Image

ലണ്ടനില്‍ വെടിയേറ്റു മരിച്ച അനൂജ് ബിദ്‌വെയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published on 07 January, 2012
ലണ്ടനില്‍ വെടിയേറ്റു മരിച്ച അനൂജ് ബിദ്‌വെയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ലണ്ടന്‍: ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ വെടിയേറ്റ് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി അനൂജ് ബിദ്‌വെയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ബ്രിട്ടനില്‍ നിന്ന് വിമാന മാര്‍ഗം മുംബൈയിലെത്തിച്ച അനൂജിന്റെ മൃതദേഹം ജന്മനാടായ പൂനെയിലേക്ക് കൊണ്ടു പോയി. 

കുടുംബാംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചശേഷം മൃതദേഹം ഇന്ന് വൈകിട്ടോടെ സംസ്‌കരിച്ചു. ലാങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ മൈക്രോ ഇലക്‌ട്രോണിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അനൂജ് ബിദ്‌വെ. ഡിസംബര്‍ 26 നാണ് 23 കാരനായ അനൂജ് ബിദ്‌വെ മാഞ്ചസ്റ്ററില്‍ വെടിയേറ്റ് മരിച്ചത്. പുതുവത്സര ആഘോഷത്തിനായി സുഹൃത്തുക്കളുടെ അടുക്കലേക്ക് പോവവേയാണ് ബ്രിട്ടീഷ് കൗമാരക്കാരന്‍ അകാരമായി വെടിയുതിര്‍ത്തത്. വംശീയ അധിക്ഷേപം നടത്തിയശേഷമായിരുന്നു വെടിവയ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക