു ദിവസത്തെ ഭക്ഷണ ചെലവായ മൂവായിരം ഡോളര്‍ സംഭാവനയായി നല്‍കുവാനാണ്‌ അസോസിയേഷന്‍ ശ്രമിക്കുന്നത്‌. ആയതിലേക്ക്‌ നല്‍കുന്ന സംഭാവനകള്‍ ടാക്‌സ്‌ ഡിഡക്‌ടബിള്‍ ആണ്‌. ചെക്കുകള്‍ കെ.എ.ജി.ഡബ്ല്യുയുടേയോ, ഡി.സി സെന്‍ട്രല്‍ കിച്ചന്റേയോ പേരില്‍ നല്‍കേണ്ടതാണ്‌. ചെക്കുകള്‍ ട്രഷറര്‍, 22167, Fair Garden In, Clarksburg, MD 29871 എന്ന അഡ്രസില്‍ അയയ്‌ക്കാവുന്നതാണ്‌.

ഈ മഹത്തായ ജീവകാരുണ്യ സംരംഭത്തില്‍ ഏവരുടേയും സാമ്പത്തിക സഹായവും സാന്നിധ്യവും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.kagw.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുകയോ, താഴെപ്പറയുന്നവരുമായി ബന്ധപ്പെടുകയോ ചെയ്യുക.

പാര്‍വതി പനയ്‌ക്കല്‍ (240 821 2772), നാരായണന്‍ വളപ്പില്‍ (301 605 4799), ആകാശ്‌ മോനി (202 701 6910), രശ്‌മി നായര്‍ (571 243 0827), രേഖാ നമ്പ്യാര്‍ (301 972 6492), തോമസ്‌ കുര്യന്‍ (732 693 3810), ഷാജു ശിവബാലന്‍ (913 424 7368), ഹാരീസ്‌ ഹമാസ്‌ (703 966 2357). വില്‍സണ്‍ പാലത്തുങ്കല്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
കെ.എ.ജി.ഡബ്ല്യു ഒരുക്കുന്ന നവവത്സരത്തിലെ സ്‌നേഹതൂവല്‍സ്‌പര്‍ശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക