Image

പത്തനംതിട്ട ഡിസ്‌ട്രിക്‌റ്റ്‌ അസോസിയേഷന്‍ പ്രവര്‍ത്തനോത്‌ഘാടനവും കുടുംബ സംഗമവും അവിസ്‌മരണീയമായി

ജോയിച്ചന്‍ പുതുക്കുളം Published on 27 June, 2015
പത്തനംതിട്ട ഡിസ്‌ട്രിക്‌റ്റ്‌ അസോസിയേഷന്‍ പ്രവര്‍ത്തനോത്‌ഘാടനവും കുടുംബ സംഗമവും അവിസ്‌മരണീയമായി
ഫിലാഡല്‍ഫിയ: ജനപങ്കാളിത്തം കൊണ്ടും, വ്യത്യസ്‌തമാര്‍ന്ന പ്രവര്‍ത്തന ശൈലികൊണ്ടും വളര്‍ച്ചയുടെ പന്‌ഥാവിലേക്ക്‌ മുന്നേറുന്ന ഫിലാഡല്‍ഫിയായിലെ പ്രമുഖ സംഘടനയായ പത്തനംതിട്ട ഡിസ്‌ട്രിക്‌റ്റ്‌ അസോസിയേഷന്റെ്‌ പ്രവര്‍ത്തനോത്‌ഘാടനവും കുടുംബ സംഗമവും ജൂണ്‍ ഞജഘന്‌ ശനിയാഴ്‌ച്ച ഡദടഛഘന്‌ ഫിലാഡല്‍ല്‍ഫിയാ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍വച്ച്‌ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെട്ടു. സെക്രട്ടറി ഡോ. രാജന്‍ തോമസ്‌, പ്രസിഡന്റിനെയും മറ്റ്‌ വിശിഷ്‌ടാതിഥികളെയും സ്വാഗതം ചെയ്‌ത്‌ സ്‌റ്റേജിലേക്ക്‌ ക്ഷണിച്ചു. റെജീന തോമസ്‌, സാറാ കാപ്പില്‍ എന്നിവര്‍ അമേരിക്കന്‍ നാഷണലാന്തവും, സാലു യോഹന്നാന്‍, ജെസി ഐപ്പ്‌, സൂസമ്മ വര്‍ഗീസ്‌ എന്നിവര്‍ ഇന്‍ഡ്യന്‍ നാഷണലാന്തവും ആലപിച്ചു.

രാജി ഡാനിയേല്‍, ഓമന ബാബു എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തിനും ശേഷം അസോസിയേഷന്‍ പ്രസിഡന്റെ്‌ ശ്രീ. രാജു ശങ്കരത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, പത്തനംതിട്ടയുടെ പേരില്‍ ഒരു അസോസിയേഷന്‍ തുടങ്ങണമെന്ന്‌ ഏറെ ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും എന്നാല്‍ ആ ആഗ്രഹം നിറവേറുന്നതിനുമുമ്പായി ഈ ലോകത്തു നിന്നും വേര്‍പെട്ട സാഹിത്യകാരനും, ഭാഷാ സ്‌നേഹിയും, ഫിലാഡല്‍ഫിയാ മലയാളികളുടെ പ്രിയങ്കരനുമായിരുന്ന ശ്രീ. ചാക്കോ ശങ്കരത്തിലിന്റെയും, ഒരു മലയോര ദേശമായിരുന്ന പത്തനംതിട്ട മുന്‍സിപ്പാലിറ്റിയെ ഡിസ്‌ട്രിക്‌റ്റാക്കി ഉയര്‍ത്തിയ പത്തനംതിട്ട ജില്ലയുടെ ശില്‌പി ശ്രീ. കെ.കെ. നായര്‍ സാറിന്റെയും പാവന സ്‌മരണയ്‌ക്കു മുന്‍പില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ്‌ യോഗം ആരംഭിച്ചത്‌. ഈ അസോസിയേഷന്റെ ഉത്‌ഭവത്തെക്കുറിച്ചും, ഉദ്ദേശത്തെക്കുറിച്ചും, പ്രവര്‍ത്തനങ്ങളെക്കുറിച്ചും രാജു ശങ്കരത്തില്‍ വിശദീകരിച്ചു. തുടന്ന്‌ വിശിഷടാതിഥിയായ വെരി. റവ. കെ. മത്തായി കോര്‍ എപ്പിസ്‌കോപ്പാ നിലവിളക്ക്‌ കൊളുത്തി

ഉത്‌ഘാടനം നിര്‍വ്വഹിച്ചു. സെമിനാറുകളും, പാര്‍ട്ടികളും നടത്തുന്നതിലല്ല മറിച്ച്‌, നല്ല മലയാള പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട്‌, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഈ സംഘടനയുടെ പ്രവര്‍ത്തന ശൈലിയാണ്‌ ഒരു സംഘടനയിലും പങ്കെടുത്തിട്ടില്ലാത്ത എന്നെ ഈ മീറ്റിംഗില്‍ വരുവാന്‍ പ്രേരിപ്പിച്ചതെന്നും, പത്തനംതിട്ടക്കാരനായ എനിക്ക്‌ ഈ സംഘ ടനയോട്‌ പ്രത്യേക സ്‌നേഹവും വാത്‌സല്യവും തോന്നുന്നുവെന്നും, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നതായും വന്ദ്യ മത്തായി കോര്‍ എപ്പീസ്‌കോപ്പാ തന്റെ ഉത്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

റവ. ഫാദര്‍ കെ.കെ. ജോണ്‍ നടത്തിയ ആശംസാ പ്രസംഗത്തില്‍, ഈ സംഘടനയിലെ അംഗങ്ങളു ടെ അഭിപ്രായ വ്യത്യാസമില്ലാത്ത ഒത്തൊരുമയോടുകൂടിയ പ്രവര്‍ത്തനമാണ്‌ തന്നെ ഏറെ ആകര്‍ഷിച്ച തെന്നും, അതാണ്‌ ഈ സംഘടനയുടെ ശക്‌തിയെന്നും, അതിന്‌ ഒരു കോട്ടവും വരാതെ മറ്റു സംഘ ടനകള്‍ക്ക്‌ മാതൃകയായി, പത്തനംതിട്ട ജില്ലയുടെ അഭിമാനമായി ഈ സംഘടന വളരെട്ടെ എന്നാശംസിച്ചതിനോടൊപ്പം, പത്തനംതിട്ട ഡിസ്‌ട്രിക്‌റ്റ്‌ അസോസിയേഷനെ എന്റെ സ്വന്തം സംഘ ടനയായി ഹൃദയത്തോട്‌ ചേര്‍ത്തുവയ്‌ക്കുന്നുവെന്നും ജോണച്ചന്‍ കൂട്ടിച്ചേര്‍ത്തു. അസോസിയേഷ ന്റെ അഡ്‌വൈസറി ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ രാജു വര്‍ഗീസ്‌, വുമണ്‍സ്‌ ഫോറത്തെ പ്രതിനിധീകരിച്ച്‌ ശ്രീമതി ഓമന ബാബു, ചാരിറ്റി ചെയര്‍മാന്‍ ശ്രീ. രാജു ഗീവര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. രാജു ഗീവര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന ചാരിറ്റി ഫണ്ട്‌ റെയ്‌സിംഗിന്റെ ഉത്‌ഘ ാടനം ശ്രീ. ബാബു തോമസ്‌. ശ്രീീമതി ലിസി തോമസ്‌ എന്നിവരില്‍ നിന്നും സ്വീകരിച്ചുകൊണ്ട്‌ ബഹുമാനപ്പെട്ട മത്തായി കോര്‍ എപ്പീസ്‌കോപ്പ നിര്‍വ്വഹിച്ചു. സംഘടനയുടെ പി.ആര്‍.ഒ. ഡാനിയേല്‍ പി. തോമസ്‌ (സണ്ണി) ഫാദേഴ്‌സ്‌ ഡേ മെസേജ്‌ നല്‍കി. വന്നുചേര്‍ന്ന എല്ലാവര്‍ക്കുമുള്ള നന്ദി പ്രകശനത്തിനിടയില്‍ വൈസ്‌ പ്രസിഡന്റെ്‌ യോഹന്നാന്‍ ശങ്കരത്തിലിന്റെ മൈക്ക്‌ അല്‍പ്പനേരത്തേക്ക്‌ ഓഫായപ്പോള്‍, പണ്ട്‌ ഒന്നു രണ്ടു പേരുടെ പ്രസംഗത്തിനിടയില്‍ താന്‍ മൈക്ക്‌ ഓഫാക്കിയിട്ടുള്ളതിനുള്ള ദൈവശിക്ഷയായിരിക്കാം ഇതെന്നു പറഞ്ഞത്‌ ഹാളില്‍ കൂട്ടച്ചിരി ഉയര്‍ത്തി. മികവുറ്റ ശബ്‌ദത്തിനുടമയായ ദയാ കാപ്പില്‍ പബ്‌ളിക്‌ മീറ്റിംഗിന്റെ എം.സി. ആര്‍ട്ട്‌സ്‌ ചെയര്‍മാന്‍ തോമസ്‌ എം ജോര്‍ജിന്റെ (പൊന്നച്ചന്‍) നേതൃത്വത്തിലും, ദയാ കാപ്പില്‍, സിബി ചെറിയാന്‍ എന്നിവരുടെ സഹകരണത്തിലും നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍, മുതിര്‍ന്നവരെയും കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫിലാഡല്‍ഫിയായിലെ പ്രശസ്‌ത മാജിക്‌ ട്രൂപ്പായ ഡി . ജെ യിലെ പ്രശസ്‌ത മജീഷ്യന്‍ അവതരിപ്പിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മാജിക്‌ ഷോ വേറിട്ട അനുഭവമായി. ഗ്രാമീണ പശ്‌ചായത്തലത്തില്‍ നമ്മുടെ കുട്ടിക്കാലത്തെ ഓര്‍പ്പിക്കുന്ന ഗ്രഹാതുരത്വമുണര്‍ത്തുന്ന കവിത ശ്രീമതി മോള്‍സി തോമസിന്റെ പ്രത്യേക ആലാപന ശൈലിയില്‍ മുഴങ്ങിയപ്പോള്‍ ശ്രോതാക്കളെ ആ പഴയകാല ജീവിതത്തിന്റെ്‌ മാധുര്യമൂറുന്ന ഓര്‍മ്മകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ചക്കയും, മാങ്ങയും പറിച്ച്‌, തോട്ടില്‍ മീന്‍ പിടിച്ചും, കളിച്ചും ചിരിച്ചും സ്‌നേഹവും സാഹോദര്യവും പങ്കിട്ട്‌ വളര്‍ന്ന ആ പഴയ നല്ല കാലവും, അതെല്ലാം നഷ്‌ടപ്പെട്ട തിരക്കുപിടിച്ച ന്യൂ ജെനറേഷന്‍ ജീവിതത്തില്‍ `ന്തേ ഇന്നിതിനു സമയമില്ല' എന്ന്‌ കവി ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍ ശ്രോതാക്കളുടെ ഉള്ളില്‍ അതൊരു നഷ്‌ടസ്വപ്‌നത്തിന്റെ വിങ്ങലായി മാറി. ജോണ്‍ കാപ്പില്‍, റിയാ തോമസ്‌ എന്നിവരുടെ ശ്രുതി മധുരവും ശ്രവണ സുന്ദരവുമായ ഗാനാലാപനവും, പ്രഗത്‌ഭ നര്‍ത്തകികളെ വെല്ലുന്ന വിധത്തില്‍ ചടുതലയാര്‍ന്ന മാസ്‌മരിക നൃത്തചുവടുകളുമായി ശ്രുതി മാമ്മന്‍, റെജീന തോമസ്‌, സാറാ കാപ്പില്‍, ജൊവാന്‍ കോശി, ജൊവാനാ മാരേട്ട്‌ എന്നിവരുടെ നൃത്തങ്ങളും പ്രോഗ്രാമിന്റെ്‌ മാറ്റു കൂട്ടി. ഫിലാഡല്‍ഫിയാ മലയാളികളുടെ സ്വന്തം ഗായകരായ കെവിന്‍ വര്‍ഗീസ്‌, അന്‍സു വര്‍ഗീസ്‌ എന്നിവര്‍ ചേര്‍ന്ന്‌ നടത്തിയ ഗാനമേള ശ്രോതാക്കളുടെ ഹൃദയം കീഴടക്കി കലാസന്‌ധ്യയെ ഹൃദ്യമാക്കി. റവ. ഫാദര്‍ ഷിബു വേണാട്‌ മത്തായി, റവ. ഫാദര്‍ ബോബി പീറ്റര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളുടെ ഒരു മിക്‌സ്‌ കാഴ്‌ചവയ്‌ക്കുവാന്‍ കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ തോമസ്‌ എം ജോര്‍ജിന്‌ കഴിഞ്ഞു. കള്‍ച്ചറല്‍ പ്രോഗ്രാം വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവരോടുമുള്ള നന്ദി തോമസ്‌ എം. ജോര്‍ജ്‌ അറിയിച്ചു. ഈ പരിപാടികളുടെ ശ്രവണ ദൃശ്യ മാധ്യമ വിഭാഗം ക്രിസ്‌റ്റഫര്‍ യോഹന്നാന്‍, ജിജി എം കോശി, മനോാജ്‌ സാമുവല്‍ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വ്വഹിച്ചു.

പരിപാടികളുടെ വിജയത്തിനായി ട്രഷറാര്‍ ഐപ്പ്‌ ഉമ്മന്‍ മാരേട്ടിന്റെ നേത്യത്വത്തില്‍, ജോണ്‍ പാറയ്‌ക്കല്‍, ഡാനിയേല്‍ പീറ്റര്‍, തോമസ്‌ മത്തായി, തുടങ്ങിയവര്‍ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു. ബാബു വര്‍ഗീസ്‌ വട്ടക്കാട്ട്‌, ചെറിയാന്‍ കോശി എന്നിവരുടെ നേതൃത്വത്തിലും, ഓമന ബാബു, സാലു യോഹന്നാന്‍, ജെസി ഐപ്പ്‌, സൂസന്‍ തോമസ്‌, രാജി ഡാനിയേല്‍ എന്നിവരുടെ സഹകരണത്തിലും നടന്ന വിഭവസമൃദ്ധമായ ഡിന്നറോടുകൂടി യോഗം പര്യവസാനിച്ചു.
പത്തനംതിട്ട ഡിസ്‌ട്രിക്‌റ്റ്‌ അസോസിയേഷന്‍ പ്രവര്‍ത്തനോത്‌ഘാടനവും കുടുംബ സംഗമവും അവിസ്‌മരണീയമായിപത്തനംതിട്ട ഡിസ്‌ട്രിക്‌റ്റ്‌ അസോസിയേഷന്‍ പ്രവര്‍ത്തനോത്‌ഘാടനവും കുടുംബ സംഗമവും അവിസ്‌മരണീയമായിപത്തനംതിട്ട ഡിസ്‌ട്രിക്‌റ്റ്‌ അസോസിയേഷന്‍ പ്രവര്‍ത്തനോത്‌ഘാടനവും കുടുംബ സംഗമവും അവിസ്‌മരണീയമായിപത്തനംതിട്ട ഡിസ്‌ട്രിക്‌റ്റ്‌ അസോസിയേഷന്‍ പ്രവര്‍ത്തനോത്‌ഘാടനവും കുടുംബ സംഗമവും അവിസ്‌മരണീയമായി
Join WhatsApp News
Ponmelil Abraham 2015-06-28 09:37:11
Congratulations and best wishes for the organizers of this group. Keep up the good work for the good of our Pathenamthitta.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക