Image

സുര്‍ക്കിയുടെ അളവിന്‍ കുറവ്‌; ഡാം ദുര്‍ബലമെന്ന്‌ വിലയിരുത്തല്‍

Published on 08 January, 2012
സുര്‍ക്കിയുടെ അളവിന്‍ കുറവ്‌; ഡാം ദുര്‍ബലമെന്ന്‌ വിലയിരുത്തല്‍
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുര്‍ക്കി മിശ്രിതത്തിന്റെ അളവില്‍ വന്‍ കുറവ്‌. ഡാമിന്റെ ഉള്‍ഭാഗത്തെ സുര്‍ക്കി മിശ്രിതം വ്യാപകമായ തോതില്‍ ഒലിച്ചുപോയതാകാമെന്ന്‌ പരിശോധനയില്‍ തെളിഞ്ഞു. ഇന്നലെ നടന്ന ഡാമിലെ സുര്‍ക്കിയുടെ സാമ്പിള്‍ ശേഖരണത്തില്‍ പുട്ടുകുറ്റിയുടെ ആകൃതിയില്‍ ഉടയാതെ സാംപിള്‍ ലഭിക്കണം. ഇതാണു ബലപരിശോധനയ്‌ക്കു വിധേയമാക്കുന്നത്‌. എന്നാല്‍, ഇന്നലെ ലഭിച്ചത്‌ കല്‍ക്കഷണങ്ങള്‍ മാത്രമാണു ലഭിച്ചത്‌. അണക്കെട്ടിന്റെ 20 അടി മുതല്‍ 40 അടിവരെയുള്ള ഭാഗത്തു നിന്നാണ്‌ ഇന്നലെ സാംപിള്‍ ശേഖരിച്ചത്‌. ഡാമിന്റെ ഉള്‍ഭാഗത്തെ സുര്‍ക്കി മിശ്രിതം വ്യാപകമായ തോതില്‍ ഒലിച്ചുപോയിട്ടുണ്ടെന്നു കേരളം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതു തമിഴ്‌നാട്‌ അംഗീകരിച്ചിരുന്നില്ല.

അണക്കെട്ടു ബലവത്താണെന്നുള്ള തമിഴ്‌നാടിന്റെ വാദത്തിനുള്ള തിരിച്ചടിയാണ്‌ ഇന്നലെ നടത്തിയ പരിശോധനയിലൂടെ വ്യക്‌തമായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക