Image

വിഘ്‌നങ്ങള്‌ക്കൊടുവില്‍ [പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]

പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.] Published on 03 July, 2015
 വിഘ്‌നങ്ങള്‌ക്കൊടുവില്‍ [പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]
യുദ്ധം കഴിഞ്ഞു:

മണ്‍കൂനയിലെ
മരക്കുരിശില്‍
അക്കവും അക്ഷരവും
കറുപ്പു വെളുപ്പില്‍.
ആര്ത്തുലഞ്ഞ കാഹളം
ഒടിഞ്ഞ കശാപ്പുകത്തിയില്‍
ഉലഞ്ഞു പൊലിഞ്ഞ്.

മുറിവേറ്റോരാരുമില്ല.
ആരോരുമില്ലാ 
തോണ്ടാന്‍ ശവക്കുഴി.
പാറിയ വിജയക്കൂറ
രാജനു മുഖംകാട്ടാന്‍
തനിയെ 
പട്ടണപ്രവേശം.

സ്ഥിരപ്രജ്ഞയില്‍
ശിലപോലെ നില്പ്പിതോ
ചെളിയില്‍ പൂഴ്ന്ന്
ചോരയിറ്റുന്ന
തേരച്ചാണിയില്‍  
ചക്രശ്വാസം നിലച്ച
ചാക്രിക ചക്രങ്ങള്‍ —
കുതിര പൂട്ടാത്ത
രക്തമുഴുത കളനിലത്തെ
ശവവാഹിനികള്‍.

യുദ്ധമില്ലാതെ ശാന്തിമന്ത്രമില്ല,
സമാധാനകാലം
രണക്ഷേത്രപ്പടയോട്ട
പരിശീലനക്കളരി.
പോര്വിനളിത്തന്‌പ്പോ രിമ 
നാണയത്തലപ്പില്‍ മാറുന്ന ചിത്രം,
മറുതലവാലില്‍ മറയുന്ന ചിഹ്നം. 

രാജനെ കൊന്നുമൂടി 
റാണിയെ വെട്ടിവീഴ്ത്തി
രാജവാഴ്ചയ്ക്കു
തന്ത്രം മെനയുന്ന
തുരുപ്പുഗുലാന്റെ്
തനിയാവര്ത്താന
കാലേതിഹാസം,
സഹസ്രാബ്ദങ്ങളില്‍ 
സദാശേഷിക്കും
സാഹസ തല്‍സ്വരൂപം:
മന്വന്തര സംക്രമം
എക്കാലവും
അനുഗമിക്കും
അനന്തരത്തിന്റെമ
ആദിശേഷ സ്വത്വം.
******************************************************



 വിഘ്‌നങ്ങള്‌ക്കൊടുവില്‍ [പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]
Join WhatsApp News
educator 2015-07-04 12:38:12
നല്ല ഫഷ്ട്ടു കവിത. റബ്ബ് മന്ത്രിയുടെ പാഠ പുസ്തകത്തിൽ ചേർക്കുവാൻ പറ്റിയതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക