Image

കുറവിലങ്ങാട്‌ സംഗമം -സൗത്ത്‌ ഫ്‌ളോറിഡയില്‍ പുതുവത്സരാഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 07 January, 2012
കുറവിലങ്ങാട്‌ സംഗമം -സൗത്ത്‌ ഫ്‌ളോറിഡയില്‍ പുതുവത്സരാഘോഷം
സൗത്ത്‌ ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡയിലെ കുറവിലങ്ങാട്‌ നിവാസികളുടെ കൂട്ടായ്‌മയായ കുറവിലങ്ങാട്‌ സംഗമത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസും പുതുവത്സരവും ആഘോഷിച്ചു. ജനുവരി രണ്ടാം തീയതി ടോമി ദേവസ്യ പൊറ്റമ്മലിന്റെ വസതിയില്‍ കൂടിയ ആഘോഷത്തില്‍ കുറവിലങ്ങാട്‌, കുളത്തൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്ത നൂറിലധകം പേര്‍ പങ്കെടുത്തു.

സംഗമം പ്രസിഡന്റ്‌ ഔസേപ്പ്‌ വര്‍ക്കി (വക്കച്ചന്‍) സ്വാഗതം ആശംസിച്ചുകൊണ്ട്‌ നടത്തിയ ആമുഖ പ്രസംഗത്തില്‍ സംഘടനയുടെ നാളിതുവരേയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചുസംസാരിച്ചു. ഭാവിയില്‍ തങ്ങളുടെ ജന്മനാടായ കുറവിലങ്ങാട്ടും പരിസര പ്രദേശങ്ങളിലും നടപ്പാക്കേണ്ട ഭാവി പരിപാടികള്‍ക്ക്‌ രൂപം നല്‍കുകയും ചെയ്‌തു.

ഫ്‌ളോറിഡയിലെ സീറോ മലബാര്‍ പള്ളി വികാരി ഫാ. സക്കറിയാസ്‌ തോട്ടുവേലി അനുഗ്രഹ പ്രഭാഷണം നടത്തി.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കുറവിലങ്ങാട്‌ സംഗമം രൂപീകരിക്കുന്നതിനും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനുംവേണ്ടിയുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. സെക്രട്ടറി ജോസ്‌ തോമസ്‌ മേതിരംപറമ്പില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഔസേപ്പ്‌ വര്‍ക്കി (വക്കച്ചന്‍) പ്രസിഡന്റ്‌ 786 525 8205. ഇമെയില്‍: acvarkey46@gmail.com
കുറവിലങ്ങാട്‌ സംഗമം -സൗത്ത്‌ ഫ്‌ളോറിഡയില്‍ പുതുവത്സരാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക