Image

സെബാസ്റ്റ്യന്‍ കയ്യാത്ത്‌ ബാള്‍ട്ടിമൂറില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 01 July, 2015
സെബാസ്റ്റ്യന്‍ കയ്യാത്ത്‌ ബാള്‍ട്ടിമൂറില്‍ നിര്യാതനായി
ബാള്‍ട്ടിമൂര്‍: ബാള്‍ട്ടിമൂര്‍ സെന്റ്‌ അല്‍ഫോന്‍സാ പള്ളി അംഗവും മുന്‍ ട്രസ്റ്റിയുമായ സെബാസ്റ്റ്യന്‍ കയ്യാത്ത്‌ (76) ജൂണ്‍ 29നു തിങ്കളാഴ്‌ച വൈകിട്ട്‌ 7.30-നു ഗുഡ്‌ സെമരിറ്റന്‍ ആശുപത്രിയില്‍ വെച്ച്‌ നിര്യാതനായി. ഏലിയാമ്മയാണ്‌ ഭാര്യ.

മക്കള്‍: ജോണി, ജോസഫ്‌, സാവിയോ. മരുമക്കള്‍: ജോഷ്വാ, കയ്‌ലാ, ആഷ്‌ലി.

സെബാസ്റ്റ്യന്‍ ബാള്‍ട്ടിമോര്‍ സിറ്റിയുടെ നിറസാന്നിധ്യമായിരുന്നു. ഇന്ത്യന്‍ കാത്തലിക്‌ സൊസൈറ്റിയില്‍ 15 വര്‍ഷത്തോളവും, തുടര്‍ന്ന്‌ ബാള്‍ട്ടിമോര്‍ സീറോ മലബാര്‍ മിഷന്‍ ട്രസ്റ്റിയായും, ഏവുക്രിസ്റ്റി മിനിസ്റ്ററായും സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ചവെച്ചു.

പൊതുദര്‍ശനം ജൂലൈ രണ്ടിനു വ്യാഴാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 വരെ നടത്തും. സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക്‌ ഫുള്ളര്‍ടണ്‍ സെന്റ്‌ ജോസഫ്‌ കാത്തലിക്‌ ചര്‍ച്ചിലും തുടര്‍ന്ന്‌ സെന്റ്‌ ജോസഫ്‌ കാത്തലിക്‌ ചര്‍ച്ച്‌ സെമിത്തേരിയില്‍ സംസ്‌കാരവും നടത്തപ്പെടും.

സെബാസ്റ്റ്യന്‍ കയ്യാത്ത്‌ ബാള്‍ട്ടിമൂറില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക