Image

ജയിസണ്‍ പൂവത്തിങ്കല്‍, ജോസ്‌ പാലത്തിങ്കല്‍ ഫിലാഡല്‍ഫിയ സീറോ മലബാര്‍ ഇടവക ട്രസ്റ്റിമാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 07 January, 2012
ജയിസണ്‍  പൂവത്തിങ്കല്‍, ജോസ്‌ പാലത്തിങ്കല്‍ ഫിലാഡല്‍ഫിയ സീറോ മലബാര്‍ ഇടവക ട്രസ്റ്റിമാര്‍
ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോനാ പള്ളിയുടെ 2012 വര്‍ഷത്തെ ട്രസ്റ്റിമാരായി ജയിസണ്‍ പൂവത്തിങ്കലും, ജോസ്‌ പാലത്തിങ്കലും തെരഞ്ഞെടുക്കപ്പെട്ടു.

വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനമാണ്‌ പുതിയ ട്രസ്റ്റിമാരെ തെരഞ്ഞെടുത്തത്‌. ഇടവകയിലെ നാലു ട്രസ്റ്റിമാര്‍ ഏബ്രഹാം മുണ്ടയ്‌ക്കലും, പി.സി. തോമസും വിരമിച്ച ഒഴിവിലേക്കാണ്‌ പുതിയ രണ്ട്‌ ട്രസ്റ്റിമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. ജോര്‍ജ്‌ തറക്കുന്നേല്‍, റ്റോമി അഗസ്റ്റിന്‍ എന്നിവര്‍ ട്രസ്റ്റിമാരായി തുടരും.

ഇടവകയിലെ സെന്റ്‌ തോമസ്‌, സെന്റ്‌ മേരീസ്‌ വാര്‍ഡുകളുടെ പ്രസിഡന്റ്‌ എന്ന നിലയില്‍ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച ജോസ്‌ പാലത്തിങ്കല്‍ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി, എസ്‌.എം.സി.സി എന്നീ ഭക്തസംഘടനകളുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്‌. ഇടവകയുടെ വളര്‍ച്ചയില്‍ സജീവ സാന്നിധ്യവും സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിയുടെ ട്രഷററുമായിരുന്നു ട്രസ്റ്റി ജയിസണ്‍ പൂവത്തിങ്കല്‍.

ഇടവക സമൂഹം തങ്ങളില്‍ അര്‍പ്പിച്ച സ്‌നേഹത്തിനും വിശ്വാസത്തിനും നന്ദി പറഞ്ഞ ട്രസ്റ്റിമാര്‍, ഇടവകയുടെ നാനാവിധമായ പുരോഗതിക്കുവേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും ഏവരും നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു.

സ്വന്തമായി മനോഹരവും വിശാലവുമായ ഒരു ദേവാലയവും അനുബന്ധ സൗകര്യങ്ങളുമുള്ള ഫിലാഡല്‍ഫിയാ സീറോ മലബാര്‍ ഇടവകയ്‌ക്ക്‌ വികാരി ഫാ. ജോണ്‍ മേലേപ്പുറം സമര്‍ത്ഥമായ നേതൃത്വം നല്‍കുന്നു. 450-ല്‍ അധികം രജിസ്‌ട്രേഡ്‌ കുടുംബങ്ങളുള്ള ഈ ഇടവകയില്‍ മുന്നൂറില്‍ അധികം മലയാളി കുട്ടികള്‍ വേദപഠനം നടത്തുന്നു. നിരവധി ഭക്തസംഘടനകളും, പ്രസ്ഥാനങ്ങളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.

പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി സാബു ജോസഫ്‌ ഒരു പത്രക്കുറിപ്പിവൂടെ അറിയിച്ചതാണിത്‌.
ജയിസണ്‍  പൂവത്തിങ്കല്‍, ജോസ്‌ പാലത്തിങ്കല്‍ ഫിലാഡല്‍ഫിയ സീറോ മലബാര്‍ ഇടവക ട്രസ്റ്റിമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക