Image

ഒമാനില്‍ കാര്‍ അപകടം: രണ്ട്‌ മലയാളികളും ഒമാന്‍ സ്വദേശിയും മരിച്ചു

Published on 07 January, 2012
ഒമാനില്‍ കാര്‍ അപകടം: രണ്ട്‌ മലയാളികളും ഒമാന്‍ സ്വദേശിയും മരിച്ചു
മസ്‌കറ്റ്‌: ഒമാനില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ രണ്ട്‌ മലയാളികളും ഒമാന്‍ സ്വദേശിയും മരിച്ചു. കണ്ണൂര്‍ മാനന്തേരി ചിങ്ങയില്‍ വാഴയില്‍വീട്ടില്‍ മൊയ്‌തുവിന്‍െറ മകന്‍ റഫീഖ്‌ (43), കായംകുളം സ്വദേശി നവാസ്‌ (32), ഒമാന്‍ പ്രതിരോധവകുപ്പ്‌ ജീവനക്കാരനായ സ്വദേശി എന്നിവരാണ്‌ മരിച്ചത്‌. സംഭവത്തില്‍ മലപ്പുറം സ്വദേശിക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ഒമാനിയുടെ കാറുമായി നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

ഏറെ നാളായി ഒമാനിലുള്ള റഫീഖ്‌ രണ്ടുവര്‍ഷം മുമ്പ്‌ കേസില്‍ കുടുങ്ങി ഒമാനിലെ ജയിലിലായിരുന്നു. മോചിതനായ ശേഷം നാട്ടില്‍പോയി മൂന്നുമാസം മുമ്പാണ്‌ വീണ്ടും തിരിച്ചെത്തി പച്ചക്കറി വ്യാപാരം ആരംഭിച്ചതെന്ന്‌ ഇദ്ദേഹത്തിന്‍െറ സുഹൃത്തുക്കള്‍ പറഞ്ഞു. റഫീഖിനൊപ്പം ജോലിചെയ്യുന്നവരാണ്‌ നവാസും ഫൈസലും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക