Image

ഉമ്മന്‍ചാണ്ടി തമിഴ്‌നാട്ടിലെ മാധ്യമ പ്രവര്‍ത്തകരെ കണ്ടു

Published on 07 January, 2012
ഉമ്മന്‍ചാണ്ടി തമിഴ്‌നാട്ടിലെ മാധ്യമ പ്രവര്‍ത്തകരെ കണ്ടു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്‌നാട്ടിലെ മാധ്യമ പ്രവര്‍ത്തകരുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ട ഇല്ലെന്ന് മാധ്യമ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ പറഞ്ഞു. തമിഴ്‌നാടിന് വെള്ളം നല്‍കാനാണ് പുതിയ ഡാം. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതോടെ കേരളത്തിന്റെ ആശങ്കയും നീങ്ങും. അതിനാല്‍ ഈ ആശയം തമിഴ്‌നാട് അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

അണക്കെട്ട് വിഷയത്തില്‍ കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം വഷളാകരുതെന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തമിഴ്‌നാട്ടില്‍നിന്ന് എത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. കേരളത്തിലുള്ള തമിഴ്‌നാട്ടുകാരെല്ലാം സുരക്ഷിതരാണ്. ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുടെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി കേരളം അംഗീകരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ രാജ്യത്തെ എല്ലാവരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക