Image

അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ പങ്കിടാന്‍ അവര്‍ ഒത്തുചേരുന്നു.

ബഷീര്‍ അഹമ്മദ് Published on 27 June, 2015
അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ പങ്കിടാന്‍ അവര്‍ ഒത്തുചേരുന്നു.
കോഴിക്കോട്: അടിയന്തിരാവസ്ഥയുടെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ അവര്‍ പ്രായത്തെ വെല്ലുന്ന കരുത്തോടെ ഒത്തുകൂടി.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് അന്നത്തെ പോലീസുദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തത്. ഇതേ കാരണം പറഞ്ഞ് ആര്‍.എസ.്എസ് പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയില്‍ ജീവിതത്തിനിടയില്‍ സൗഹൃദം പങ്ക് വെച്ച് ഉറ്റ സുഹൃത്തുക്കളായി മാറി കഴിഞ്ഞപ്പോള്‍ ഒന്നു ബോധ്യമായി - ജാതിക്കും മതത്തിനുമപ്പുറം പരസ്പരം പങ്കിടാന്‍ ഒരു ലോകമുണ്ടെന്ന്.

ജയിലില്‍ തനിച്ചിരിക്കുമ്പോള്‍ ഖുര്‍ആന്‍ പഠനമായിരുന്നു മനസ്സിനു ധൈര്യം പകര്‍ന്നതെന്ന് മഞ്ചേരിയിലെ എ.പി.അബ്ദുറഹിമാന്‍ കുരിക്കളും, കുന്ദമംഗലത്തെ എന്‍.ഹാജിയും പറഞ്ഞു.
അടിയന്തിരാവസ്ഥ കാലത്ത് ജയില്‍വാസമനുഭവിച്ച ജമാഅത്തെ ഇസ്ലാമിക്കാരുടെ ഒത്തു ചേരലിലാണ് ഇവര്‍ ഇങ്ങനെ പറഞ്ഞത്. കെ.പി.കേശവമേനോന്‍ ഹാളില്‍ സോളിഡാരിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ന് അടിയന്തിരാവസ്ഥയില്ലാതെ തന്നെ മോദി സര്‍ക്കാര്‍ ഏകാധിപത്യഭരണം നടപ്പാക്കുന്നു. പൊതു ജീവിതത്തില്‍ ഭീതി പരത്താനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജമാഅത്തെ ഇസ്ലാമി അമീര്‍ എം.എസ് അബ്ദുള്‍ അസീസ് പറഞ്ഞു.
ചടങ്ങില്‍ മാതൃഭൂമി പത്തനംതിട്ട റിപ്പോര്‍ട്ടര്‍ കെ. ആര്‍ പ്രഹ്‌ളാദന്‍, മീഡിയാവണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ശ്യാം കൃഷ്ണന്‍, കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍, എന്നിവര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തകന്‍ നജ്മല്‍ ബാബു മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു. സി. ദാവൂദ് വിഷയാവതരണം നടത്തി. ടി.മുഹമ്മദ് വേളം അദ്ധ്യക്ഷത വഹിച്ചു.
അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ പങ്കിടാന്‍ അവര്‍ ഒത്തുചേരുന്നു.അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ പങ്കിടാന്‍ അവര്‍ ഒത്തുചേരുന്നു.അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ പങ്കിടാന്‍ അവര്‍ ഒത്തുചേരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക