Image

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ബൈബിള്‍ റീഡേഴ്‌സിന്‌ പരിശീലനം നല്‍കി

ബിനോയി സ്റ്റീഫന്‍ കിഴക്കനടി Published on 01 July, 2015
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ബൈബിള്‍ റീഡേഴ്‌സിന്‌ പരിശീലനം നല്‍കി
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്രദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിശുദ്ധ കുര്‍ബാനയില്‍ ബൈബിള്‍ വായിക്കുന്നവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പരിശീലനം നല്‍കി.

ജൂണ്‍ 28 ഞായറാഴ്‌ച രാവിലെ 9.45 ന്‌ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാദര്‍ ബൈജു കളപ്പുരയിലിന്റെ സഹകാര്‍മ്മികത്വത്തിലുമുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം ആരംഭിച്ച പരിശീലനത്തില്‍, റീഡേഴ്‌സിന്റെ ആത്മീയകവും, ഭൌതീകവുമായ ഒരുക്കത്തെപ്പറ്റിയും, അതിന്റെ വിവിധ അര്‍ത്ഥതലങ്ങളേപ്പറ്റിയും, ഉത്തരവാദിത്തത്തെപ്പറ്റിയും, പവര്‍പോയിന്റ്‌ പ്രസന്റേഷനിലൂടെ ഫാദര്‍ എബ്രാഹം മുത്തോലത്ത്‌ വിശദീകരിച്ചു. ഇത്‌ വിജ്ഞാനപ്രദവും വളരെ പ്രയോജനപ്രദവും ആയിരുന്നെന്ന്‌ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ബൈബിള്‍ റീഡേഴ്‌സിന്‌ പരിശീലനം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക