Image

മുല്ലപ്പെരിയാര്‍: 'ചില നേതാക്കള്‍ക്ക് സ്ഥലജല ഭ്രമമുണ്ടായി'

Published on 07 January, 2012
മുല്ലപ്പെരിയാര്‍: 'ചില നേതാക്കള്‍ക്ക് സ്ഥലജല ഭ്രമമുണ്ടായി'
തൊടുപുഴ: മുല്ലപ്പെരിയാര്‍ സമരത്തിന്റെ മുന്‍നിരയില്‍ നിന്ന ചില നേതാക്കള്‍ക്ക് സ്ഥലജല ഭ്രമമുണ്ടായെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി. ഇ.എസ്.ബിജിമോള്‍ എംഎല്‍എ ഉള്‍പ്പെട്ടെ ലൈഫ് ജാക്കറ്റ് വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ആരെ ഉദേശിച്ചുമല്ല ഇതു പറയുന്നതെന്നും എന്നാല്‍ ഇത് ആരുടെ കാര്യത്തിലും സംഭവിക്കാമെന്നും ജില്ലാ സെക്രട്ടറി കൂടിച്ചേര്‍ത്തു. ആളു കൂടുമ്പോള്‍ ചിലര്‍ക്ക് സ്ഥലജലഭ്രമമുണ്ടാകും. അപ്പോള്‍ മുന്നണിയാണോ പാര്‍ട്ടിയാണോ മുന്നിലുള്ളതെന്ന് ഇവര്‍ക്ക് അറിയില്ല. എല്ലാം താനാണെന്ന ഭാവം ഉണ്ടാകും. സ്ഥലജലഭ്രമം വന്നാല്‍ എല്ലാം കുഴയുമെന്നും കറങ്ങിപ്പോകുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ബിജിമോള്‍ ഇപ്പോള്‍ ഗ്ലാമര്‍ താരമാണെന്നും മണി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക