Image

അന്ത്യയാത്രയിലും കരുത്തായ് ബിമല്‍

ബഷീര്‍ അഹമ്മദ് Published on 02 July, 2015
അന്ത്യയാത്രയിലും കരുത്തായ് ബിമല്‍
കോഴിക്കോട്: തിങ്ങിനിറഞ്ഞ നിശബ്ദയ്ക്ക് വിരാമമിട്ട് ഉച്ചയോടെ ബിമലിന്റെ മൃതദേഹം വഹിച്ചുള്ള വാഹനം ടൗണ്‍ ഹാളിനു മുന്‍പില്‍ എത്തിയതോടെ സഹപ്രവര്‍ത്തകരുടെയും സൂഹൃത്തുക്കളുടെയും നെഞ്ച് ഒരു നിമിഷം പിടഞ്ഞു. വിപ്ലവബോധത്തിന്റെ കരുത്ത് പകര്‍ന്ന പോരാളിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ കാലത്ത് തൊട്ട് ടൗണ്‍ ഹാളില്‍ ഏറെപേര്‍ എത്തിയിരുന്നു.

സ്റ്റേജില്‍ വെച്ച് ബിമലിന്റെ മൃതദേഹത്തില്‍ ചുവന്ന  പതാക പുതപ്പിക്കുമ്പോഴും മൃതദേഹം ഏടച്ചേരിയിലേക്കുള്ള യാത്രയ്ക്കായ് ആംബുലന്‍സില്‍ കയറ്റുമ്പോഴും ഒട്ടും പതറാത്ത കരുത്തോടെ സഹപ്രവര്‍ത്തകര്‍ വിളിച്ചു. “ധീരനായ പോരാളി ജീവിക്കുന്നു ഞങ്ങളിലൂടെ” വാക്കുകള്‍ പാഴായ്‌പോകാതെ കൂടിനിന്ന ഓരോ മനസ്സിലും അതേറ്റു നിന്നു.

ടി.പി.ചന്ദ്രശേഖരനെന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിനെ നിഷ്‌ക്കരുണം വെട്ടിനുറുക്കിയപ്പോള്‍ സഹിക്കാനാവാത്ത രോഷവുമായാണ് ബിമലും കൂടെ കുറച്ച് സുഹൃത്തുക്കളും പ്രതിഷേധത്തിന്റെ പാതയില്‍ മാറിനിന്നത്.

അന്ന് ബിമല്‍ എടച്ചേരി മേത്തല്‍ കമ്മറ്റി അംഗമായിരുന്നു. ഓഞ്ചിയത്തെ ഓരോ മനുഷ്യസ്‌നേഹിയും അവരുടെ മക്കളെ ചന്ദ്രശേഖരന്‍മാരായി വളര്‍ത്തണമെന്നായിരുന്നു, ടി.പി.അനുസ്മരണസമ്മേളനത്തില്‍ ബിമല്‍ പറഞ്ഞത്. സുഹൃത്തുക്കളെ ചേര്‍ത്ത് ജനാധിപത്യവേദിക്ക് രൂപം നല്‍കി. സാംസ്‌കാരിക പോരാട്ടത്തിനു തുടക്കം കുറിച്ചു. കോഴിക്കോട് പ്രതിഷേധയോഗം ചേര്‍ന്നതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ സജീവ രാഷ്ട്രീയത്തിനു പകരം സാംസ്‌കാരിക ഇടപെടലുകള്‍ക്കാണ് ബിമല്‍ സമയം കണ്ടെത്തിയത്.

പെട്ടെന്നായിരുന്നു കരുത്തുറ്റ പോരാളിക്കു മുന്‍പില്‍ രോഗം വാതില്‍ കൊട്ടിയടച്ചത്. പോണ്ടിച്ചേരിയിലെ ജിപ്‌മെര്‍ ആശുപത്രിയില്‍ രോഗാവസ്ഥയില്‍പോലും സന്ദര്‍ശകരായെത്തിയ അടുത്ത സുഹൃത്തുക്കളോട് അരുവിക്കരയെക്കുറിച്ചും മറ്റുമുള്ള രാഷ്ട്രീയകാര്യമായിരുന്നു തിരക്കിയത്. പരിചയപ്പെടുന്ന കുഞ്ഞുകുട്ടിയിലും മുതിര്‍ന്നവരിലും, ഒരേപോലെ ഏറെ സ്വാധീനം ചെലുത്താന്‍ കഴിവുള്ള വ്യക്തിത്വത്തിനുടമയായിരുന്നു ബിമല്‍.

വിദ്യാഭ്യാസരംഗത്തെ സ്വകാര്യ സ്വാശ്രയവത്കരണത്തിനെതിരെയും സാമൂഹിക മാറ്റത്തിനായുള്ള പോരാട്ടത്തിലും നിരവധി തവണ പോലീസിന്റെ മര്‍ദ്ദനവും ജയില്‍വാസവും  അനുഭവിച്ചിട്ടുണ്ട്.
പിണറായ് വിജയന്‍, ടി.പി.രമ, പ്രദീപ് കുമാര്‍ എംഎല്‍എ, കുഞ്ഞിക്കണ്ണന്‍, എം.കെ.രാഘവന്‍.എംപി, എം.ബി.രാജേഷ് എംപി, കെ.സി.അബു, അഡ്വക്കേറ്റ് എം.സ്വരാജ്, സി.അശ്വനിദേവ്, ഇ.കെ.വിജയന്‍ എംഎല്‍എ, കെ.സതീദേവി, അഡ്വ.പി.എ.മുഹമ്മദ് റിയാസ്, പി.കെ. പ്രേംനാഥ്, പി.രഘുനാഥ്, കെ.പി.കുഞ്ഞഹമ്മദ് കുട്ടി തുടങ്ങിയവര്‍ ടൗണ്‍ഹാളിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരും ബിമലിനെ അവസാനമായ് കാണാന്‍ ടൗണ്‍ഹാളില്‍ എത്തിയിരുന്നു. 

വൈകുന്നേരം വടകര ടൗണ്‍ഹാളിലും, പിന്നീട് എടച്ചേരി കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനത്തിനു വെച്ചശേഷം കൈലാസ് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. ദുഃഖസൂചകമായി എടച്ചേരിയില്‍ ഇന്ന് കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.


ടൗണ്‍ഹാളില്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ ജനാധിപത്യവേദി പ്രവര്‍ത്തകര്‍ റീത്തുമായ്
എം.ബി.രാജേഷ് എംപി റീത്ത് സമര്‍പ്പിക്കുന്നു
ടി.പ്രദീപ് കുമാര്‍ എംഎല്‍എ റീത്ത് സമര്‍പ്പിക്കുന്നു
ആര്‍എംപി ചെയര്‍മാന്‍ ടിഎല്‍ സന്തോഷ് കുമാര്‍ റീത്ത് സമര്‍പ്പിക്കുന്നു.
ബിമലിന്റെ മൃതദേഹം ആമ്പുലന്‍സില്‍ നിന്നും കണ്ടശേഷം പുറത്തേക്ക് വരുന്ന പിണറായ് വിജയന്‍ അഭിവാദ്യമര്‍പ്പിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കിടയിലൂടെ നടന്നു നീങ്ങുന്നു.


അന്ത്യയാത്രയിലും കരുത്തായ് ബിമല്‍അന്ത്യയാത്രയിലും കരുത്തായ് ബിമല്‍അന്ത്യയാത്രയിലും കരുത്തായ് ബിമല്‍അന്ത്യയാത്രയിലും കരുത്തായ് ബിമല്‍അന്ത്യയാത്രയിലും കരുത്തായ് ബിമല്‍അന്ത്യയാത്രയിലും കരുത്തായ് ബിമല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക