Image

രാഷ്ട്രീയ വെല്ലുവിളികളെ ഭയക്കുന്നില്ലെന്ന് കോണ്‍ഗ്രസ്

Published on 07 January, 2012
രാഷ്ട്രീയ വെല്ലുവിളികളെ ഭയക്കുന്നില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാഷ്ട്രീയ വെല്ലുവിളികളെ 125 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് ഭയക്കുന്നില്ലെന്ന് പാര്‍ട്ടി വക്താവ് അഭിഷേക് മനു സിങ്‌വി. വേണമെങ്കില്‍ സഖ്യം വിടാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ വെല്ലുവിളിക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രകോപനപരമായ വാക്കുകള്‍ തിരഞ്ഞെടുപ്പ് വേളയില്‍ എല്ലാവരും ഒഴിവാക്കണമെന്ന് സിങ്‌വി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുന്നണി സംവിധാനത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. തൃണമൂലുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കും. സഖ്യകക്ഷികള്‍ പരസ്പര ബഹുമാനം പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക