Image

കുവൈറ്റില്‍ യുവദീപ്‌തി കെസിവൈഎം ക്രിസ്‌മസ്‌, പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു

Published on 07 January, 2012
കുവൈറ്റില്‍ യുവദീപ്‌തി കെസിവൈഎം ക്രിസ്‌മസ്‌, പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു
കുവൈറ്റ്‌: യുവദീപ്‌തി കെസിവൈഎം കുവൈറ്റിന്റെ നേതൃത്വത്തില്‍ അബാസിയ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടെ ക്രിസ്‌മസ്‌, പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു.

കുവൈറ്റ്‌ ഡാനിയേല്‍ കംബോണി ഇടവക സഹവികാരി ഫാ. ആല്‍ബര്‍ട്ട്‌ ഒസിഡി ഉദ്‌ഘാടനം ചെയ്‌ത്‌ സന്ദേശം നല്‍കി. സാന്താക്ലോസിന്റെ നേതൃത്വത്തില്‍ ക്രിസ്‌മസ്‌ കേക്ക്‌ മുറിക്കുകയും കരോള്‍ ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍, അംഗങ്ങളുടെ നേതൃത്വത്തില്‍ ഗാനമേള, ക്രിസ്‌മസ്‌ ഡിന്നര്‍ എന്നിവ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടി.

യോഗത്തില്‍ കുവൈറ്റ്‌ യുവദീപ്‌തിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാര്‍ട്ടിന്‍ മാത്യു (പ്രസിഡന്റ്‌), ഷൈനി അനില്‍ (വൈസ്‌ പ്രസിഡന്റ്‌), റോയന്‍ ജോസഫ്‌ (ജനറല്‍ സെക്രട്ടറി), ലിന്റോമോന്‍ ഔസേഫ്‌ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ 18 അംഗ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
കുവൈറ്റില്‍ യുവദീപ്‌തി കെസിവൈഎം ക്രിസ്‌മസ്‌, പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക