Image

പീഡനഭൂമി (കവിത: മോന്‍സി കൊടുമണ്‍)

Published on 28 June, 2015
പീഡനഭൂമി (കവിത: മോന്‍സി കൊടുമണ്‍)

മഞ്ഞപ്പത്രങ്ങള്‍ക്കിന്നുത്സവകാലമായി
പീഡനകഥകൊണ്ട്‌ മാലകോര്‍ക്കാം
മാലപത്തെണ്ണം നിരത്തില്‍ വിറ്റാല്‍
ഖജനാവുഘനംകൂട്ടി തൃപ്‌തിയക്കാം.

കണ്ടുമരവിച്ച ക്രൂരവിനോദങ്ങളാ-
ലസ്‌തമയ സൂര്യനും മടിയാണുണരാന്‍
വര്‍ണ്ണങ്ങള്‍ വിരിയിക്കും മഴവില്ലിനോ-
യിന്നു ചെമപ്പുനിറത്തിന്‍ തിളക്കംമാത്രം.

ജീവിതത്തോണിയെ തീരത്തടുപ്പിക്കാന്‍
നീറിപ്പുകയുന്നൊരമ്മയും പുത്രിയും
ഇന്നു പീഡനകഥയിലെ കണ്ണീര്‍കയങ്ങള്‍.

തൂവെള്ളഖദറിന്‍ പരിശുദ്ധികളയുന്ന-
ദൈവത്തിന്‍നാട്ടിലെ സാത്താന്റെ മക്കളെ-
നിര്‍ദോഷിയമ്മയെ കാലപുരിയിലാക്കി-
നിലമ്പൂര്‍ നഗരം നരകമാക്കിയില്ലേ!

പൈങ്കിളിപാടുന്ന പാട്ടിലെ കഥയില്‍-
ഹൃത്തടം പൊട്ടുന്നു തളരും കൈകളും
ചെണ്ടപ്പുറമോ പഞ്ഞംകൊട്ടിപ്പാടി-
കരയുന്നു പഴിക്കുന്നു പശിയാണെന്നും

അമ്പത്തിയൊന്നു വെട്ടില്‍ ഞെട്ടറ്റപൊന്‍മുഖം
മറക്കുമോ മാനുജനുള്ളൊരു കാലം
ഇരുകാലി മൃഗത്തിന്റെ ക്രൂരതകണ്ടിട്ടോ-
നാല്‍ക്കാലി നീട്ടികരയുന്നതീ ഭൂമിയില്‍

വരളുന്ന കേരളം, വിളറും നിയമങ്ങള്‍
വിശ്വം വെളുപ്പിക്കും മതാന്ധന്മാരും
ദൈവത്തിന്‍ നാടോയിതു ചെകുത്താന്റെ കോട്ടയോ?

കൂട്ടിലെ തത്തമ്മയും നീട്ടിച്ചൊല്ലിടുന്നു:
`ബന്ധനം, പീഡനം, സ്വാര്‍ത്ഥതകൂടി പാരില്‍
മന്ത്രവും തന്ത്രവുമന്ധവിശ്വാസങ്ങളും
ഇനി തന്നീടു പാഷാണം ചേര്‍ത്ത മധുരക്കഞ്ഞി'.


ഈവര്‍ഷത്തെ ജയ്‌ഹിന്ദ്‌ വാര്‍ത്ത അവാര്‍ഡിന്‌ അര്‍ഹമായ കവിത.

പീഡനഭൂമി (കവിത: മോന്‍സി കൊടുമണ്‍)
Join WhatsApp News
Ponmelil Abraham 2015-06-28 09:24:31
Very good. Best wishes and God's blessings.
Truth man 2015-06-28 21:27:09
If Unni you look ;writing world poor you know
CID Moosa 2015-06-29 06:25:51
The New York Law enforcement is looking for you also Truth Man for breaking out of the Maximum Security prison along with that two fugitives.  
Observer 2015-06-29 08:10:46
CID Moosa is funny.
Justice 2015-07-01 07:40:38
Where is justice here?
Justice 2015-07-01 07:43:43
Abhaya case where is the proof.Who hidden that.
We need Justice 
GEORGE V 2015-07-01 09:29:37
ഇ മലയാളി എങ്കിലും ഈ വഹ കേസുകൾ വിട്ടു കള. സിസ്റ്റർ അഭയ ആത്മഹത്യ ചെയ്തത് തന്നെ ആണ്. ഒരു പീഡനവും നടന്നിട്ടില്ല. ടി പി ചന്ദ്രശേഖരൻ തന്നെ വെട്ടി മരിച്ചതാണ്. മലങ്കര വർഗീസ് ഉച്ചക്ക് ഊണ് കഴിക്കാൻ പോയപോൾ അയാളും തന്നെ താൻ വെട്ടി മരിച്ചു. മാണി സാറ് കോഴ വാങ്ങിയില്ല എന്ന് അരുവിക്കര ഇലക്ഷൻ നു ശേഷം മനസ്സിലായില്ലേ. ഇതൊക്കെ അരി ആഹാരം കഴിക്കുന്ന മലയാളിക്ക് മനസ്സിലാവില്ല എന്ന് വച്ചാൽ കഷ്ടമാണ്
Moncy kodumon 2015-07-03 21:28:08
Thank you C I D moosa
CID Moosa 2015-07-04 05:51:49
I know you have different aliases like Truth Man, Justice etc. You are under surveillance along with Matthulla alias SchCast
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക