Image

നേഴ്‌സസ് അസോസിയേഷന്‍ എജുക്കേഷനല്‍ കോണ്‍ഫറന്‍സ്

ജോര്‍ജ് തുമ്പയില്‍ Published on 04 July, 2015
നേഴ്‌സസ്  അസോസിയേഷന്‍ എജുക്കേഷനല്‍ കോണ്‍ഫറന്‍സ്
ന്യൂജേഴ്‌സി: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ന്യൂജേഴ്‌സി ചാപ്റ്റര്‍ 2 നേട്ടങ്ങളുടെ പടവുകളിലൂടെ കടന്ന് ന്യൂജേഴ്‌സിയിലെങ്ങും ശ്രദ്ധിക്കപ്പെടുന്നു.
2006ല്‍ ആരംഭിച്ച് അടുത്ത വര്‍ഷം പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന സംഘടനയുടെ വാര്‍ഷികം ആഘോഷങ്ങളുടെ അകമ്പടിയോടെ നടത്താന്‍ കോണ്‍ഫറന്‍സില്‍ തീരുമാനമായി. ന്യൂജേഴ്‌സി ചാപ്റ്റര്‍ 2-ന്റെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാമത് ദൈ്വവാര്‍ഷിക വിദ്യാഭ്യാസ കോണ്‍ഫറന്‍സിലേക്ക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. റേച്ചല്‍ കോശി എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. ന്യൂജേഴ്‌സി ലിവിംഗ്സ്റ്റണ്‍ സെന്റ് ബാര്‍ണബസ് മെഡിക്കല്‍ സെന്ററിലെ ഇസ്ലാമി ഓഡിറ്റോറിയത്തില്‍ വച്ച് 13-ാം തീയതി നടന്ന എജുക്കേഷനല്‍ കോണ്‍ഫറന്‍സില്‍ 82 നേഴ്‌സുമാര്‍ പങ്കെടുത്തു. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത നേഴ്‌സുമാര്‍ക്ക് 4.5 മണിക്കൂര്‍ കോണ്‍ടാക്ട് അവേഴ്‌സ് ലഭ്യമായി.
ഇന്നവേഷനിലൂടെയും ട്രാന്‍സ്ഫര്‍മേഷനല്‍ ലീഡര്‍ഷിപ്പിലൂടെയും പ്രകടനം എങ്ങനെ മെച്ചപ്പെടുത്താം, ബെസ്റ്റ് പ്രാക്ടീസസ് ആന്‍ഡ് ഔട്ട്കംസ്, പ്രായമായവരുടെ പരിചരണം, നേഴ്‌സിംഗ് വിദ്യാഭ്യാസത്തിലെ പുതുമകളെന്തെല്ലാം, ഹാര്‍ട്ട് ഫെയ്‌ലര്‍ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമായി.
നേഴ്‌സിംഗ് വിദ്യാഭ്യാസത്തിലെ പുതുസംരംഭങ്ങള്‍, പ്രാക്ടീസ്, ഭരണം തുടങ്ങിയവയായിരുന്നു കോണ്‍ഫറന്‍സിലെ പ്രധാന പ്രതിപാദ്യവിഷയം. അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്റെ നാഷനല്‍ നേഴ്‌സസ് വീക്കിലെ 'എത്തിക്കല്‍ പ്രാക്ടീസ്, ക്വാളിറ്റി കെയര്‍' എന്ന പ്രതിപാദ്യവിഷയത്തില്‍നിന്നാണ് കോണ്‍ഫറന്‍സിലെ ഇത്തവണത്തെ പ്രമേയം സ്വീകരിച്ചത്.
ഓരോ സ്ഥാപനങ്ങളിലെ ചികില്‍സയെകുറിച്ചും രോഗികള്‍ കൈമാറുന്ന റേറ്റിംഗിനനുസരിച്ചാണ് ഉപഭോക്താക്കള്‍ പലപ്പോഴും ആ സ്ഥാപനത്തെകുറിച്ച് അന്വേഷിക്കുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്ന സേവനത്തിനനുസരിച്ച് ഇഷ്ടപ്പെട്ട ആരോഗ്യശുശ്രൂഷാസ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്. രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ നേഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഫറന്‍സില്‍ നിര്‍ദേശമുയര്‍ന്നു.
മെച്ചപ്പെട്ട സേവനം ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വന്‍തുക നല്‍കേണ്ടിവരുമെങ്കിലും ഉപഭോക്താക്കള്‍ അത്തരം ആരോഗ്യശുശ്രൂഷാ സ്ഥാപനങ്ങളുടെ സേവനം തിരഞ്ഞെടുക്കാനാണിഷ്ടപ്പെടുന്നതെന്ന് എച്ച് എച്ച് എസ് ഫണ്ടിംഗില്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ റിസര്‍ച്ച് ആന്‍ഡ് ക്വാളിറ്റി (എ എച്ച് ആര്‍ ക്യു) നടത്തിയ പഠനം വെളിപ്പെടുത്തുന്നു. പണം കുറയുംതോറും ലഭിക്കുന്ന സേവനത്തിന്റെ ഗുണം കുറയുമെന്ന് ഉപഭോക്താക്കള്‍ സംശയിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. കോണ്‍ഫറന്‍സ് വിലയിരുത്തി.
ചീഫ് നേഴ്‌സിംഗ് ഓഫിസറും സെന്റ് ജോസഫ് റീജിയണല്‍ മെഡിക്കല്‍ സെന്ററിലെ പേഷ്യന്റ് കെയര്‍ സെര്‍വീസസിലെ വൈസ് പ്രഡിഡന്റുമായ ഡോ. മറിയ ബ്രന്നന്‍ കോണ്‍ഫറന്‍സിലെ മുഖ്യപ്രാസംഗികയായിരുന്നു. സെന്റ് ജോസഫിലെ ആര്‍ എം സി നേഴ്‌സ് മാനേജര്‍ സുജി തോമസ്, ന്യൂജേഴ്‌സി സ്റ്റേറ്റ് നേഴ്‌സസ് അസോസിയേഷന്‍ (എന്‍ ജെ എസ് എന്‍ എ) എജുക്കേഷനല്‍ സ്‌പെഷലിസ്റ്റ് ഡോ. ബാര്‍ബറ ചേംബര്‍ലെയ്ന്‍, ക്ലാരമാസ് മെഡിക്കല്‍ സെന്ററിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഡോ. മേരി എലന്‍ ക്ലൈന്‍, ന്യൂജേഴ്‌സി സ്റ്റേറ്റ് നേഴ്‌സസ് അസോസിയേഷന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസേഴ്‌സായ ഡോ. കോണ്‍സ്റ്റന്‍സ് സെബന്‍ സെന്‍സര്‍, ജൂഡിത്ത് സ്‌കിമിഡിറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം സഹകരിക്കുന്ന ബാര്‍ണബസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം പേഷ്യന്റ് കെയര്‍ സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് നേഴ്‌സിംഗ് ഓഫിസറുമായ നാന്‍സി ഹോള്‍സെകിന്റെ സേവനങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. കോണ്‍ഫറന്‍സ് നടത്താന്‍ നേതൃത്വം നല്‍കിയ ഗവേണിംഗ് ബോഡിക്കും അഡൈ്വസറി ബോര്‍ഡിനും പ്രസിഡന്റ് ഡോ. റേച്ചല്‍ കോശി നന്ദി പറഞ്ഞു.
നേഴ്‌സസ്  അസോസിയേഷന്‍ എജുക്കേഷനല്‍ കോണ്‍ഫറന്‍സ് നേഴ്‌സസ്  അസോസിയേഷന്‍ എജുക്കേഷനല്‍ കോണ്‍ഫറന്‍സ് നേഴ്‌സസ്  അസോസിയേഷന്‍ എജുക്കേഷനല്‍ കോണ്‍ഫറന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക