Image

സുരേഷ് ഗോപി വന്നത് എന്‍.എസ്.എസ്സിനെ നാറ്റിക്കാനെന്ന് സുകുമാരന്‍ നായര്‍

Published on 27 June, 2015
സുരേഷ് ഗോപി വന്നത് എന്‍.എസ്.എസ്സിനെ നാറ്റിക്കാനെന്ന് സുകുമാരന്‍ നായര്‍

പെരുന്ന: സുരേഷ് ഗോപി വന്നത് എന്‍.എസ്.എസ്സിനെ നാറ്റിക്കാനെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് രാജഗോപാലിന് ഒപ്പമാണെന്ന് വരുത്തി തീര്‍ക്കാനാണ് സുരേഷ് ഗോപി ശ്രമിച്ചത്. നെയ്യാറ്റിന്‍കര പോളിങ് ദിവസം വി.എസ് അച്യുതാനന്ദന്‍ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയെ കാണാന്‍ പോയതിന് തുല്യമാണിത്. ഇനി മേലാല്‍ ചാനലുകാരെ കാണില്ലെന്നും വാര്‍ത്താസമ്മേളനം നടത്തില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സുരേഷ് ഗോപിയുടെ പിറന്നാളാണ് ഇന്ന്. പിറന്നാള്‍ പ്രമാണിച്ച് വാഴപ്പള്ളിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പെരുന്നയിലെത്തുകയായിരുന്നു സുരേഷ് ഗോപി. തന്നെ നായര്‍ സമുദായംഗങ്ങള്‍ ക്ഷണിച്ചിട്ടാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കാണാന്‍ പോയതെന്ന് സുരേഷ് ഗോപി പറഞ്ഞു. താനും ചെവിയില്‍ പൂടയുള്ള നായരാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ബജറ്റ് സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് സുരേഷ് ഗോപി പോയി പ്രവേശനത്തിന് അനുമതി ചോദിച്ചപ്പോഴായിരുന്നു ജനറല്‍ സെക്രട്ടറി സുരേഷ് ഗോപിയെ ഇറക്കിവിട്ടത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനാണ് സുരേഷ് ഗോപിക്ക് അനുമതി നല്‍കിയത്. അല്ലാതെ ബജറ്റ് സമ്മേളനം നടക്കുന്ന ഹാളില്‍ ഷോ നടത്താനല്ല അനുമതി നല്‍കിയതെന്നും ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

താങ്കളെ ഞങ്ങള്‍ക്ക് ഇഷ്ടമല്ല. ഇതിനകത്തേക്ക് പ്രവേശിക്കാന്‍ പാടില്ല-ബജറ്റ് സമ്മേളന ഹാളിന് അടുത്തെത്തിയ സുരേഷ് ഗോപിയോട് സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതിനിടെ നൂറുക്കണക്കിന് വരുന്ന പ്രതിനിധി സഭാംഗങ്ങളോട് ഞാന്‍ ചെയ്തത് ശരിയ േല്ലയെന്ന് സുകുമാരന്‍ നായര്‍ ചോദിച്ചു. ശരിയാണെന്ന് എല്ലാവരും സമ്മതിക്കുകയും ചെയ്തു.

താങ്കള്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണ്. ഈ സമയത്ത് ഇവിടെ വന്ന് വിവാദമുണ്ടാക്കാന്‍ നോക്കരുത്. വിവാദങ്ങളോട് എന്‍.എസ്.എസിന് താത്പര്യമില്ല. ബജറ്റ് സമ്മേളനം നടക്കുകയാണ്. താങ്കള്‍ പോകണം-സുകുമാരന്‍ നായര്‍ പറഞ്ഞു.

വീണ്ടും പ്രവേശത്തിന് ശ്രമിച്ചപ്പോള്‍ അഹങ്കാരം വേണ്ടെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. നായരാണെന്ന് അഭിമാനിക്കുകയാണെങ്കില്‍ ഇതുവരെ ഇതൊന്നും കണ്ടില്ലല്ലോ. പണ്ട് ഇവിടെ നാദിര്‍ഷയുടെ ഗാനമേള നടന്നപ്പോള്‍ അത് കണ്ട് മടങ്ങിപ്പോവുകയായിരുന്നു. അന്ന് ഈ ആവേശമൊന്നുമുണ്ടായില്ലല്ലോയെന്നും സുകുമാരന്‍ നായര്‍ സുരേഷ് ഗോപിയോട് ചോദിച്ചു.

പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയ തന്നെ എന്‍.എസ്.എസ് പ്രതിനിധികളാണ് സുകുമാരന്‍ നായരുടെ അടുത്തേക്ക് കൊണ്ടുപോയതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. താന്‍ ചങ്ക് തകര്‍ന്നാണ് അവിടെ നിന്ന് മടങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്‍െറ പിറന്നാളാണ് ഇന്ന്. പെരുന്നവഴി പോയപ്പോള്‍ പുഷ്പാര്‍ച്ചന നടത്താനാണ് അവിടെ കയറിയത്. നിഷ്കളങ്കമായി ചെയ്ത ഒരു കാര്യം ഇങ്ങനെ ആയതില്‍ ഖേദമുണ്ട്. മുജ്ജന്‍മത്തില്‍ ചെയ്ത പാപത്തിന്‍െറ ഫലമായിരിക്കും ഇത്. ഇതിലും വലിയ കാര്യം വഴിമാറിപ്പോയി എന്ന് ആശ്വസിക്കുകയാണ്. സംഭവത്തിന്‍െറ രാഷ്ട്രീയ മാനം ദയവായി ചോദിക്കരുതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

Join WhatsApp News
കോരസണ്‍ 2015-06-27 13:02:16
കലാകാരൻമാർ മനുഷ്യ സമുദായത്തിന്റെ പൊതു സ്വത്ത്‌ ആണ്. മതത്തിനും രാഷ്രീയത്തിനും അതീതമായി ചിന്തിക്കാനുള്ള വിവേകം ശ്രീ സുരേഷ് ഗോപിക്ക് നഷ്ടപെട്ടു. വിശ്വാസം അവരുടെ സ്വകാര്യത മാത്രം ആയിരിക്കണം. ഒരു നല്ല മനുഷ്യസ്നേഹിയും കലഉപാസകനും ആണെന്ന് വെറുതെ മോഹിച്ചു പോയി. കോരസണ്‍
Eappachi 2015-06-27 15:43:48
ദതു പായന്റ് ..   n.s.s ഇനെ നാറ്റിക്കാൻ ഞാൻ ഒരുത്തൻ  ഇവിടെ സെക്രെടറി പദത്തിൽ ഇരിക്കുമ്പോൾ വേറെ ഒരുത്തനേം ഞാൻ സമ്മതിക്കില്ല ..
Naattm Expert 2015-06-27 20:56:18
സുരേഷ് ഗോപി വന്നത് നാറ്റിക്കാനണെങ്കിലും പോയത് നാറ്റത്തിന്റെ ആധിക്ക്യംകൊണ്ടാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക