Image

സൗദിയില്‍ വാഹനാപകടം: അഞ്ച്‌ മലയാളികള്‍ മരിച്ചു

Published on 02 July, 2015
സൗദിയില്‍ വാഹനാപകടം: അഞ്ച്‌ മലയാളികള്‍ മരിച്ചു
ദമ്മാം: സൗദിയിലെ അല്‍ഹസയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച്‌ മലയാളികള്‍ മരിച്ചു. അല്‍ ഹസയില്‍ നിന്ന്‌ 40 കിലോമീറ്റര്‍ അകലെ സല്‍വയിലാണ്‌ അപകടമുണ്ടായത്‌. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി നുഅ്‌മാന്‍, തിരുവനന്തപുരം സ്വദേശികളായ രവീന്ദ്രന്‍, സന്തോഷ്‌, കൊല്ലം സ്വദേശികളായ ശിവകുമാര്‍, തുളസി എന്നിവരാണ്‌ മരിച്ചത്‌. ദല്ലയിലെ ഒരു എ.സി കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്‌ അപകടത്തില്‍പെട്ടത്‌.

ജോലിയുടെ ഭാഗമായി ദിവസങ്ങളായി സല്‍വയിലിയിരുന്ന ഇവര്‍ ജോലി പൂര്‍ത്തിയാക്കി ദമ്മാമിലേക്ക്‌ വരുന്ന വഴിയാണ്‌ അപകടം നടന്നത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രയിലറിന്‍െറ പിന്നിലിടിച്ചായിരുന്നു അപകടം.
Join WhatsApp News
Ponmelil Abraham 2015-07-02 14:51:39
Adaranjalikal and prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക