Image

അബുദാബിയില്‍ മലയാളി സമാജം കേരളോത്സവം സംഘടിപ്പിച്ചു

അനില്‍ സി. ഇടിക്കുള Published on 07 January, 2012
അബുദാബിയില്‍ മലയാളി സമാജം കേരളോത്സവം സംഘടിപ്പിച്ചു
അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിച്ച കേരളോത്സവത്തിന്‍ ആയിരങ്ങള്‍ പങ്കെടുത്തു. കേരള സോഷ്യല്‍ സെന്ററില്‍ ഡിസംബര്‍ 30, 31 തീയതികളിലായി നടന്ന പരിപാടികളില്‍ വൈവിധ്യമാര്‍ന്ന നാടന്‍ വിഭവങ്ങളൊരുക്കിയ വനിതാപ്രവര്‍ത്തകരുടെ തട്ടുകടകളില്‍നിന്നും ഭക്ഷണം കഴിക്കാന്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും തെരക്ക്‌ അര്‍ധരാത്രിവരെ തുടര്‍ന്നു.

മലയാളിസമാജം, കല എന്നിവയുടെ വനിതാവിഭാഗം, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം, വര്‍ക്കല എസ്‌.എന്‍. കോളജ്‌ അലുമ്‌നി, ശക്തി തീയേറ്റേഴ്‌സ്‌, ദര്‍ശന മുസ്സഫ്‌ഫ, സമാജം ബാലവേദി തുടങ്ങിയ സംഘടനകളുടെയും മറ്റ്‌ വ്യാപാര സ്ഥാപനങ്ങളുടെയും തട്ടുകടകള്‍ മേളയില്‍ സജീവമായി പങ്കെടുത്തു.

ആഘോഷങ്ങള്‍ക്ക്‌ നിറം പകര്‍ന്നു കൊണ്‌ട്‌ രണ്‌ട്‌ ദിവസവും ഇടമുറിയാതെ അരങ്ങേറിയ കലാപരിപാടികള്‍, കെഎസ്‌സിയെ ഉത്സവലഹരിയിലാഴ്‌ത്തി. രണ്‌ടാം ദിന പരിപാടികളുടെ സമാപനം മളയാളികളുടെ പുതുവസ്‌തരാഘോഷ വേദികൂടിയായി മാറി. സമാജമൊരുക്കിയ വലിയ സ്‌ക്രീനില്‍ പുതുവര്‍ഷം അറിയിച്ചുകൊണ്‌ട്‌ നിമിഷങ്ങള്‍ എണ്ണിക്കൊഴിയുമ്പോള്‍, തടിച്ചുകൂടിയ ആയിരങ്ങളുടെ കണ്ഡങ്ങള്‍ അതേറ്റ്‌ ചൊല്ലി. ഒടുവില്‍ പുതുവര്‍ഷം പിറന്നനിമിഷം ആഘോഷനിര്‍ഭരമായി.

പരിപാടികള്‍ക്ക്‌ സമാജം പ്രസിഡന്റ്‌ മനോജ്‌ പുഷ്‌കര്‍, ജനറല്‍ സെക്രട്ടറി കെ.എച്ച്‌.താഹിര്‍, വൈസ്‌പ്രസിഡന്റ്‌ ബി.യേശുശീലന്‍, ട്രഷറര്‍ അമര്‍സിംഗ്‌ വലപ്പാട്‌ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രവേശന കുപ്പണുകളുടെ മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ നിസാന്‍ സണ്ണി കാര്‍ 13334 എന്ന നമ്പരിന്‌ ലഭിച്ചു. മറ്റ്‌ 24 വിലപിടിപ്പുള്ള സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ കണെ്‌ടത്തി.
അബുദാബിയില്‍ മലയാളി സമാജം കേരളോത്സവം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക